For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അനു സിത്താരയെ വിവാഹം കഴിച്ച് ദിലീപ്! ചിത്രം കണ്ട് ഞെട്ടിത്തരിച്ച് കാവ്യ മാധവന്‍! അടപടലം ട്രോള്‍!!

  |

  ഓരോ സിനിമകളും പ്രഖ്യാപിക്കുമ്പോള്‍ ആരാധകര്‍ ആകാംഷയിലായിരിക്കും. ചിത്രീകരണം ആരംഭിച്ചതിന് പിന്നാലെ ലൊക്കേഷനില്‍ നിന്ന് വരുന്ന ചിത്രങ്ങള്‍ പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിക്കും. എന്നാല്‍ ചില താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമുണ്ടാക്കുന്നതും ശ്രദ്ധേയമാണ്. അത്തരത്തില്‍ കഴിഞ്ഞ ദിവസം മുതല്‍ ജനപ്രിയ നായകന്‍ ദിലീപ് സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമുണ്ടാക്കിയിരിക്കുകയാണെന്ന് പറയാം.

  ദിലീപ് നായകാവുന്ന ഏറ്റവും പുതിയ സിനിമയുടെ ഷൂട്ടിംഗ് അടുത്തിടെയാണ് ആരംഭിച്ചത്. പൂജ ചടങ്ങുകളുടെ ചിത്രങ്ങള്‍ വന്നതിന് തൊട്ട് പിന്നാലെ ആദ്യ ഷൂട്ടിംഗിന്റെ ചിത്രങ്ങളും പുറത്ത് വന്നു. ദിലീപ് അനു സിത്താരയെ വിവാഹം കഴിച്ചിട്ട് നില്‍ക്കുന്ന ലൊക്കേഷന്‍ കാഴ്ചകളായിരുന്നു അവ. എന്നാല്‍ അതെല്ലാം ട്രോളുകള്‍ക്ക് കാരണമായിരിക്കുകയാണ്.

   ദിലീപിന്റെ ശുഭരാത്രി

  ദിലീപിന്റെ ശുഭരാത്രി

  അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന സിനിമ സംവിധാനം ചെയ്തതിന് ശേഷം വ്യാസന്‍ കെപി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ശുഭരാത്രി. ദിലീപ് നായകനായി അഭിനയിക്കുന്ന ചിത്രത്തില്‍ അനു സിത്താരയാണ് നായിക. നെടുമുടി വേണു, സായി കുമാര്‍, ഇന്ദ്രന്‍സ്, നാദിര്‍ഷ, ഹരീഷ് പേരാടി, മണികണ്ഠന്‍, സൈജു കുറുപ്പ്, സുധീപ് കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ശാന്തി കൃഷ്ണ, ആശ ശരത്, ഷീലു എബ്രാഹം, കെപിഎസി ലളിത, തെസ്‌നി ഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഈ ചിത്രം യഥാര്‍ത്ഥത്തില്‍ സംഭവിച്ചൊരു കഥയെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നതെന്നാണ് സൂചന.

  പുറത്ത് വന്ന ചിത്രം

  പുറത്ത് വന്ന ചിത്രം

  ദിലീപിന്റെ ഫാന്‍സ് ഗ്രൂപ്പുകളിലൂടെയാണ് ശുഭരാത്രിയുടെ ചിത്രീകരണം ആരംഭിച്ചു എന്ന വാര്‍ത്ത പുറത്ത് വന്നത്. ലൊക്കേഷനിലെ ചിത്രങ്ങളും സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നു. അതിനൊപ്പമാണ് ചിത്രത്തിലെ നായിക നായകന്മാരുടെ ഫസ്റ്റ് ലുക്ക് വന്നത്. ദിലീപും അനു സിത്താരയും തുളസിമാല ചാര്‍ത്തി ഒരു അമ്പത്തിന് മുന്നില്‍ വിവാഹവേഷത്തില്‍ നില്‍ക്കുന്ന ചിത്രമായിരുന്നത്. അതീവ സുന്ദരിയായി നില്‍ക്കുന്ന അനു സിത്താരയ്ക്ക് പറ്റിയ ജോഡിയാണ് ദിലീപെന്ന് ഈ ചിത്രത്തില്‍ നിന്നും വ്യക്തമാവും.

