For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാവ്യ മാധവനും ദിലീപും സന്തോഷത്തിലാണ്, നിറപുഞ്ചിരിയുമായി താരദമ്പതികള്‍ പൊതുവേദിയില്‍, കാണൂ!

  |

  മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. സിനിമയിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും നിലനിര്‍ത്തി മുന്നേറുകയാണ് ഇവര്‍. വിവാദവും വിമര്‍ശനവും വിടാതെ പിന്തുടരുന്നതിനിടയില്‍ ദിലീപിന് ശക്തമായ പിന്തുണ നല്‍കി കാവ്യാ മാധവന്‍ ഒപ്പമുണ്ടായിരുന്നു. മീനാക്ഷിയും കാവ്യയും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലെന്ന തരത്തിലുള്ള വാര്‍ത്തകളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. പാപ്പരാസികള്‍ വിടാതെ പിന്തുടരുന്ന താരകുടുംബമാണ് ഇവരുടേത്. വിമര്‍ശനങ്ങളും അപവാദവും അതിരൂക്ഷമായി തുടരുന്നതിനിടയിലും സംയമനം പാലിച്ച് മുന്നേറുകയായിരുന്നു ഇവര്‍.

  ബിഗ് ബോസില്‍ മത്സരച്ചൂട് കടുക്കുന്നു, കുതന്ത്രങ്ങള്‍ മെനയുന്നതിനിടയില്‍ ബന്ധങ്ങളും വഷളാവുന്നു! കാണാം

  വാക്കുകളിലൂടെയല്ല മറിച്ച് ജീവിതത്തിലൂടെയാണ് ഈ താരദമ്പതികള്‍ പല കാര്യത്തിനും പ്രതികരിക്കുന്നത്. മീനാക്ഷിയായിരുന്നു ഈ വിവാഹത്തിന് മുന്നിലുണ്ടായിരുന്നത്. പിന്നീട് ഇവരുടെ അമേരിക്കന്‍ യാത്രയില്‍ താരപുത്രിയെ ഒഴിവാക്കിയെന്നായിരുന്നു പാപ്പരാസികളുടെ കണ്ടെത്തല്‍. എന്നാല്‍ അത് തെറ്റായിരുന്നുവെന്ന് ദിലീപും കാവ്യയും തെളിയിച്ചു. സന്തോഷത്തോടെ മകള്‍ക്കൊപ്പം നില്‍ക്കുന്ന നിരവധി ചിത്രങ്ങളായിരുന്നു ഇവര്‍ പുറത്തുവിട്ടത്. അമ്മയിലേക്കുള്ള ദിലീപിന്റെ പുന:പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇപ്പോഴും സജീവമാണ്. അതിനിടയിലാണ് ഈ താരദമ്പതികളുടെ ലേറ്റസ്റ്റ് ചിത്രം വൈറലായിക്കൊണ്ടിരിക്കുന്നത്. ചിത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

  ഓണം കൊണ്ടുപോവാന്‍ അച്ചായനും ഏട്ടനും, കായംകുളം കൊച്ചുണ്ണി പൊളിച്ചടുക്കുമെന്ന് പറയാന്‍ കാരണം? കാണാം

  ദിലീപും കാവ്യാ മാധവനും

  ദിലീപും കാവ്യാ മാധവനും

  ലാല്‍ജോസ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളായി മാറിയതാണ് ദിലീപും കാവ്യയും. ഇരുവരും ഒരുമിച്ചെത്തിയ ചിത്രങ്ങളില്‍ അപൂര്‍വ്വം ചില സിനിമകള്‍ മാറ്റിനിര്‍ത്തിയാല്‍ മറ്റെല്ലാ ചിത്രങ്ങളും വന്‍വിജയമായിരുന്നു. ബോക്‌സോഫീസില്‍ നിന്നും ഗംഭീര അഭിപ്രായമാണ് പല സിനിമകള്‍ക്കും ലഭിച്ചത്. ഈ കൂട്ടുകെട്ട് വീണ്ടും ഒരുമിച്ചെത്തുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയില്‍ നിന്നും ജീവിതത്തിലേക്ക് ഒരുമിക്കാന്‍ ഇവര്‍ തീരുമാനിച്ചപ്പോള്‍ ഏറെ സന്തോഷിച്ചതും ആരാധകരായിരുന്നു.

  മീനാക്ഷിക്ക് വേണ്ടി

  മീനാക്ഷിക്ക് വേണ്ടി

  മകളുടെ കാര്യത്തിന് കൂടുതല്‍ പരിഗണന നല്‍കുന്ന പിതാവാണ് ദിലീപ്. മഞ്ജു വാര്യരുമായുള്ള വിവാഹ മോചനത്തിന് ശേഷം അച്ഛനൊപ്പം നില്‍ക്കാനായിരുന്നു താരപുത്രി തീരുമാനിച്ചത്. സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിലും മറ്റുമായി നില്‍ക്കുന്നതിനിടയില്‍ മകളുടെ കാര്യങ്ങള്‍ കൃത്യമായി ശ്രദ്ധിക്കാന്‍ കഴിയാതെ വരുമോയെന്ന ആശങ്ക ദിലീപിനെ അലട്ടിയിരുന്നു. അത്തരമൊരു സാഹചര്യത്തിലാണ് താരം രണ്ടാമതൊരു വിവാഹത്തെക്കുറിച്ച് ചിന്തിച്ചതും. മകളുടെ പിന്തുണയോടെയാണ് താരം കാവ്യയെ ജീവിതസഖിയാക്കിയത്.

  നാടകീയ പ്രഖ്യാപനം

  നാടകീയ പ്രഖ്യാപനം

  അടുത്ത സുഹൃത്തുക്കള്‍ക്കല്ലാതെ മറ്റുള്ളവര്‍ക്ക് ദിലീപ് കാവ്യ വിവാഹത്തെക്കുറിച്ച് വിവരം ലഭിച്ചിരുന്നില്ല. വിവാഹ ദിവസമാണ് താരം പലരെയും വിളിച്ചത്. മാധ്യമങ്ങളും അപ്പോഴാണ് ഇക്കാര്യത്തെക്കുറിച്ച് അറിഞ്ഞത്. ഗോസിപ്പുകള്‍ യാഥാര്‍ത്ഥ്യമാക്കിയ വിവാഹം കൂടിയായിരുന്നു ഇത്. തന്റെ പേരില്‍ ബലിയാടാക്കപ്പെട്ട കാവ്യയെ ജീവിതസഖിയാക്കുന്നുവെന്നായിരുന്നു താരം പറഞ്ഞത്.

  വിവാഹത്തിന് ശേഷം

  വിവാഹത്തിന് ശേഷം

  വിവാഹത്തിന് ശേഷമുള്ള ഇവരുടെ ജീവിതം അത്ര സുഖകരമായിരുന്നില്ല. സിനിമാജീവിതത്തില്‍ സുപ്രധാനമായ നേട്ടങ്ങള്‍ ലഭിച്ച വര്‍ഷമായിരുന്നുവെങ്കില്‍ക്കൂടിയും വ്യക്തി ജീവിതത്തില്‍ അത്ര നല്ല അനുഭവങ്ങളായിരുന്നില്ല താരത്തെ കാത്തിരുന്നത്. എല്ലാവരും ഒരുപോലെ തളര്‍ന്നുപോയ അവസരമായിരുന്നിട്ട് കൂടി താരത്തിന് ശക്തമായ പിന്തുണ നല്‍കി ആരാധകരും കുടുംബാഗംങ്ങളും ഒപ്പമുണ്ടായിരുന്നു.

  ഇതുവരെയില്ലാത്ത പ്രതിസന്ധികളിലൂടെ

  ഇതുവരെയില്ലാത്ത പ്രതിസന്ധികളിലൂടെ

  സിനിമാജീവിതത്തിലോ വ്യക്തി ജീവിതത്തിലോ ഇതുവരെ നേരിടാത്ത തരത്തിലുള്ള പ്രതിസന്ധിയായിരുന്നു ദിലീപിനെ കാത്തിരുന്നത്. മലയാള സിനിമയെ പ്രതിസന്ധി ഘട്ടത്തില്‍ നിന്നും രക്ഷിച്ച ദിലീപിനൊരു പ്രശ്‌നമുണ്ടായപ്പോള്‍ ആരൊക്കെ എങ്ങനെയൊക്കെ പ്രതികരിച്ചുവെന്ന കാര്യത്തെക്കുറിച്ച് സിനിമാപ്രേമികള്‍ക്ക് അറിയാവുന്നതാണ്.

