For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സാരിയില്‍ അതിസുന്ദരിയായി മീനാക്ഷി ഒപ്പം കാവ്യയും ദിലീപും, ലേറ്റസ്റ്റ് ചിത്രം വൈറലാവുന്നു, കാണൂ!

  |
  സാരിയിൽ അതിസുന്ദരിയായി മീനാക്ഷി | filmibeat Malayalam

  മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ദിലീപ്. വിവാദങ്ങളും വിമര്‍ശനങ്ങളും അരുങ്ങുതകര്‍ക്കുന്നതിനിടയിലംു താരത്തിന് ശക്തമായ ആരാധകപിന്തുണയായിരുന്നു ലഭിച്ചത്. താരരാജാക്കന്‍മാര്‍ ശക്തമായി സിനിമയില്‍ നിലയുറപ്പിച്ചിരുന്ന സമയമായിട്ട് കൂടിയും തന്റേതായ ഇടം നേടിയെടുത്ത് മുന്നേറിയ താരമാണ് ദിലീപ്. വ്യക്തി ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയ സംഭവം അരങ്ങേറിയപ്പോഴും ശക്തമായ പിന്തുണ നല്‍കി ആരാധകരും കുടുംബവും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. അത് തന്നെയായിരുന്നു ആ പ്രതിസന്ധിഘട്ടത്തില്‍ ഏറ്റവും സഹായകമായതെന്നും താരം വ്യക്തമാക്കിയിരുന്നു. കുറ്റക്കാരനാണോയല്ലയോ എന്ന് തെളിയുന്നതിന് മുന്‍പ് പലരും താരത്തിനെതിരെ തിരിഞ്ഞിരുന്നു.

  മിമിക്രിയില്‍ നിന്നുമാണ് ദിലീപ് സിനിമയിലേക്കെത്തിയത്. തുടക്കത്തില്‍ ഹാസ്യ കഥപാത്രത്തെ മാത്രം അവതരിപ്പിച്ച് കൈയ്യടി നേടിയ താരം പിന്നീട് പ്രണയനായകനായും കുടുംബനാഥനായുമൊക്കെ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തി. സകുടുംബം ആസ്വദിക്കാവുന്ന സിനിമകളാണ് അദ്ദേഹത്തിന്റേതെന്നും അത് തന്നെയാണ് ഈ ജനപ്രീതിക്ക് പിന്നിലെന്നും എല്ലാവര്‍ക്കും അറിയാവുന്നതാണ്. മഞ്ജു വാര്യരുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയപ്പോള്‍ മീനാക്ഷി അച്ഛനൊപ്പെ നില്‍ക്കാനായിരുന്നു താല്‍പര്യം പ്രകടിപ്പിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കാവ്യ മാധവന്‍ ഇവരുടെ കുടുംബത്തിലേക്ക് എത്തിയത്. മീനാക്ഷിയും ദിലീപും കാവ്യ മാധവനും ഒരുമിച്ചുള്ള ലേറ്റസ്റ്റ് ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

  കാവ്യ മാധവന്‍റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു

  കാവ്യ മാധവന്‍റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു

  വിവാഹ ശേഷം കാവ്യ മാധവനെ സിനിമയില്‍ മാത്രമല്ല പൊതുപരിപാടികളിലും കാണാനില്ലെന്നായിരുന്നു ആരാധകരുടെ പ്രധാന പരാതി. താരത്തിന്‍രെ തിരിച്ചുവരവിനെക്കുറിച്ചാണ് അവര്‍ ചോദിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതേക്കുറിച്ച് കൃത്യമായൊരുത്തരം ആരും നല്‍കിയിട്ടില്ല. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തന്നെ താരം തിരിച്ചെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

  കുടുംബസമേതമുള്ള പുതിയ ഫോട്ടോ

  കുടുംബസമേതമുള്ള പുതിയ ഫോട്ടോ

  മീനാക്ഷിക്കും കാവ്യ മാധവനുമൊപ്പം ദിലീപ് പങ്കെടുത്ത ഒരു വിവാഹ ചടങ്ങിനിടയിലെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. സാരിയണിഞ്ഞ് അതീവ സുന്ദരിയായി സന്തോഷത്തോടെ ചിരിച്ച് നില്‍ക്കുന്ന മീനാക്ഷിയും നിറപുഞ്ചിരിയുമായി അരികില്‍ നില്‍ക്കുന്ന കാവ്യയും ദിലീപമുള്ള ഫോട്ടോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

