ദിലീപും അനു സിത്താരയും ദമ്പതികളായപ്പോള്‍! ശുഭരാത്രിയിലെ വീഡിയോ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍
കോടതി സമക്ഷം ബാലന്‍ വക്കീലിന് ശേഷം ദിലീപ് നായകനായിട്ടെത്തിയ ചിത്രമാണ് ശുഭരാത്രി. ഷൂട്ടിംഗ് ആരംഭിച്ചത് മുതല്‍ ആരാധകര്‍ കാത്തിരുന്ന സിനിമ ജൂലൈ ആദ്യ ആഴ്ചകളിലാണ് റിലീസിനെത്തിയത്. തികഞ്ഞൊരു ഫാമിലി എന്റര്‍ടെയിനറാണെന്ന അവകാശവാദത്തോടെ എത്തിയ ശുഭരാത്രിയ്ക്ക് മിശ്രപ്രതികരണമായിരുന്നു ലഭിച്ചത്.
ബോക്‌സോഫീസില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും സിനിമയ്ക്ക് ലഭിച്ച പോസിറ്റീവ് റിവ്യൂ അനുഗ്രഹമായി. ദിലീപും അനു സിത്താരയും നായിക നായകന്മാരായി അഭിനയിക്കുന്നു എന്നതായിരുന്നു ശ്രദ്ധേയമായ മറ്റൊരു കാര്യം. ദമ്പതികളായി അഭിയനിച്ച ഇരുവരെയും കാണാനായിരുന്നു ആരാധകര്‍ കാത്തിരുന്നത്.

ഇപ്പോഴിതാ സിനിമയിലെ പ്രധാനപ്പെട്ട രംഗങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തു. സിനിമയുടെ ഡിവിഡി റിലീസുമായി ബന്ധപ്പെട്ടാണ് ചിത്രത്തിലെ ചില രംഗങ്ങള്‍ റിലീസ് ചെയ്തിരിക്കുകയാണ്.
യഥാര്‍ഥ സംഭവകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന് രചനയും സംവിധാനവും നിര്‍വഹിച്ചത് വ്യാസന്‍ കെപിയാണ്്. അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിന് ശേഷം വ്യാസന്‍ ഒരുക്കുന്ന സിനിമയാണിത്. ദിലീപിനൊപ്പം സിദ്ദിഖാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, നാദിര്‍ഷ, ഹരീഷ് പേരാടി, ഷീലു എബ്രഹാം, കെപിഎസി ലളിത, സുരാജ് വെഞ്ഞാറമൂട് എന്നിങ്ങനെ നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്.


Click it and Unblock the Notifications