  കാവ്യ മാധവന്‍ തിരിച്ചെത്തുമോ?

  കാവ്യ മാധവന്‍ തിരിച്ചെത്തുമോ?

  വിവാഹ ശേഷം സിനിമയോട് വിട പറയുന്ന പതിവ് രീതി തന്നെയാണ് കാവ്യ മാധവനും പിന്തുടര്‍ന്നിട്ടുള്ളത്. ഇടയ്ക്ക് ഒരു പാട്ടുമായി എത്തിയിരുന്നുവെന്നതൊഴിച്ചാല്‍ താരത്തിനെ എവിടെയും കാണാനില്ലായിരുന്നു. എന്നാല്‍ അമേരിക്കയില്‍ വെച്ച് അരങ്ങേറിയ ദിലീപ് ഷോയില്‍ ഇരുവരും ഒരുമിച്ച് വേദിയിലെത്തിയിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം താരം ചിലങ്കയണിഞ്ഞതില്‍ ആരാദകരും സന്തോഷിച്ചിരുന്നു.

  മഞ്ജരിയെ സന്ദര്‍ശിച്ചതിന് പിന്നാലെ

  മഞ്ജരിയെ സന്ദര്‍ശിച്ചതിന് പിന്നാലെ

  കഴിഞ്ഞ ദിവസമാണ് ഈ താരദമ്പതികള്‍ മഞ്ജരിയെ സന്ദര്‍ശിച്ചത്. മഞ്ജരിക്കൊപ്പമുള്ള ദിലീപിന്‍രെയും കാവ്യയുടെയും ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. മുംബൈയില്‍ തന്നെക്കാണാനെത്തിയതില്‍ സന്തോഷമുണ്ടെന്നും എത്രയും വേഗം സിനിമയിലേക്ക് തിരികെയെത്തട്ടെയെന്നുമായിരുന്നു മഞ്ജരി കുറിച്ചത്.

  മുംബൈയിലെ ചിത്രം

  മുംബൈ സന്ദര്‍ശനത്തിനിടയിലെ ചിത്രം, മഞ്ജരിയുടെ പോസ്റ്റ് കാണാം.

  പൊതുവേദിയില്‍

  പൊതുവേദിയില്‍

  നേരത്തെ കുടുംബസുഹൃത്തിന്റെ വിവാഹവേളയില്‍ ദിലീപും കാവ്യയും മീനാക്ഷിയും സകുടുംബം പങ്കെടുത്തിരുന്നു. സാരിയില്‍ അതിവ സുന്ദരിയായെത്തിയ മീനാക്ഷിക്കൊപ്പം ചിരിച്ച് നില്‍ക്കുന്ന ദിലീപിന്‍രെയും കാവ്യയുടെയും ചിത്രവും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

  സോഷ്യല്‍ മീഡിയ ഏറ്റെടുത്തു

  സോഷ്യല്‍ മീഡിയ ഏറ്റെടുത്തു

  സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് ഇവരുടെ ചിത്രങ്ങള്‍ വൈറലായത്. എന്നും സന്തോഷത്തോടെയിരിക്കട്ടെയെന്നും, ഈ ചിരി നിലനില്‍ക്കട്ടെയെന്നുമൊക്കെ ആരാധകര്‍ കുറിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ നിരവധി പേരാണ് ചിത്രം ഷെയര്‍ ചെയ്തിട്ടുള്ളത്. ലേറ്റസ്റ്റ് ചിത്രം ലഭിച്ചതോടെ ഇരുവരുടെ ആരാധകരും ഇപ്പോള്‍ അതിന് പിന്നാലെയാണ്. തൊടുപുഴയിലെ ഒരു പരിപാടിക്കിടയിലെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്.

  ദിലീപ് ഓണ്‍ലൈന്‍ പുറത്തുവിട്ട ചിത്രം

  ദിലീപ് ഓണ്‍ലൈന്‍ പുറത്തുവിട്ട ചിത്രം കാണൂ.

  English summary
  Dileep's latest family pic goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X