For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇത്തവണ കാവ്യയില്ല, മകൾ മീനാക്ഷിക്കൊപ്പം ദിലീപ് ​ഗുരുവായൂരിൽ, ഒപ്പം സുരേഷ് ​ഗോപിയുടെ മകനും!

  |

  വർഷത്തിൽ ഒന്നോ രണ്ടോ സിനിമകൾ മാത്രം ചെയ്യുന്ന രീതിയാണ് ഇപ്പോൾ നടൻ ദിലീപിന്. താരം ഏറ്റവും അവസാനം പ്രത്യക്ഷപ്പെട്ടത് ഇക്കഴിഞ്ഞ ഡിസംബറിൽ പുറത്തിറങ്ങിയ കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തിലാണ്.

  ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിലാണ് നാദിർഷ സംവിധാനം ചെയ്ത കേശു ഈ വീടിന്റെ നാഥൻ റിലീസ് ചെയ്തത്.

  നാദിർഷായുടെ സംവിധാനത്തിൽ ദിലീപ് അഭിനയിച്ച ആദ്യത്തെ സിനിമയുമായിരുന്നു കേശു ഈ വീടിന്റെ നാഥൻ. ദിലീപിനൊപ്പം ഉർവശിയായിരുന്നു നായികയായി അഭിനയിച്ചത്.

  'റോബിന്റെ ഭീഷണി എനിക്ക് ഏൽക്കില്ല, ദിൽഷ വിഷയത്തിൽ തെറ്റിദ്ധരിക്കപ്പെട്ടതിൽ സങ്കടം തോന്നി'; ബ്ലെസ്ലി!

  ഇനി വോയ്സ് ഓഫ് സത്യനാഥൻ എന്ന സിനിമയാണ് ദിലീപിന്റേതായി റിലീസിനെത്താനുള്ളത്. സോഷ്യൽമീഡിയയിൽ സജീവമല്ലാത്ത ദിലീപിന്റെ വിശേഷങ്ങൾ താരത്തിന്റെ ഫാൻസിന്റെ സോഷ്യൽമീഡിയ പേജുവഴിയാണ് പ്രേക്ഷകർ അറിയുന്നത്.

  കൂടാതെ താരത്തിന്റെ മകൾ‌ മീനാക്ഷിയും ഇടയ്ക്കിടെ സോഷ്യൽമീഡിയ വഴി വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്.

  ഇപ്പോൾ മീനാക്ഷിയോടൊപ്പമുള്ള ദിലീപിന്റെ പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്. ഇരുവരും ​ഗുരുവായൂരിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോയപ്പോഴുള്ള ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്.

  'നല്ല അസ്സൽ മത്തിക്കറിയാണ് അന്ന് പൃഥ്വിരാജിന്റെ തലയിൽ കമിഴ്ത്തിയത്'; അനുഭവം പറഞ്ഞ് ന‍ടി മിയ ജോർജ്!

  കുറെ നാളുകൾക്ക് ശേഷമാണ് മീനാക്ഷിയും ദിലീപും ഒരുമിച്ച് ഒരു പൊതുപരിപാടിയിൽ പ്രത്യക്ഷപ്പെടുന്നത്. വിവാഹ ചടങ്ങിൽ ഇരുവരും പങ്കെടുക്കുന്നതിന്റെ വീഡിയോകളും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.

  വെളുത്ത നിറത്തിലുള്ള മുണ്ടും ഷർട്ടുമായിരുന്നു ദിലീപിന്റെ വേഷം. പ്രിൻഡ് പാറ്റേണിലുള്ള നീല നിറത്തിലുള്ള ചുരിദാറായിരുന്നു മീനാക്ഷിയുടെ വേഷം.

  കൂടാതെ സുരേഷ് ​ഗോപിയുടെ രണ്ടാമത്തെ മകൻ മാധവിനൊപ്പവും നടനും മിമിക്രി താരവുമായ ടിനി ടോമിനും കുടുംബത്തിനുമൊപ്പമുള്ള മീനാക്ഷിയുടേയും ദിലീപിന്റേയും ചിത്രങ്ങളും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.