  വിവാഹത്തില്‍ പങ്കെടുത്തു

  വിവാഹത്തില്‍ പങ്കെടുത്തു

  ദിലീപുമായി ബന്ധപ്പെട്ട് വളരെയധികം അടുത്ത ബന്ധമുള്ളവരാണ് നവദമ്പതികള്‍ എന്ന് വ്യക്തമാക്കുന്ന ഫോട്ടോയാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. ഫാന്‍സ് പേജുകളിലൂടെയും മറ്റുമായാണ് ചിത്രം പ്രചരിക്കുന്നത്. ദിലീപ് ഓണ്‍ലൈന്‍ ഫേസ്ബുക്ക് പേജിലൂടെ ഈ ഫോട്ടോ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ ആരുടെ വിവാഹമാണ് ഇതെന്ന കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടില്ല.

  ഫോട്ടോ വൈറലാവുന്നു

  ഫോട്ടോ വൈറലാവുന്നു

  നീണ്ട കാത്തിരിപ്പിനൊടുവിലാണ് ദിലീപ് സകടുംബം ഒരു ചടങ്ങിനെത്തിയതെന്ന് വ്യക്തമാക്കുന്ന ഫോട്ടോയാണ് പുറത്തുവന്നിട്ടുള്ളത്. അടുത്തിടെ നടന്ന നിരവധി പൊതുചടങ്ങുകളില്‍ താരം സജീവമായി തന്റെ സാന്നിധ്യം അറിയിച്ചിരുന്നുവെങ്കിലും കാവ്യ മാധവനെയും മീനാക്ഷിയേും കാണാറുണ്ടായിരുന്നില്ല. നിമിഷനേരം കൊണ്ടാണ് ഇവരുടെ കുടുംബചിത്രം വൈറലായത്. നിരവധി പേരാണ് ഫോട്ടോ ഷെയര്‍ ചെയ്തിട്ടുള്ളത്. ജനപ്രിയ നായകനെ ഇത്രയധികം സന്തോഷത്തോടെ കണ്ടതിന്റെ സന്തോഷവും ആരാധകര്‍ പങ്കുവെച്ചിട്ടുണ്ട്.

  സാരിയണിഞ്ഞ് മീനാക്ഷി

  സാരിയണിഞ്ഞ് മീനാക്ഷി

  ദിലീപും നാദിര്‍ഷയും അടുത്ത കൂട്ടുകാരാണ് എന്ന കാര്യത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇവരുടെ കുടുംബാംഗങ്ങള്‍ തമ്മിലും അടുത്ത് ബന്ധമാണ് പുലര്‍ത്തുന്നത്. നാദിര്‍ഷയുടെ മകളായ ഐഷയ്‌ക്കൊപ്പമുള്ള മീനാക്ഷിയുടെ ഫോട്ടോ നേരത്തെ വൈറലായിരുന്നു. നേരത്തെയും സാരിയണിഞ്ഞ് മീനാക്ഷി ആരാധകരെ ഞെട്ടിച്ചിരുന്നു. വിവാഹത്തില്‍ പങ്കെടുത്തപ്പോഴും സാരിയണിഞ്ഞാണ് താരപുത്രി എത്തിയത്.

  നീറ്റ് റിസല്‍ട്ടിനായി കാത്തിരിക്കുന്നു

  നീറ്റ് റിസല്‍ട്ടിനായി കാത്തിരിക്കുന്നു

  സിനിമാകുടുംബത്തില്‍ ജനിച്ചതിനാല്‍ത്തന്നെ മീനാക്ഷിയുടെ സിനിമാപ്രവേശത്തിനായി ആരാധകര്‍ കാത്തിരിക്കുന്നുണ്ട്. എന്നാല്‍ സിനിമയില്‍ അഭിനയിക്കുന്നതിനോട് താല്‍പര്യമുണ്ടെന്ന് ഈ താരപുത്രി ഇതുവരെ വ്യക്തമാക്കിയിരുന്നില്ല. പ്ലസ് ടു പരീക്ഷ കഴിഞ്ഞ് മെഡിക്കല്‍ മേഖലയില്‍ ഉപരിപഠനം നടത്താനുള്ള തയ്യാറെടുപ്പിലാണ് മീനാക്ഷി. ഡോക്ടറാവാനുള്ള തയ്യാറെടുപ്പിലാണ് അവളെന്നും നീറ്റ് നീറ്റായി എഴുതിയിട്ടുണ്ടെന്നുമാണ് അവള്‍ പറഞ്ഞതെന്ന് നേരത്തെ ദിലീപ് വ്യക്തമാക്കിയിരുന്നു.

