ആക്ഷനും മാസുമായി നിറഞ്ഞുനിന്ന് ദിലീപ്! ജാക്ക് ആന്‍ഡ് ഡാനിയേല്‍ പ്രേക്ഷക പ്രതികരണമിങ്ങനെ

By Midhun Raj

ആകാംക്ഷകള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ ദിലീപിന്റെ ജാക്ക് ആന്‍ഡ് ഡാനിയേല്‍ തിയ്യേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ഇത്തവണ ഒരു മാസ് എന്റര്‍ടെയ്നറുമായിട്ടാണ് ജനപ്രിയ നായകന്‍ എത്തുന്നത്. കോടതി സമക്ഷം ബാലന്‍ വക്കീല്‍, ശുഭരാത്രി തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ദിലീപിന്റെതായി ഈ വര്‍ഷം പുറത്തിറങ്ങിയ മൂന്നാമത്തെ സിനിമ കൂടിയാണിത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലറും ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

150തിലധികം സ്‌ക്രീനുകളിലാണ് സിനിമ ഇന്ന് റിലീസ് ചെയ്തിരിക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രം എസ് എല്‍ പുരം ജയസൂര്യയാണ് സംവിധാനം ചെയ്തിരിക്കുന്നത്. സ്പീഡ് ട്രാക്ക് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ദിലീപും സംവിധായകനും ഒന്നിച്ചിരിക്കുന്നത്. സിനിമയുടെ ആദ്യ ഷോകള്‍ അവസാനിച്ചതോടെ ചിത്രത്തെക്കുറിച്ചുളള പ്രേക്ഷക പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു.

ഞാന്‍ പ്രകാശനിലൂടെ

ഞാന്‍ പ്രകാശനിലൂടെ ശ്രദ്ധേയയായ അഞ്ജു കുര്യനാണ് സിനിമയില്‍ ദിലീപിന്റെ നായികയാവുന്നത്. പീറ്റര്‍ ഹെയ്ന്‍ ഒരുക്കിയ ആക്ഷന്‍ രംഗങ്ങള്‍ സിനിമയുടെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നായിരിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ഷാന്‍ റഹ്മാനാണ് ജാക്ക് ആന്‍ഡ് ഡാനിയേലിന്റെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. വലിയ പ്രതീക്ഷകളോടെയാണ് പുതിയ ചിത്രവുമായി ദിലീപ് എത്തിയിരിക്കുന്നത്.

ഒറ്റത്തവണ കണ്ടിരിക്കാവുന്ന

ഒറ്റത്തവണ കണ്ടിരിക്കാവുന്ന എന്റര്‍ടെയ്‌നര്‍ ചിത്രമാണ് ജാക്ക് ആന്‍ഡ് ഡാനിയേലെന്നാണ് പ്രേക്ഷക പ്രതികരണങ്ങള്‍ വരുന്നത്. ദിലീപ് പതിവുപോലെ തന്റെ റോള്‍ വ്യത്തിയായി ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു. ദിലീപിന്റെ പ്രകടനം തന്നെയാണ് സിനിമയുടെ പ്രധാന ഹൈലൈറ്റെന്നും അറിയുന്നു. ചിത്രത്തില്‍ ജാക്ക് ആയി ജനപ്രിയ നായകന്‍ എത്തുമ്പോള്‍ ഡാനിയേലായിട്ടാണ് അര്‍ജുന്‍ എത്തുന്നത്.

സിനിമയിലൂടനീളം ദിലീപാണ്

സിനിമയിലൂടനീളം ദിലീപാണ് നിറഞ്ഞുനില്‍ക്കുന്നതെങ്കിലും തനിക്ക് കിട്ടിയ റോള്‍ ആക്ഷന്‍ കിംഗ് അര്‍ജുന്‍ ഗംഭീരമാക്കിയിട്ടുണ്ടെന്ന് അറിയുന്നു. പീറ്റര്‍ ഹെയിന്‍, സുപ്രീം സുന്ദര്‍, കനല്‍ കണ്ണന്‍, അനല്‍ അരസ്, മാഫിയ ശശി തുടങ്ങി അഞ്ച് ആക്ഷന്‍ കൊറിയോഗ്രാഫേര്‍സാണ് സിനിമയില്‍ സംഘടന രംഗം ഒരുക്കിയിരിക്കുന്നത്. എയ്ഞ്ചല്‍ ജോണ്‍ എന്ന സിനിമയ്ക്ക് ശേഷം പത്ത് വര്‍ഷം കഴിഞ്ഞാണ് പുതിയ ചിത്രവുമായി സംവിധായകന്‍ എസ് എല്‍ പുരം ജയസൂര്യ എത്തിയിരിക്കുന്നത്.

എയ്ഞ്ചല്‍ ജോണില്‍

എയ്ഞ്ചല്‍ ജോണില്‍ സംഭവിച്ച പാളിച്ചകള്‍ സംവിധായകന്‍ ജാക്ക് ആന്‍ഡ് ഡാനിയേലില്‍ തിരുത്തുന്നുണ്ടെന്ന് സിനിമ കണ്ടവര്‍ അഭിപ്രായപ്പെടുന്നു. ജാക്ക് ഡാനിയേല്‍ എന്നായിരുന്നു ആദ്യം പേരിട്ടതെങ്കിലും സെന്‍സറിംഗിന് ശേഷം ജാക്ക് ആന്‍ഡ് ഡാനിയേല്‍ എന്നായി മാറുകയായിരുന്നു. ഒരു ദിലീപ് ചിത്രമെന്ന നിലയില്‍ കണ്ടിരിക്കാവുന്ന സിനിമയാണ് ജാക്ക് ആന്‍ ഡാനിയേലെന്നാണ് അഭിപ്രായങ്ങള്‍ വരുന്നത്.

More from Filmibeat

Read more about: dileep jack daniel arjun
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X