For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജീവിതത്തിലെ ഏറ്റവും മികച്ച ദിവസം അന്നായിരുന്നു, മകള്‍ ജനിച്ച നിമിഷത്തെക്കുറിച്ച് നിത്യദാസ്

  |

  ഈ പറക്കും തളികയെന്ന സിനിമ കണ്ടവരാരും ചിത്രത്തിലെ നായികയെ മറക്കാനിടയില്ല. കുളിച്ചതിന് ശേഷം അതുവരെയുള്ള രൂപത്തില്‍ നിന്നും മാറിയായിരുന്നു ബാസന്തി എത്തിയത്. നാടോടി സ്ത്രീയായും അതിന് ശേഷമുള്ള കഥാപാത്രമായും മികച്ച പ്രകടനമായിരുന്നു താരം പുറത്തെടുത്തത്. ദിലീപിനൊപ്പമുള്ള കെമിസ്ട്രിക്കും ഗംഭീര കൈയ്യടിയായിരുന്നു ലഭിച്ചത്. താഹ സംവിധാനം ചെയ്ത ചിത്രത്തിലെ ഹാസ്യ രംഗങ്ങള്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. ആദ്യ ചിത്രത്തിലൂടെ തന്നെ താരമായി മാറാനുള്ള അവസരം കൂടിയായിരുന്നു നിത്യദാസിന് ലഭിച്ചത്.

  മിയയുടെ ആ സ്വഭാവം ഇഷ്ടമല്ലെന്ന് അശ്വിന്‍, അപ്പുവിന് 10 മണിയാവുമ്പോഴേ ഉറക്കം വരുമെന്ന് മിയയും

  നിരവധി സിനിമകളില്‍ അഭിനയിച്ച താരം വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു. സിനിമയിലും സീരിയലിലുമെല്ലാമായി തിളങ്ങി നിന്ന നിത്യദാസ് സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. 2007ലായിരുന്നു നിത്യ ദാസ് അര്‍വിന്ദ് സിങിനെ വിവാഹം ചെയ്തത്. വിവാഹ ശേഷം നിരവധി അവസരങ്ങള്‍ തേടിയെത്തിയിരുന്നുവെങ്കിലും താരം തിരിച്ചെത്തിയിരുന്നില്ല. വിവാഹ ശേഷം ഭര്‍ത്താവിനൊപ്പം കാശ്മീരിലേക്ക് പോയിരുന്നു നിത്യദാസ്.

  Nithya Das

  നൈനയും നമാന്‍ സിങും ജനിച്ചതിനെക്കുറിച്ചും അവരുടെ വിശേഷങ്ങളെക്കുറിച്ചുമെല്ലാം പറഞ്ഞിരുന്നു. 2007ലായിരുന്നു നിത്യയും നിക്കിയും വിവാഹിതരായത്. ഗുരുവായൂരമ്പലത്തില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. പ്രണയം വീട്ടിലറിഞ്ഞപ്പോള്‍ ചെറുതായി ചില പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് മുന്‍പ് താരം പറഞ്ഞിരുന്നു. മറ്റൊരു ദേശക്കാരന്‍, ഭാഷക്കാരന്‍. പക്ഷെ തന്റെ നിക്കി അവരോടൊക്കെ സംസാരിച്ച് എല്ലാം ശരിയാക്കി. പരിചയപ്പെട്ട് ഏറെ നാള്‍ കഴിഞ്ഞപ്പോഴാണ് അരവിന്ദ് നിത്യ നടിയാണെന്ന് പോലും അറിഞ്ഞതെന്നും താരം പറഞ്ഞിരുന്നു.

  ശബരീനാഥിനെ തിരുനെല്ലിയില്‍ കൊണ്ടാക്കി, വയസ്സാകുന്നത് അവനിഷ്ടമല്ല, ആ വിളി എടുത്തെന്നും സാജന്‍ സൂര്യ

  മകളുടെ പിറന്നാളാഘോഷത്തിന്‍റെ ചിത്രങ്ങള്‍ പങ്കുവെച്ചെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. നീ ജനിച്ച ദിനമാണ് എന്‍റെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസം ഹാപ്പി ബര്‍ത്ത് ഡേ നൂനുവെന്നായിരുന്നു താരം കുറിച്ചത്. അമ്മയുടേയും മക്കളുടേയും ചിത്രം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. നിരവധി പേരാണ് താരപുത്രിക്ക് ആശംസ അറിയിച്ചെത്തിയിട്ടുള്ളത്. ഇടയ്ക്ക് ടിക് ടോക് വീഡിയോയിലൂടെയും നൂനുവിനെ നിത്യദാസ് പരിചയപ്പെടുത്തിയിരുന്നു. അമ്മയെപ്പോലെ മകളും ഭാവിയില്‍ അഭിനേത്രിയാവുമെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

  Nithya Mammen exclusive interview | FilmiBeat Malayalam

  ഞങ്ങള്‍ ഇനി മൂന്നാണ്, കുഞ്ഞുവാവ വരാന്‍ പോവുന്നു,സന്തോഷം പങ്കുവെച്ച് അരുണ്‍ഗോപനും നിമ്മിയും

  English summary
  Dileep's heroine Nithya Das about the most beautiful moment of her life, photo went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X