  ഡബ്‌സ്മാഷുമായി ഞെട്ടിച്ചു

  ഡബ്‌സ്മാഷുമായി ഞെട്ടിച്ചു

  ദിലീപിന്‍രെ സിനിമയിലെ സംഭാഷണ ശകലങ്ങള്‍ ഉള്‍പ്പെടുത്തി ഡബ്‌സ്മാഷ് ചെയ്തും ഈ താരപുത്രി ആരാധകരെ അമ്പരപ്പിച്ചിരുന്നു. ബാംഗ്ലൂര്‍ ഡേയ്‌സിലെ ദുല്‍ഖര്‍ സല്‍മാന്റെ ഡയലോഗും താരം അനുകരിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഡബ്‌സ്മാഷ് വീഡിയോ വൈറലായിരുന്നു. നാദിര്‍ഷയുടെ മകളും മീനാക്ഷിക്കൊപ്പമുണ്ടായിരുന്നു.

  അച്ഛന്റെ മകള്‍

  അച്ഛന്റെ മകള്‍

  ജീവനുതുല്യം സ്‌നേഹിക്കുന്ന മകള്‍ക്ക് വേണ്ടിയാണ് ഇനിയുള്ള തന്റെ ജീവിതമെന്ന് ദിലീപ് നേരത്തെ വ്യക്തമാക്കിയിരുന്നു. അച്ഛനൊപ്പം പോവാനാണ് താല്‍പര്യമെന്ന് പറഞ്ഞപ്പോള്‍ അമ്മയും എതിര്‍ത്തിരുന്നില്ല. ഇരുവരും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് താരത്തിന് കൃത്യമായി അറിയാമയിരുന്നു. വിവാഹ മോചനത്തിന് ശേഷം രണ്ടാം വിവാഹം ചെയ്യാന്‍ നിര്‍ബന്ധിച്ചത് മകളായിരുന്നുവെന്നും ദിലീപ് വ്യക്തമാക്കിയിരുന്നു.

  പാപ്പരാസികള്‍ക്കുള്ള മറുപടി

  പാപ്പരാസികള്‍ക്കുള്ള മറുപടി

  വിവാഹ ശേഷം മീനാക്ഷിയും കാവ്യ മാധവനും തമ്മില്‍ അത്ര സ്വരച്ചേര്‍ച്ചയിലല്ലെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇരുവരും തമ്മിലുള്ള അടുപ്പം വിളിച്ചോതുന്ന ഫോട്ടായാണ് ഇതെന്നും പാപ്പരാസികള്‍ക്കുള്ള ചുട്ട മറുപടിയാണെന്നുമാണ് ഒരാള്‍ കമന്റ് ചെയ്തിട്ടുള്ളത്. മൂവരുടെ മുഖത്തുമുള്ള സന്തോഷം എന്നും ഇവര്‍ക്കൊപ്പമുണ്ടാകട്ടെയെന്നും അദ്ദേഹം പറയുന്നു.

  കാവ്യ കൂടുതല്‍ സുന്ദരിയായിരിക്കുന്നു

  കാവ്യ കൂടുതല്‍ സുന്ദരിയായിരിക്കുന്നു

  ബാലതാരമായി സിനിമയിലേക്കെത്തിയ കാവ്യ മാധവന്‍ പിന്നീട് നായികയായി എത്തിയപ്പോള്‍ മികച്ച സ്വീകാര്യതയാണ് താരത്തിന് ലഭിച്ചത്. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നായിരുന്നു താരം ആദ്യവിവാഹം വേര്‍പെടുത്തിയത്. ദിലീപുമായുള്ള വിവാഹത്തിന് ശേഷം കാവ്യയെ പൊതുചടങ്ങുകളിലൊന്നും കാണുന്നില്ലെന്ന പരാതി വ്യാപകമായിരുന്നു. കാവ്യയിപ്പോള്‍ കൂടുതല്‍ സുന്ദരിയായിരിക്കുവെന്നാണ് ഒരാള്‍ കമന്റ് ചെയ്തിട്ടുള്ളത്.

  ഫേസ്ബുക്ക് പോസ്റ്റ് കാണൂ

  ദിലീപ് ഓണ്‍ലൈന്‍ ഫേസ്ബുക്ക് പോസ്റ്റ് കാണാം

  മീനാക്ഷിയുടെ ഡബ്‌സ്മാഷ്

  മീനാക്ഷിയുടെ ഡബ്‌സ്മാഷ് വീഡിയോ കാണാം

  English summary
  Dileep's latest family pic goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X