കാലത്തിന് മുന്‍പേ സഞ്ചരിച്ച ദിലീപ് ചിത്രം! നാടോടി മന്നനിലെ രംഗം ഓര്‍മിപ്പിച്ച് മരട് സംഭവം
മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായികൊണ്ടിരിക്കുകയാണ്. സ്‌ഫോടനത്തില്‍ ഇന്നലെയും ഇന്നുമായാണ് ഫ്‌ളാറ്റുകള്‍ പൊളിച്ചത്. കായല്‍ കയേറി നിര്‍മ്മിച്ചതിന് മരടിലെ നാല് ഫ്‌ളാറ്റുകളാണ് രണ്ടു ദിവസത്തെ ഇടവേളകളില്‍ മണ്ണില്‍ അമര്‍ന്നത്. സുപ്രീം കോടതി വിധിയെ തുടര്‍ന്നായിരുന്നു മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ തീരുമാനമായത്.

അതേസമയം മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍ സമയത്ത് ദിലീപ് ചിത്രം നാടോടി മന്നനിലെ ക്ലൈമാക്‌സ് രംഗം വീണ്ടും വെെറലാവുകയാണ്. വിജി തമ്പിയുടെ സംവിധാനത്തില്‍ ദിലീപ് നായകനായി 2013ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു നാടോടി മന്നന്‍. കാലത്തിന് മുന്‍പേ സഞ്ചരിച്ച ചിത്രം എന്നാണ് മരട് സംഭവത്തിന് ശേഷം നാടോടി മന്നനെ എല്ലാവരും വിശേഷിപ്പിക്കുന്നത്.
മരട് ഫ്‌ളാറ്റ് പൊളിഞ്ഞുവീണ സംഭവത്തെ ഓര്‍മ്മപ്പെടുത്തുന്ന രംഗങ്ങളാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഗ്രാഫിക്‌സിന്റെ സഹായത്തോടെയാണ് ഈ രംഗങ്ങളുണ്ടാക്കിയത്. നാടോടി മന്നനില്‍ മേയര്‍ പദ്മനാഭന്‍ എന്ന കഥാപാത്രമായിട്ടാണ് ദിലീപ് എത്തിയത്. സിനിമ തിയ്യേറ്ററുകളില്‍ സമ്മിശ്ര പ്രതികരണമാണ് നേടിയത്. എന്നാല്‍ ഈ രംഗം മുന്‍പും ചര്‍ച്ചയായി മാറിയിരുന്നു.


Click it and Unblock the Notifications