ദിലീപ് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു! അല്ലെങ്കില്‍ വീണ്ടും വിവാഹം കഴിപ്പിച്ചേനെ! മാസ് മറുപടിയുമായി താരം

മലയാള സിനിമയുടെ ജനപ്രിയനായി അറിയപ്പെടുന്ന ദിലീപ് അടുത്ത കാലത്തായി വിവാദങ്ങളിലായിരുന്നു. അതില്‍ നിന്നെല്ലാം മാറി സിനിമാ തിരക്കുകളിലാണ് ദിലീപിപ്പോള്‍. ചിത്രീകരണ തിരക്കുകള്‍ക്കിടയില്‍ മകളുടെ ചോറുണിനും മറ്റുമായി താരമെത്തിയിരുന്നു. മലയാളത്തില്‍ കൗണ്ടര്‍ ഡയലോഗ് അടിക്കുന്ന കാര്യത്തില്‍ മിടുക്കന്മാരെന്ന് വിശേഷിപ്പിക്കുന്ന രണ്ട് താരങ്ങളില്‍ ഒന്ന് രമേഷ് പിഷാരടിയും മറ്റൊ്ന്ന് ദിലീപുമാണ്.

പൊതുവേദികളിലും ചാനല്‍ അഭിമുഖങ്ങളിലും മറ്റും ദിലീപിന്റെ കൗണ്ടര്‍ പോയിന്റുകള്‍ക്ക് കൈയടി ലഭിക്കാറുണ്ട്. ഇപ്പോഴിതാ നടന്‍ സണ്ണി വെയിന്റെ വിവാഹത്തില്‍ പങ്കെടുക്കാനും ദിലീപ് എത്തിയിരുന്നു. അവിടെ ചുറ്റും കൂടി നിന്നവരെയും ആരാധകരെയും ചിരിപ്പിക്കുന്ന ഡയലോഗ് പറഞ്ഞ് ദിലീപ് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്.

സജീവമായി ജനപ്രിയന്‍

ഇടക്കാലത്ത് സിനിമയില്‍ നിന്നും ചെറിയ ഇടവേള എടുത്ത് മാറി നിന്ന ദിലീപ് വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ്. ഈ വര്‍ഷം റിലീസിനെത്തിയ കോടതി സമക്ഷം ബാലന്‍ വക്കീല്‍ തിയറ്ററുകളില്‍ ഗംഭീര പ്രകടനമായിരുന്നു കാഴ്ച വെച്ചത്. ചിത്രീകരണം പൂര്‍ത്തിയാക്കി ഉടനെ റിലീസിനൊരുങ്ങുന്ന സിനിമകളുമുണ്ട്. നിലവില്‍ ദിലീപ് നായകനാവുന്ന രണ്ട് സിനിമകളുടെ ചിത്രീകരണമാണ് നടന്ന് കൊണ്ടിരിക്കുന്നത്. ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു.

 സണ്ണി വെയിന്റെ കല്യാണത്തിനെത്തി

സണ്ണി വെയിന്റെ കല്യാണത്തിനെത്തി

ഗുരുവായൂര്‍ വെച്ച് ആരെയും അറിയിക്കാതെയായിരുന്നു നടന്‍ സണ്ണി വെയിന്റെ കല്യാണം നടന്നത്. അപ്രത്യക്ഷിതമായി നടന്‍ ദിലീപും ആ കല്യാണത്തില്‍ പങ്കെടുക്കുകയും നവദമ്പതികള്‍ക്ക് ആശംസ അറിയിക്കുകയും ചെയ്തിരുന്നു. ശേഷം ഇരുവര്‍ക്കുമൊപ്പം നിന്ന് ചിത്രമെടുത്തിട്ടാണ് താരം പോയത്. ആദ്യം നടുവില്‍ നിന്ന് ചിത്രത്തിന് പോസ് ചെയ്ത ദിലീപ് പെട്ടെന്ന് സണ്ണി വെയിനെ നടുവിലേക്ക് നിര്‍ത്തി വലത് വശത്തേക്ക് മാറി നിന്നു. ഇതിനെ ഒരു കമന്റും താരം പറഞ്ഞിരുന്നു. 'അല്ലെങ്കിലേ ചീത്ത പേരാണ്. അപ്പോഴാ..' ദിലീപിന്റെ കമന്റ് കേട്ട് സണ്ണിയും വധുവും ചുറ്റും നിന്നവരെല്ലാം പൊട്ടിച്ചിരിക്കുകയായിരുന്നു.