  അതാണ് ദിലീപ്

  അതാണ് ദിലീപ്

  ദിലീപിനൊപ്പം അനു സിത്താര വേണമെന്നില്ല. ദിലീപ് ഒറ്റയ്ക്ക് ഒരു മാലയും പിടിച്ച് നിന്നാല്‍ പോലും ആ ഫോട്ടോ വൈറലാവും എന്നറിയുന്ന സംവിധായകന്‍ വ്യാസന് ഇനി സിനിമയുടെ പ്രമേഷന്‍ ചെയ്യാന്‍ അധികം ബുദ്ധിമുട്ടാണ്ടാവില്ല.

   സിനിമയുടെ ഷൂട്ടിംഗ്

  സിനിമയുടെ ഷൂട്ടിംഗ്

  ദിലീപിനെ വീണ്ടും വിവാഹ വേഷത്തില്‍ കണ്ടതോടെ കാവ്യയെയും ട്രോളി കൊണ്ട് എത്തിയിരിക്കുകയാണ്. ഈ ചിത്രം കണ്ട് കാവ്യ ഞെട്ടിയെന്നും ഹേയ് അതാവില്ല ഇത് ഏതോ സിനിമയുടെ ഷൂട്ടിംഗ് ആയിരിക്കുമെന്ന് കാവ്യ വിശ്വസിച്ചിട്ടുണ്ടാവുമെന്നും ട്രോളന്മാര്‍ പറയുന്നു.

  ചെറുതായിട്ട് പേടിച്ചു..

  ചെറുതായിട്ട് പേടിച്ചു..

  ദിലീപിനെയും അനു സിത്താരയെയും പെട്ടെന്ന കണ്ടപ്പോള്‍ കാവ്യ മാത്രമല്ല പ്രേക്ഷകരും യഥാര്‍ത്ഥത്തില്‍ ഒന്ന് പേടിച്ചെന്നാണ് ട്രോളന്മാരുടെ ഭാഷ്യം.

   ശീലമായി പോയി!!

  ശീലമായി പോയി!!

  വിമര്‍ശകരെ കൊണ്ട് തന്നെ പ്രൊമോഷന്‍ നടത്തിക്കുന്ന ശീലമാണ് ദിലീപിനുണ്ട്. നേരത്തെ രാമലീല വലിയ വിവാദങ്ങളില്‍ കുടുങ്ങിയെങ്കിലും അതില്‍ നിന്നും രക്ഷപ്പെട്ടു. ഇപ്പോള്‍ ശുഭരാത്രിയില്‍ എത്തുമ്പോഴും അതില്‍ മാറ്റമൊന്നുമില്ല.

  അഡാറ് കോംബിനേഷന്‍

  അഡാറ് കോംബിനേഷന്‍

  പല നടിമാരും ദിലീപിന്റെ നായികമാരായി വന്നിട്ടുണ്ടെങ്കിലും ഈ അടുത്ത കാലത്തൊന്നും ഇത്രയും മികച്ച താരജോഡിയെ പ്രേക്ഷകര്‍ കണ്ടിട്ടുണ്ടാവില്ലെന്നാണ് ട്രോളന്മാര്‍ പറയുന്നത്.

  ഒരു മാറ്റവുമില്ല

  ഒരു മാറ്റവുമില്ല

  മീശ ഒന്ന് പിരിച്ചാല്‍ 2004 ല്‍ വാളയാര്‍ ഭരിച്ച പരമശിവമായി. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും അന്നും ഇന്നും ഒരുപോലെ തോന്നും. അതില്‍ വ്യത്യാസം കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടായിരിക്കും.

   പെര്‍ഫെക്ട് ജോഡി

  പെര്‍ഫെക്ട് ജോഡി

  കഴിഞ്ഞ ദിവസം ഒരുപാട് സിനിമകളില്‍ നിന്നുള്ള ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. അതില്‍ ദിലീപിന്റെ ശുഭരാത്രിയില്‍ അനു സിത്താരയ്‌ക്കൊപ്പമുള്ള ചിത്രവും മേരാ നാം ഷാജി എന്ന ചിത്രത്തില്‍ ആസിഫ് അലിയും നിഖില വിമല്‍ നില്‍ക്കുന്ന ചിത്രവും ശ്രദ്ധിക്കപ്പെട്ടു. ഈ അടുത്ത കാലത്ത് കണ്ടതില്‍ പെര്‍ഫെക്ട് ജോഡിയായി തോന്നിയ ഇവരാണെന്നാണ് പറയുന്നത്.

  English summary
  Dileep's next Shubharathri troll viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X