ദിലീപിന്‍റെ പ്രകടനത്തിനൊപ്പം അരുണ്‍ ഗോപിയുടെ ബ്രില്യന്‍സും! രാമലീലയ്ക്ക് അറഞ്ചം പുറഞ്ചം ട്രോളുകള്‍!

ദിലീപിന്റെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ രാമലീല പിറന്നിട്ട് ഒരു വര്‍ഷം തികഞ്ഞിരിക്കുകയാണ്. പോയവര്‍ഷം സെപ്റ്റംബര്‍ 28നായിരുന്നു ചിത്രം റിലീസ് ചെയ്തത്. മുന്‍പെങ്ങുമില്ലാത്ത പ്രതിസന്ധികളിലൂടെ ജീവിതം മുന്നേറുന്നതിനിടയിലും സിനിമാജീവിതത്തില്‍ ഗംഭീര വിജയം സമ്മാനിച്ച ചിത്രം കൂടിയായിരുന്നു ഇത്. നവാഗത സംവിധായകനെന്ന നിലയില്‍ അരുണ്‍ ഗോപിയുടെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു രാമലീല. ടോമിച്ചന്‍ മുളകുപാടമായിരുന്നു സിനിമ നിര്‍മ്മിച്ചത്. സിനിമയുടെ അവസാനഘട്ട ചിത്രീകരണം നടക്കുന്നതിനിടയിലായിരുന്നു ദിലീപിന്റെ ജീവിതം തന്നെ മാറി മറിക്കുന്ന തരത്തിലുള്ള സംഭവങ്ങള്‍ അരങ്ങേറിയത്.

സിനിമാരംഗങ്ങളെ അനുസ്മരിപ്പിക്കുന്ന കാര്യങ്ങളായിരുന്നു ജനപ്രിയ നായകന്റെ ജീവിതത്തില്‍ അരങ്ങേറിയത്. ഗോസിപ്പുകള്‍ യാഥാര്‍ത്ഥ്യമാക്കിയ താരവിവാഹത്തിന് പിന്നാലെയായിരുന്നു ഇവരുടെ ജീവിതത്തില്‍ അപ്രതീക്ഷിത സംഭവങ്ങള്‍ നടന്നത്. വിവാഹത്തിന് ശേഷമുള്ള ആദ്യ പിറന്നാളിനോ ഓണത്തിനോ കാവ്യ മാധവനൊപ്പം ദിലീപുണ്ടായിരുന്നില്ല. പ്രതിസന്ധി ഘട്ടത്തില്‍ ശക്തമായ ആരാധകപിന്തുണയാണ് ദിലീപിന് ലഭിച്ചത്. രാമലീലയുടെ ഒരുവര്‍ഷം ആഘോഷമാക്കുന്നതിനിടയില്‍ ട്രോളര്‍മാരെ അഭിനന്ദിച്ച് അരുണ്‍ ഗോപി രംഗത്തെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന ട്രോളുകളിലൂടെ തുടര്‍ന്നുവായിക്കാം.

കൂവാന്‍ വന്നവരുടെ വയറുനിറച്ചു

കൂവാന്‍ വന്നവരുടെ വയറുനിറച്ചു

രാമലീലയെ തകര്‍ക്കാനുള്ള അണിയറനീക്കങ്ങള്‍ സജീവമായി നടക്കുന്നതിനിടയിലായിരുന്നു ചിത്രം തിയേറ്ററുകളിലേക്കെത്തിയത്. കൂവാനായി എത്തിയവരെ നാക്കിലയിട്ട് സദ്യ നല്‍കിയാണ് ദിലീപും സംഘവും സ്വീകരിച്ചത്. പിന്നെ അവിടെ നിന്ന് കൂവേണ്ട കാര്യമില്ലല്ലോ.

സന്തോഷമായില്ലേ അരുണേട്ടാ

സന്തോഷമായില്ലേ അരുണേട്ടാ

നല്ല സിനിമയെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നവരാണ് പ്രേക്ഷകര്‍. സിനിമയ്ക്കപ്പുറത്തുള്ള പല കാര്യങ്ങളും നല്ല സിനിമയുടെ കാര്യത്തില്‍ കാറ്റില്‍ പറക്കാറുണ്ട്. ഈ ചിത്രത്തെയും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്നായിരുന്നു സംവിധായകന്റെ വിശ്വാസം.

