For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദിലീപും മമ്മൂട്ടിയുടെ പാതയിലാണ്! സ്റ്റൈലിഷ് ലുക്കിലുള്ള ജനപ്രിയന്റെ ഫോട്ടോസ് വൈറലാവുന്നു

  |

  ജനപ്രിയ നായകന്‍ ദിലീപിന്റെ ഹിറ്റ് സിനിമകള്‍ പിറന്ന മറ്റൊരു വര്‍ഷമാണ് 2019. ഈ വര്‍ഷം കുടുംബ പ്രേക്ഷകരെ ലക്ഷ്യം വെച്ചിട്ടുള്ള സിനിമകളായിരുന്നു ദിലീപിന്റേതായി എത്തിയതില്‍ കൂടുതലും. ക്രിസ്തുമസിന് മുന്നോടിയായി റിലീസ് ചെയ്ത മൈ സാന്റയാണ് ഏറ്റവും പുതിയ സിനിമ. തിയറ്ററുകളില്‍ നിന്നും നല്ല പ്രതികരണം ലഭിച്ച സിനിമ ബോക്‌സോഫീസിലും മോശമില്ലാത്ത തുടക്കമാണ് കുറിച്ചിരിക്കുന്നത്.

  സിനിമയുടെ പേരില്‍ മാത്രമല്ല സ്റ്റൈലിഷ് ലുക്കിലുള്ള ദിലീപിന്റെ കിടിലന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ തരംഗമാവുന്നത്. ദിലീപ് പുറത്ത് വിട്ടിരിക്കുന്ന ഈ ചിത്രം ഫാന്‍സ് ക്ലബ്ബുകാര്‍ ഏറ്റെടുത്തതോടെ അതിവേഗമാണ് വൈറലായത്. മാത്രമല്ല പലവിധത്തില്‍ എഡിറ്റ് ചെയ്ത് പുതിയ സിനിമകളുടെ പോസ്റ്ററുകളായിട്ടും ഇത് മാറ്റിയിരിക്കുകയാണ്.

  പ്രായം മുന്നോട്ടും ഗ്ലാമര്‍ പിന്നോട്ടും എന്ന് മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങള്‍ കാണുമ്പോള്‍ ആരാധകര്‍ പറയാറുള്ളത്. ഇതേ കാര്യം ദിലീപിന്റെ പേരിലും പറയേണ്ടി വരും. അത് സൂചിപ്പിക്കുന്ന ചില ഫോട്ടോസാണ് സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി കൊണ്ടിരിക്കുന്നത്. കട്ടത്താടി സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാക്കിയുള്ള ദിലീപിന്റെ ഫോട്ടോഷൂട്ട് തരംഗമായിരിക്കുകയാണ്. കൈയില്‍ ചുരുട്ട് കത്തിച്ച് പിടിച്ചിട്ടുള്ള മാസ് ലുക്കിന് നിറയെ കമന്റുകള്‍ വന്ന് കൊണ്ടിരിക്കുകയാണ്. ഈ ചിത്രം കണ്ടതോടെയാണ് പ്രായം കൂടുന്നതിനനുസരിച്ച് ദിലീപിന്റെ ലുക്കും കൂടി വരികയാണെന്ന് ആരാധകര്‍ പറയുന്നത്.

  കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ കമ്മാരസംഭവം എന്ന സിനിമയിലൂടെയാണ് വ്യത്യസ്ത ഗെറ്റപ്പിലെത്തി ദിലീപ് വീണ്ടും പ്രേക്ഷകരെ അതിശയിപ്പിച്ചത്. കട്ടത്താടിയുള്ള ലുക്ക് മുതല്‍ മീശ മാത്രമുള്ളതടക്കം മൂന്നോളം വേറിട്ട ലുക്കായിരുന്നു സിനിമയിലുണ്ടായിരുന്നത്. അതില്‍ ആരാധകര്‍ ഏറ്റവുമധികം ആഘോഷിച്ചത് താടി നീട്ടി വളര്‍ത്തിയൊരു ലുക്ക് തന്നെയായിരുന്നു.

  ദിലീപ് നായകനായി അവസാനം തിയറ്ററുകളിലേക്ക് എത്തിയ മൈ സാന്റ എന്ന ചിത്രത്തില്‍ ഒരു സാന്റാക്ലോസിന്റെ വേഷത്തിലായിരുന്നു ദിലീപ് അഭിനയിച്ചത്. ഷൈന്‍ ടോം ചാക്കോ, സായ് കുമാര്‍, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, സുരേഷ് കൃഷ്ണ, സാദ്ദിഖ്, ഇര്‍ഷാദ്, ഇന്ദ്രന്‍സ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ശശാങ്കന്‍, ധീരജ് രത്നം, അനുശ്രീ, മഞ്ജു പത്രോസ്, ബേബി മാനസ്വി, ബേബി ദേവനന്ദ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. വാള്‍ പോസ്റ്റര്‍ എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ നിഷാദ് കോയ, അജീഷ് ഒ കെ, സരിത സുഗീത് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചത്.

  നിലവില്‍ ദിലീപിനെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണ് താരം. കേശു ഈ വീടിന്റെ നാഥന്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഷൂട്ടിങ് അടുത്തിടെയാണ് ആരംഭിച്ചത്. ദേശീയ പുരസ്‌കാര ജേതാവ് സജീവ് പാഴൂര്‍ ആണ് ഈ ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഉര്‍വശിയാണ് ദിലീപിന്റെ നായികയായിട്ടെത്തുന്നത്. ദിലീപ്, നാദിര്‍ഷ എന്നിവര്‍ക്കൊപ്പം കലാഭവന്‍ ഷാജോണ്‍, കലാഭവന്‍ ഷാജോണ്‍, അരുണ്‍ ഗോപി, ഹരീഷ് കണാരന്‍, സ്വാസിക, സലിം കുമാര്‍, കോട്ടയം നസീര്‍, അനുശ്രീ, ടിനി ടോം എന്നിങ്ങനെ വലിയൊരു താരനിര തന്നെ സിനിമയില്‍ അണിനിരക്കുന്നുണ്ട്.

  Read more about: dileep ദിലീപ്
  English summary
  Dileep's Latest Photoshoot
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X