 അനു സിത്താരയ്‌ക്കൊപ്പമുള്ള ചിത്രം

അനു സിത്താരയ്‌ക്കൊപ്പമുള്ള ചിത്രം

ദിലീപ് നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ശുഭരാത്രി. വ്യാസന്‍ കെപി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ അനു സിത്താരയാണ് നായിക. സിനിമയുടെ ചിത്രീകരണം ആരംഭിച്ചതിന് പിന്നാലെ ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോസ് പുറത്ത് വന്നിരുന്നു. ദിലീപും അനു സിത്താരയും തുളസിമാല ചാര്‍ത്തി ഒരു അമ്പത്തിന് മുന്നില്‍ വിവാഹവേഷത്തില്‍ നില്‍ക്കുന്ന ചിത്രമായിരുന്നത്. ഈ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ദിലീപ് വീണ്ടും വിവാഹം കഴിച്ചോ എന്ന തരത്തില്‍ ചോദ്യമുന്നയിച്ചായിരുന്നു ചിത്രം തരംഗമായത്. ഇത് മുന്‍നിര്‍ത്തിയാവും ഇപ്പോള്‍ ദിലീപ് ഫോട്ടോ എടുക്കുന്നതിനിടെ മാറി നിന്നത്.

 മകളുടെ ചോറൂണ്

മകളുടെ ചോറൂണ്

ദിലീപ്-കാവ്യ മാധവന്‍ ദമ്പതികളുടെ മകളാണ് മഹാലക്ഷ്മി. കഴിഞ്ഞ ഒക്ടോബറില്‍ ജനിച്ച മഹാലക്ഷ്മിയുടെ ചോറൂണിന് വേണ്ടിയായിരുന്നു ദിലീപ് ഗുരുവായൂരെത്തിയത്. ദിലീപിനൊപ്പം കാവ്യയും മകളും അടുത്ത ബന്ധുക്കളുമെല്ലാം ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. താരകുടുംബം എത്തിയെന്ന് വാര്‍ത്ത വന്നെങ്കിലും ദിലീപിന്റെ ചിത്രങ്ങള്‍ മാത്രമേ പുറത്ത് വന്നിരുന്നുള്ളു. കാവ്യയുടെയും കുഞ്ഞിന്റെയും ചിത്രങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

ദിലീപിന്റെ മഹാലക്ഷ്മി

ദിലീപിന്റെ മഹാലക്ഷ്മി

2016 നവംബര്‍ 25 നായിരുന്നു ദിലീപിന്റെയും കാവ്യയുടെയും വിവാഹം നടന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കുടുംബത്തിലേക്ക് പുതിയ അതിഥി എത്തുന്നത്. മീനാക്ഷിയ്ക്ക് ഒരു കുഞ്ഞനിയത്തിയായിരുന്നു പിറന്നത്. കഴിഞ്ഞ വിജയദശമി ദിനത്തിലായിരുന്നു താരദമ്പതികള്‍ക്ക് കുഞ്ഞ് പിറക്കുന്നത്. ഇതോടെ കുഞ്ഞിന് മഹാലക്ഷ്മി എന്ന പേരുമിട്ടു. മകളുടെ പേരിടല്‍ ചടങ്ങിന്റെ ഫോട്ടോസും മറ്റും പുറത്ത് വന്നിരുന്നെങ്കിലും കുഞ്ഞിന്റെ ചിത്രങ്ങള്‍ കുടുംബം പുറത്ത് വിട്ടിട്ടില്ല. ഇപ്പോള്‍ ചോറൂണിനെത്തിയപ്പോഴും സ്ഥിതി അങ്ങനെ തന്നെ. മലയാളത്തിന്റെ പ്രിയ താരപുത്രിയുടെ ഒരു ചിത്രം കാണാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും.

വൈറലാവുന്ന വീഡിയോ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X