എക്കാലത്തെയും മികച്ച ട്വിസ്റ്റ്

എക്കാലത്തെയും മികച്ച ട്വിസ്റ്റ്

ക്ലൈമാക്‌സില്‍ അപ്രതീക്ഷിത ട്വിസ്റ്റുമായാണ് ചിത്രമെത്തിയത്. ദിലീപിനെ സംബന്ധിച്ച് സിനിമയും കഥാപാത്രവും പ്രമേയവുമെല്ലാം ഏറെ വ്യത്യസ്തമായിരുന്നു. ദൃശ്യത്തിന് ശേഷം മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച ക്ലൈമാക്‌സ് ട്വിസ്റ്റ് കൂടിയായിരുന്നു ഈ ചിത്രത്തിലേത്.

മുന്‍വിധികളെ കാറ്റില്‍ പറത്തി

മുന്‍വിധികളെ കാറ്റില്‍ പറത്തി

സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ പരാജയമായിരിക്കുമെന്നായിരുന്നു പലരുടെയും വിലയിരുത്തല്‍. വിമര്‍ശകരുടെ മുന്‍വിധികളെ കാറ്റില്‍ പറത്തുകയായിരുന്നു രാമനുണ്ണിയും സംഘവും.

കൂവാന്‍ വന്നവരും കൈയ്യടിച്ചു

കൂവാന്‍ വന്നവരും കൈയ്യടിച്ചു

സിനിമയുടെ റിലീസിനെക്കുറിച്ചറിഞ്ഞപ്പോള്‍ മുതല്‍ ഇതെങ്ങനെ തകര്‍ക്കുമെന്നോര്‍ത്തായിരുന്നു പലരും ആലോചിച്ചത്. കൂവിത്തോല്‍പ്പിക്കാനായി എത്തിയവര്‍ പോലും രാമനുണ്ണിയെ കണ്ടപ്പോള്‍ കൈയ്യടിക്കുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്.

അരുണ്‍ ഗോപിയുടെ ബ്രില്യന്‍സ്

അരുണ്‍ ഗോപിയുടെ ബ്രില്യന്‍സ്

നാല് വര്‍ഷത്തെ കഠിന പ്രയത്‌നത്തിനൊടുവിലാണ് ആദ്യ സിനിമയുമായി അരുണ്‍ ഗോപി എത്തിയത്. രാമലീലയെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ ഈ സംവിധായകന്റെ ബ്രില്യന്‍സുമുണ്ട്.

എല്ലായിടത്തും ചര്‍ച്ചയായിരുന്നു

എല്ലായിടത്തും ചര്‍ച്ചയായിരുന്നു

നായകന്‍ ജയിലില്‍ കഴിയുന്നതിനിടയില്‍ സിനിമ റിലീസ് ചെയ്യുന്നതും നായകന് നേരെ ഉയര്‍ന്നുവന്ന ആരോപണങ്ങളെക്കുറിച്ചുമൊക്കെയായിരുന്നു ആ സമയത്ത് എല്ലാവരും ചര്‍ച്ച ചെയ്യുന്നത്. സിനിമയുടെ വിജയസാധ്യതയും ചര്‍ച്ചകളിലുണ്ടായിരുന്നു.

പ്രത്യേക ഇഷ്ടമാണ് തോന്നിയത്

പ്രത്യേക ഇഷ്ടമാണ് തോന്നിയത്

ഇന്നുവരെയുള്ള സിനിമയില്‍ ഒട്ടേറെ സഖാക്കളെ കണ്ടിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു സഖാവിനോട് ഇത്രയധികം ഇഷ്ടം തോന്നിയതെന്നാണ് ദിലീപ് ആരാധകരുടെ വാദം. രാമനുണ്ണി അവതരിച്ചിട്ട് ഒരു വര്‍ഷമായപ്പോഴും അവര്‍ ഇപ്പോഴും ഇതോര്‍ത്തിരിക്കുകയാണ്.

മലയാളത്തിലെ മികച്ച ടൈറ്റില്‍ കാര്‍ഡുകളിലൊന്ന് കൂടിയായിരുന്നു രാമലീലയ്ക്കായി ഉപയോഗിച്ചത്. എന്ന് മാത്രമല്ല പതിവില്‍ നിന്നും വ്യത്യസ്തമായ രൂപഭാവവുമായി ദിലീപും ശക്തനായ വില്ലനായി സിദ്ദിഖും വിജയരാഘവനും എത്തിയപ്പോള്‍ പ്രേക്ഷകരും ഇവരെ ഏറ്റെടുക്കുകയായിരുന്നു.

