Don't Miss!
- Automobiles
പുത്തൻ ആക്ടിവയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ
- News
ഉണ്ണി മുകുന്ദന് വക വ്ലോഗർക്ക് പച്ചത്തെറി: വീട്ടുകാരെ പറഞ്ഞെന്ന് നടന്, പിന്മാറില്ലെന്ന് മറുപടി
- Technology
ഉള്ള വരിക്കാരെ വിഐ സ്നേഹിച്ച് കൊല്ലും! 5ജിബി സൗജന്യ ഡാറ്റ നൽകുന്ന കിടിലൻ ഓഫർ പ്രഖ്യാപിച്ച് വിഐ
- Sports
കോലിയോ ഗില്ലോ അല്ല, ഏകദിനത്തില്‍ അവനാണ് തുറുപ്പുചീട്ട്-ചൂണ്ടിക്കാട്ടി ഇര്ഫാന്
- Lifestyle
ദിവസം മുഴുവന്‍ ഉന്മേഷം നിലനിര്‍ത്താന്‍ അഞ്ച് പാനീയങ്ങള്‍
- Finance
ഇനി മുടങ്ങാതെ പെൻഷൻ; 5,000 രൂപ മാസ പെൻഷൻ നേടാൻ ഈ കേന്ദ്ര സർക്കാർ പദ്ധതി; എങ്ങനെ ചേരാം
- Travel
വിദ്യയും അറിവും ലഭിക്കുവാൻ ഈ സരസ്വതീ ക്ഷേത്രം, സന്ദർശിക്കാം വസന്തപഞ്ചമി നാളിൽ
ഡിങ്കന്റെ വരവ് ചുമ്മാതായിരിക്കില്ല! ദിലീപ് ചിത്രം പ്രൊഫസര്‍ ഡിങ്കന്റെ ലൊക്കേഷന്‍ ഫോട്ടോസ് വൈറൽ!!
Recommended Video

ദിലീപ് നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് പ്രൊഫസര്‍ ഡിങ്കന്. രാമചന്ദ്ര ബാബു സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് ബാങ്കോക്കില്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ള ദിലീപിന്റെയടക്കമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. ജിമ്മില്‍ പോയി ബോഡി ഫിറ്റാക്കിയ ലുക്ക് അടക്കം എല്ലാം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
ഒരു മജീഷ്യന്റെ കഥ പറയുന്ന പ്രൊഫസര്‍ ഡിങ്കന് റാഫിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മാജിക്കുക്കാരന്റെ വ്യത്യസ്ത ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്ന ദിലീപിന്റെ ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്. ദിലീപിനൊപ്പം നായിക നമിതയുടെയും സംവിധായകനും മറ്റ് അണിയറ പ്രവര്‍ത്തകരുമെല്ലാം ചിത്രങ്ങളിലുണ്ട്. ആദ്യം ചിത്രീകരണം ആരംഭിച്ചപ്പോഴുള്ള ഫോട്ടോസാണിത്. അണിയറയിലെ വിശേഷങ്ങളുമായി പുതിയ ചിത്രങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകരും സിനിമാപ്രേമികളും.

ആക്ഷന്‍ പ്രധാന്യം കൊടുക്കുന്ന സിനിമയ്ക്ക് പ്രമുഖ ആക്ഷന്‍ കൊറിയോഗ്രാഫര്‍ ആയ കെച്ച കെംമ്പഡ്കി ആണ് ആക്ഷനൊരുക്കുന്നത്. ആക്ഷന്‍ മാത്രമല്ല കോമഡിയും പ്രണയവുമെല്ലാം ഇടകലര്‍ന്നാണ് സിനിമയുടെ കഥയൊരുക്കിയിരിക്കുന്നത്. ത്രിഡിയിലാണ് സിനിമ എത്തുന്നത്. രജനികാന്തിന്റെ ബ്രഹ്മാണ്ഡ സിനിമയായ 2.0 യ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച സംഘമാണ് ഡിങ്കന്റെ ത്രിഡി ചുമതല ഏറ്റെടുത്തിരിക്കുന്നത്.
ഒന്നരമാസത്തോളം നീണ്ട് നില്ക്കുന്ന ഡിങ്കന്റെ അവസാന ഷെഡ്യൂളാണ് ബാങ്കേക്കില്‍ പുരോഗമിച്ച് കൊണ്ടിരിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണന്, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, ശ്രിന്ദ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ന്യൂ ടിവിയുടെ ബാനറില്‍ സനല്‍ തോട്ടമാണ് ചിത്രം നിര്‍മ്മിക്കുന്നത്.
-
കീർത്തി സുരേഷ് 13 വർഷമായി പ്രണയത്തിൽ, കാമുകൻ റിസോർട്ട് ഉടമ; നാല് വർഷം കഴിഞ്ഞ് വിവാഹമെന്നും റിപ്പോർട്ട്!
-
മേഘ്നയുമായുള്ള ബന്ധം പൂര്‍ണമായും അവസാനിച്ചു; മകന്റേത് മൂന്നാം വിവാഹമല്ല, സത്യമെന്താണെന്ന് പറഞ്ഞ് താരമാതാവ്
-
'ആ വാർത്ത കേട്ട് ഞാന്‍ തരിച്ച് നിന്നുപോയി, ആ അവസ്ഥ ഓർക്കാൻ പറ്റുന്നില്ല'; പത്മരാജനെ കുറിച്ച് റഹ്മാൻ!