  സിനിമയിൽ‌ അരങ്ങേറിയിട്ടില്ലെങ്കിലും സുരേഷ് ​ഗോപിയുടെ മകൻ മാധവ് ​ഗോപി പ്രേക്ഷകർക്ക് സുപരിചിതനാണ്. ഇടയ്ക്കെല്ലാം അച്ഛനൊപ്പം മാധവും പൊതുപരിപാടികളിൽ പ്രത്യക്ഷപ്പെടാറുണ്ട്. അടുത്ത സൗഹൃദമുള്ളവരാണ് ദിലീപും സുരേഷ് ​ഗോപിയും.

  കഴി‍ഞ്ഞ ദിവസം ഫ്ലോറൽ അനാർക്കലിയിൽ തിളങ്ങി നിൽ‌ക്കുന്ന തന്റെ പുതിയ ഫോട്ടോകൾ മീനാക്ഷി സോഷ്യൽമീ‍ഡിയയിൽ പങ്കുവെച്ചിരുന്നു.

  അതേസമയം ദിലീപിന്റേയും മീനാക്ഷിയുടേയും പുതിയ ഫോട്ടോകൾ വൈറലായതോടെ എല്ലാവരും താരത്തിന്റെ ഭാര്യ കാവ്യയേയും ഇളയമകൾ മഹാലക്ഷ്മിയേയും തിരക്കുന്നുണ്ട്. ദിലീപിനെപ്പോലെ തന്നെ സോഷ്യൽമീഡിയയിൽ സജീവമാണ് മീനാക്ഷിയും.

  സോഷ്യൽമീഡിയയിൽ മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്സുള്ള താരം കൂടിയാണ് മീനാക്ഷി. അന്നും ഇന്നും അച്ഛനൊപ്പം കരുത്തോടെ നിൽക്കുന്ന മീനാക്ഷി പലപ്പോഴും പ്രേക്ഷകർക്കിടയിൽ ചർച്ചയായിട്ടുണ്ട്. ‌‌ആദ്യ ഭാര്യ മഞ്ജുവുമായി ദിലീപ് പിരിഞ്ഞപ്പോൾ മീനാക്ഷി തന്നെയാണ് അച്ഛനൊപ്പം പോകാമെന്ന തീരുമാനമെടുത്തത്.

  രണ്ടാമത് വിവാഹിതനാകാമെന്ന ആലോചന വന്നപ്പോഴും മകളുടെ സമ്മതവും അഭിപ്രായവുമാണ് താൻ ആദ്യം ചോദിച്ചതെന്ന് ദിലീപ് തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.

  ഇരുപത്തിരണ്ട് വയസുകാരിയായ മീനാക്ഷി ഇപ്പോൾ ചെന്നൈയിൽ മെഡിസിന് പഠിക്കുകയാണ്. മീനാക്ഷിയും നടി നമിത പ്രമോദും വളരെ അടുത്ത സുഹൃത്തുക്കളാണ്.

  Recommended Video

  മീനാക്ഷിക്കും മഹാലക്ഷ്മിക്കും ഒപ്പമുള്ള ദിലീപ്,അയാൾ നല്ലൊരു അച്ഛനാണ്

  ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ദിലീപിനെ വിവാഹം ചെയ്തതോടെ കാവ്യ മാധവനും അഭിനയത്തിൽ നിന്നും വിട്ടുനിൽ‌ക്കുകയാണ്. അനിയത്തി മഹാലക്ഷ്മിക്ക് ഒപ്പമുള്ള മീനാക്ഷിയുടെ ചിത്രങ്ങളും അടുത്തിടെ വൈറലായിരുന്നു.

  ദിലീപിനെ നായകനാക്കി റാഫി ഒരുക്കുന്ന വോയ്സ് ഓഫ് സത്യനാഥനാണ് ഇനി പുറത്തിറങ്ങാനുള്ള ദിലീപ് ചിത്രം. സൂപ്പർഹിറ്റ് ചിത്രങ്ങളായ പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാ ടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നിവയ്ക്ക് ശേഷം ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രമാണ് വോയിസ് ഓഫ് സത്യനാഥൻ.

  കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത്‌ റാഫി തന്നെയാണ്. ചിത്രത്തിൽ ദിലീപിനെ കൂടാതെ ജോജു ജോർജ്, സിദ്ദിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ തുടങ്ങിയവരും പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്.

  Read more about: dileep
  English summary
  Dileep's Latest Photos With Daughter Meenakshi Dileep Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X