നല്ല സിനിമയെ ഇഷ്ടപ്പെടുന്നവര്‍

നല്ല സിനിമയെ ഇഷ്ടപ്പെടുന്നവര്‍

താരങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സിനിമയെ ബാധിക്കുമോയെന്ന തരത്തിലുള്ള സംശയങ്ങള്‍ തുടക്കം മുതല്‍ അണിയറപ്രവര്‍ത്തകരെ അലട്ടിയിരുന്നു. എന്നാല്‍ അത് കേവലം മിഥ്യാധാരണയായിരുന്നുവെന്ന് ചിത്രം തെളിയിച്ചിരുന്നു.

എന്തൊക്കെ ശ്രമങ്ങളായിരുന്നു

എന്തൊക്കെ ശ്രമങ്ങളായിരുന്നു

ദിലീപിന് ഇപ്പോള്‍ നല്ല സമയമല്ലെന്നും സിനിമയെ ഡീഗ്രേഡ് ചെയ്യാനുള്ള നീക്കം എല്ലായിടത്തുനിന്നും നടക്കുന്നുണ്ടെന്നും ഇപ്പോള്‍ റിലീസ് ചെയ്യുന്നത് ശരിയായ തീരുമാനമാവില്ലെന്നുമൊക്കെയായിരുന്നു പലരും പറഞ്ഞത്. റിലീസ് ചെയ്തപ്പോള്‍ ഇതായിരുന്നു അവസ്ഥ.

ശക്തമായ തിരിച്ചുവരവ്

ശക്തമായ തിരിച്ചുവരവ്

ദിലീപിന്റെ സിനിമാജീവിതം ഇരുട്ടിലേക്കെന്ന തരത്തിലായിരുന്നു പലരും വിധിയെഴുതിയത്. വിമര്‍ശകരെപ്പോലും ക്യൂവില്‍ നിര്‍ത്തി തന്റെ സിനിമാജീവിതത്തിലെ എക്കാലത്തെയും മികച്ച ചിത്രമായി രാമലീലയെ മാറ്റുകയായിരുന്നു താരം.

തോക്ക് തന്നെ ധാരാളം

തോക്ക് തന്നെ ധാരാളം

സിനിമയിലെ സ്റ്റണ്ട് സീനുകള്‍ ത്രില്ലടിപ്പിക്കണമെങ്കില്‍ ആഡംബരങ്ങളും ഫൈറ്റുമൊക്കെ നേരിട്ട് വേണമെന്നൊക്കെയാണ് വെപ്പ്. ആ ചിന്തകളെല്ലാം രാമനുണ്ണിയുടെ രാമലീല പൊളിച്ചടുക്കിയിരുന്നു.

തിയേറ്ററുകളെ പൂരപ്പറമ്പാക്കി

തിയേറ്ററുകളെ പൂരപ്പറമ്പാക്കി

തിയേറ്ററുകളെ പൂരപ്പറമ്പാക്കിയായിരുന്നു അന്ന് രാമലീല നിറഞ്ഞാടിയത്. ബഹിഷ്‌ക്കരണ ഭീഷണിയും കുപ്രചാരണവുമെല്ലാം അസ്ഥനത്തായിരുന്നുവെന്ന് പ്രേക്ഷകരും തെളിയിച്ചിരുന്നു.

ഒരു വര്‍ഷം പിന്നിടുന്നു

ഒരു വര്‍ഷം പിന്നിടുന്നു

ദിലീപിന്റെ മരണമാസ് നായകവേഷവും വിജയരാഘവന്റെ എക്കാലത്തെയും മികച്ച വില്ലനിസവും അപ്രതീക്ഷിത ട്വിസ്റ്റുമൊക്കെയായി അവതരിച്ച രാമലീല പിറന്നിട്ട് ഇന്നേക്ക് ഒരു വര്‍ഷം പിന്നിട്ടിരിക്കുകയാണ്.

കിളി പോയ ക്ലൈമാക്‌സ്

കിളി പോയ ക്ലൈമാക്‌സ്

സിനിമാപ്രേമികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് സിനിമയുടെ ക്ലൈമാക്‌സ്. തിയേറ്ററുകളെ ജനസമുദ്രമാക്കിയപ്പോള്‍ അപ്രതീക്ഷിത ക്ലൈമാക്‌സ് കാണിച്ചും ദിലീപ് ഞെട്ടിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X