ദിലീപിന്റെ കിടിലന്‍ മേക്കോവര്‍ ചിത്രം ഏറ്റെടുത്ത് ആരാധകര്‍! തരംഗമായി സൂപ്പര്‍താര ചിത്രം

By Prashant V R

ജനപ്രിയ നായകന്‍ ദിലീപിന്റെ സിനിമകള്‍ക്കായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. ദിലീപിന്റെതായി വരാറുളള മിക്ക ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്. കോമഡി മാസ് എന്റര്‍ടെയ്‌നര്‍ സിനികളിലൂടെയാണ് ദിലീപ് പ്രേക്ഷകരുടെ ഇഷ്ടതാരമായത്. തുടര്‍ച്ചയായ വിജയചിത്രങ്ങളിലൂടെ സൂപ്പര്‍ താരപദവിയിലേക്ക് ഉയര്‍ന്ന താരത്തിന് നിരവധി ആരാധകരാണുളളത്. ആരാധകര്‍ക്കൊപ്പം കുടുംബ പ്രേക്ഷകരുടെ പിന്തുണകൊണ്ടുകൂടിയാണ് ദിലീപ് ചിത്രങ്ങള്‍ വലിയ വിജയമാകാറുളളത്.

കഴിഞ്ഞ വര്‍ഷം സൂഗീത് സംവിധാനം ചെയ്ത മൈ സാന്റ എന്ന ചിത്രമായിരുന്നു ദിലീപിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയത്. മൈസാന്റ കഴിഞ്ഞും കൈനിറയെ ചിത്രങ്ങള്‍ ജനപ്രിയ നായകന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. നാദിര്‍ഷ സംവിധാനം ചെയ്യുന്ന കേശു ഈ വീടിന്റെ നാഥന്‍, ജോഷി സംവിധാനം ചെയ്യുന്ന ഓണ്‍ എയര്‍ ഈപ്പന്‍, പ്രൊഫസര്‍ ഡിങ്കന്‍ തുടങ്ങിയവ ദിലീപിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമകളാണ്.

സിനിമാത്തിരക്കുകള്‍ക്കിടെയിലും

സിനിമാത്തിരക്കുകള്‍ക്കിടെയിലും തന്റെ പുതിയ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുളള താരമാണ് ദിലീപ്. ഭാര്യ കാവ്യ മാധവനൊപ്പമുളള നടന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമാവാറുണ്ട്. ഇവരുടെ വിവാഹ ചിത്രങ്ങളെല്ലാം മുന്‍പ് സമൂഹ മാധ്യമങ്ങളില്‍ ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു.

Recommended Video

സൂപ്പര്‍ താരങ്ങള്‍ നോ പറഞ്ഞ സൂപ്പര്‍ഹിറ്റുകള്‍ | FilmiBeat Malayalam
വിവാഹത്തിന് പിന്നാലെ

വിവാഹത്തിന് പിന്നാലെ മകള്‍ മഹാലക്ഷ്മി ജീവിതത്തിലേക്ക് വന്നതിന്റെ സന്തോഷവും ദിലീപ് പങ്കുവെച്ചിരുന്നു. മകളുടെ പിറന്നാള്‍ എല്ലാം നടനും കുടുംബം ആഘോഷിച്ചിരുന്നു. മഹാലക്ഷ്മിക്ക് പുറമെ ദിലീപിന്റെ മൂത്തമകള്‍ മീനാക്ഷിയുടെ വിശേഷങ്ങളും എല്ലാവരും തിരക്കാറുണ്ട്. മുന്‍പ് പഠനത്തിന്റെ ഭാഗമായി ചെന്നെെയിലേക്ക് താരപുത്രി പോയിരുന്നു.

മഹാലക്ഷ്മിയുടെ പിറന്നാള്‍

മഹാലക്ഷ്മിയുടെ പിറന്നാള്‍ ചടങ്ങിലും മറ്റും മീനാക്ഷിയും തിളങ്ങിയിരുന്നു. വിവാഹ ശേഷം കാവ്യ മാധവന്റെ തിരിച്ചുവരവിനായും വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത പിന്നെയും എന്ന ചിത്രമാണ് കാവ്യയുടെതായി ഒടുവില്‍ മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നത്. ചിത്രത്തില്‍ ദിലീപായിരുന്നു നായകവേഷത്തില്‍ എത്തിയത്.

ദിലീപിന്റെ നായികയായി

ദിലീപിന്റെ നായികയായി മലയാളത്തില്‍ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുളള താരമാണ് കാവ്യ. ഓണ്‍സ്‌ക്രീന്‍ ജോഡികളായി തിളങ്ങിയ താരങ്ങള്‍ പിന്നീട് ജീവിതത്തിലും ഒരുമിക്കുകയായിരുന്നു. അതേസമയം ദിലീപിന്റെതായി പുറത്തിറങ്ങിയൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. താടി നീട്ടി വെളള ടീഷര്‍ട്ടും ധരിച്ച് ലൊക്കേഷനില്‍ നില്‍ക്കുന്ന ദിലീപിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

അതേസമയം

അതേസമയം ഇതേത് ചിത്രത്തിന്റെ ലൊക്കേഷനാണെന്ന് തിരയുകയാണ് ആരാധകര്‍. സോഷ്യല്‍ മീഡിയയിലെ ദിലീപ് ആരാധകരുടെ കൂട്ടായ്മകള്‍ക്കിടയിലാണ് ഈ ചിത്രം വ്യാപകമായി പ്രചരിക്കുന്നത്. കമ്മാരസംഭവത്തിന്റ ലൊക്കേഷനില്‍ നിന്നെടുത്ത ചിത്രമാണെന്ന് ചിലര്‍ പറയുമ്പോള്‍ അല്ലെന്ന് മറ്റുചിലരും പറയുന്നു. എന്നാല്‍ ഇത് ഫോട്ടോഷൂട്ടിനായുളള ലുക്കാണെന്നും ആരാധരില്‍ ചിലര്‍ പറയുന്നുണ്ട്. അതേസമയം ദിലീപിന്റെ ഈ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍

More from Filmibeat

Read more about: dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X