മമ്മൂട്ടി ചിത്രത്തിന് പിന്നാലെ ദിലീപെത്തും! ശുഭരാത്രിയുടെ റിലീസ് ജൂലൈ ആറിനെന്ന് താരം!
ദിലീപിന്റെ ശുഭരാത്രി എന്ന സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിന് ശേഷം വ്യാസന്‍ കെപിയാണ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണിത്. നേരത്തെ ജൂലൈ അഞ്ചിന് സിനിമയുടെ റിലീസ് തീരുമാനിച്ചിരുന്നെങ്കിലും ജൂലൈ ആറിനായിരിക്കും സിനിമ എത്തുകയെന്ന് സൂചിപ്പിച്ചിരിക്കുകയാണ് ദിലീപ്. ഒരു വാര്‍ത്ത ഷെയര്‍ ചെയ്ത് കൊണ്ടാണ് ശുഭരാത്രി ജൂലൈ ആറിനാണ് എത്തുന്നതെന്ന കാര്യം ദിലീപ് വ്യക്തമാക്കിയത്.

കോടതി സമക്ഷം ബാലന്‍ വക്കീലിന് ശേഷമെത്തുന്ന ചിത്രത്തില്‍ ദിലീപും സിദ്ദിഖുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശുഭരാത്രിയുടെ ഷൂട്ടിംഗ് തുടങ്ങി ആദ്യ ദിവസങ്ങളില്‍ പുറത്ത് വന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പിന്നാലെ സിനിമയുടെ പോസ്റ്ററുകളും ടീസറുമെല്ലാം പ്രേക്ഷകരിലേക്ക് എത്തി. കഴിഞ്ഞ ദിവസമാണ് ട്രെയിലര്‍ എത്തിയത്.
ഫാമിലി എന്റര്‍ടെയിനറായി ഒരുക്കിയിരിക്കുന്ന ചിത്രം പ്രേക്ഷകരെ ത്രസിപ്പിക്കാനുള്ള ഒരുക്കത്തിലാണെന്ന സൂചന നല്‍കി കൊണ്ടാണ് ട്രെയിലര്‍ വന്നിരിക്കുന്നത്. അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, ഹരീഷ് പേരാടി, ഷീലു എബ്രഹാം, കെപിഎസി ലളിത, സുരാജ് വെഞ്ഞാറമൂട്, വിജയ് ബാബു, എന്നിങ്ങനെ നിരവധി താരങ്ങളാണ് ചിത്രത്തില്‍ നിറഞ്ഞ് നില്‍ക്കുന്നത്.


Click it and Unblock the Notifications











