»   » അവനൊപ്പം സിനിമയ്‌ക്കൊപ്പം, അവള്‍ക്കൊപ്പം സിനിമയ്‌ക്കൊപ്പം, ഇതാണ് പ്രേക്ഷകരുടെ പ്രതികരണം!!!

അവനൊപ്പം സിനിമയ്‌ക്കൊപ്പം, അവള്‍ക്കൊപ്പം സിനിമയ്‌ക്കൊപ്പം, ഇതാണ് പ്രേക്ഷകരുടെ പ്രതികരണം!!!

By: Teresa John
Subscribe to Filmibeat Malayalam

നവാഗത സംവിധായകന്മാരെല്ലാം അരങ്ങ് തകര്‍ക്കുന്ന കാലമാണ് ഇപ്പോള്‍ മലയാള സിനിമയില്‍. അക്കൂട്ടത്തിലേക്ക് ഇന്ന് മുതല്‍ മറ്റൊരു നാമം കൂടി എഴുതി ചേര്‍ക്കേണ്ടി വരും. അരുണ്‍ ഗോപിയുടെ സംവിധാനത്തില്‍ തിയറ്ററുകളില്‍
പ്രദര്‍ശനത്തിനെത്തിയ രാമലീലയ്ക്ക് ആദ്യദിനം മികച്ച പിന്തുണയാണ് കിട്ടിയിരിക്കുന്നത്. സിനിമയുടെ റിലീസ് പലതരത്തില്‍ ആശങ്കകള്‍ നിറഞ്ഞതായിരുന്നെങ്കിലും ചിത്രം റിലീസിനെത്തിയ ദിവസം തന്നെ ഹൗസ് ഫുള്ളാണെന്നുള്ളതാണ് സത്യം.

രാമലീല

ആശങ്കകളും പ്രതിസന്ധികളും മറികടന്നാണ് അരുണ്‍ ഗോപിയുടെ രാമലീല തിയറ്ററുകളിലേക്കെത്തിയത്. ആദ്യം വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. പലയിടത്തും ആദ്യ പ്രദര്‍ശനം തന്നെ ഹൗസ് ഫുള്ളാണ്.

അവനൊപ്പം സിനിമയ്‌ക്കൊപ്പം

സോഷ്യല്‍ മീഡിയയിലടക്കം രണ്ട് തരത്തിലാണ് പ്രതികരണം നടക്കുന്നത്. ഒരു കൂട്ടം അവനൊപ്പം സിനിമയ്‌ക്കൊപ്പം എന്ന ഹാഷ് ടാഗില്‍ എത്തുമ്പോള്‍ അവള്‍ക്കൊപ്പം സിനിമയ്‌ക്കൊപ്പം എന്ന രീതിയിലും പ്രചരണം നടക്കുന്നുണ്ട്.

സിനിമയെ കൈവിടില്ല

വ്യക്തിവൈരാഗ്യം സിനിമയെ ബാധിക്കില്ല എന്നാണ് ഇപ്പോഴുള്ള പ്രേക്ഷകരുടെ ഭാഗത്ത് നിന്നും മനസിലാക്കാന്‍ കഴിയുന്നത്.

രാമനുണ്ണിയുടെ കഥ


ദിലീപ് രാഷ്ട്രീയക്കാരനായി എത്തുന്ന സിനിമ ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്. മുമ്പ് ദിലീപ് അഭിനയിച്ച രാഷ്ട്രീയ സിനിമകളില്‍ നിന്നും രാമലീലയുടെ ശൈലി ഏറെ വ്യത്യസ്തമാണെന്നാണ് പറയുന്നത്.

രാഷ്ട്രീയം

സഖാവ് രാഗിണിയുടെ മകനായി എത്തുന്ന രാമനുണ്ണി കമ്യൂണിസ്റ്റ് രാഷ്ട്രീയത്തോട് കൂറ് പുലര്‍ത്തുന്ന ആളാണ്. എന്നാല്‍ പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ അദ്ദേഹത്തെ പാര്‍ട്ടിയ്ക്ക് പുറത്ത് പോവാന്‍ പ്രേരിപ്പിക്കുന്നു.

ആദ്യ പകുതി സൂപ്പര്‍ ഹിറ്റ്

ഇന്ന് രാവിലെ പത്തരയ്ക്കാണ് രാമലീലയുടെ പ്രദര്‍ശനം തുടങ്ങിയത്. ആദ്യ പകുതി വരെയുള്ള പ്രതികരണം മികച്ചത് എന്ന് മാത്രമാണ്.

English summary
Dileep's Ramaleela's Audience Response
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam