ദിലീപ് ആദ്യമായി 1 ലക്ഷം പ്രതിഫലമായി വാങ്ങി; നിര്‍മാതാവിനൊപ്പം ഹോട്ടലില്‍ താമസിക്കില്ലെന്ന് വാശി പിടിച്ച് നടി

ഇന്നസെന്റും ദിലീപും കല്‍പ്പനയുമൊക്കെ പ്രധാനപ്പെട്ട റോളുകളിലെത്തിയ ചിത്രമാണ് കുടുംബകോടതി. രസകരമായ രീതിയില്‍ അവതരിപ്പിച്ച ഫാമിലി ഡ്രാമയായിരുന്നു ഈ സിനിമ. ചിത്രത്തിന്റെ ലൊക്കേഷനില്‍ നടന്ന രസകരമായ സംഭവങ്ങളെ കുറിച്ച് പ്രേക്ഷകരുമായി പങ്കുവെക്കുകയാണ് നിര്‍മാതാവ് വി എസ് സുരേഷ്.

ദിലീപ് ആദ്യമായി ഒരു ലക്ഷം രൂപയോളം പ്രതിഫലം വാങ്ങി അഭിനയിച്ച സിനിമ കുടുംബകോടതി ആണെന്നാണ് നിര്‍മാതാവ് പറയുന്നത്. മാത്രമല്ല സിനിമയില്‍ അഭിനയിക്കാന്‍ വന്ന നായികമാരില്‍ ഒരാള്‍ ഹോട്ടലില്‍ താമസിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടാക്കിയ വഴക്കിനെ പറ്റിയും നിര്‍മാതാവ് പറഞ്ഞു.

സിനിമയുടെ ചിത്രീകരണം വരെ തീരുമാനിച്ച സമയത്താണ് സിദ്ദിഖ് അതില്‍ നിന്നും പിന്മാറിയത്

കുടുംബകോടതി എന്ന സിനിമയെ കുറിച്ചുള്ള വിശേഷങ്ങളായിരുന്നു നിര്‍മാതാവ് പറഞ്ഞത്.

'ഇന്നസെന്റാണ് നായകന്‍. കല്‍പ്പന നായികയും. രണ്ട് മക്കളുണ്ട്. ഒന്ന് ദിലീപും ഒന്ന് സിദ്ദിഖും. അങ്ങനെ പ്ലാന്‍ ചെയ്തു. സിനിമയുടെ ചിത്രീകരണം വരെ തീരുമാനിച്ച സമയത്താണ് സിദ്ദിഖ് അതില്‍ നിന്നും പിന്മാറിയത്. സിദ്ദിഖിന് അഡ്വാന്‍സ് ഒന്നും കൊടുത്തിട്ടില്ല. പറഞ്ഞ് വെച്ചതേയുള്ളു. പിന്നെയാണ് അശോകനെ ആ വേഷത്തിലേക്ക് തീരുമാനിക്കുന്നത്. അശോകന്‍ ആ വേഷം ചെയ്യാന്‍ തയ്യാറായിരുന്നെന്നും' മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ വി എസ് സുരേഷ് പറയുന്നു.

ആദ്യമായി ദിലീപ് ഒരു ലക്ഷം വാങ്ങി അഭിനയിക്കുന്ന സിനിമയാണ് കുടുംബകോടതി

ദിലീപ് സിനിമയിലേക്ക് കേറി വരുന്ന സമയമാണ്. ചില സിനിമകള്‍ ചെയ്ത് ശ്രദ്ധിക്കപ്പെട്ട് കഴിഞ്ഞാല്‍ ഇവന്‍ സിനിമയില്‍ പിടിച്ച് നില്‍ക്കുമെന്ന് നമുക്ക് തോന്നുമല്ലോ. അങ്ങനൊരു സാഹചര്യത്തിലാണ് ദിലീപുള്ളത്. അദ്ദേഹത്തിന്റെ പ്രതിഫലം ഒരു ലക്ഷം പോലും തികഞ്ഞിട്ടില്ല. അമ്പതിനും താഴെയാണ് പുള്ളി വാങ്ങിയിരുന്ന പ്രതിഫലം. ആദ്യമായി ദിലീപ് ഒരു ലക്ഷം വാങ്ങി അഭിനയിക്കുന്ന സിനിമയാണ് കുടുംബകോടതി. അത്രയും തുക തന്നാല്‍ വരാമെന്നാണ് ദിലീപ് പറഞ്ഞത്.

കല്‍പ്പനയ്ക്ക് പുറമേ രുദ്രയും മോഹിനിയുമാണ് മറ്റ് രണ്ട് നടിമാര്‍

ഇനി സിനിമയിലെ നായികമാരായി വന്നവരെ കുറിച്ച് നിര്‍മാതാവ് പറഞ്ഞതിങ്ങനെ.. 'കല്‍പ്പനയ്ക്ക് പുറമേ രുദ്രയും മോഹിനിയുമാണ് മറ്റ് രണ്ട് നടിമാര്‍. രുദ്ര തമിഴ് നടിയാണ്. മോഹിനി മലയാളത്തില്‍ നേരത്തെ അഭിനയിച്ചിട്ടുണ്ട്. അന്ന് നിര്‍മാതാവ്, എഴുത്തുകാരന്‍ തുടങ്ങി എല്ലാവരും ഒരു ഹോട്ടലിലാണ് താമസിച്ചിരുന്നത്. മോഹിനി അടക്കമുള്ള ആര്‍ട്ടിസ്റ്റുകള്‍ താമസിക്കുന്നത് മറ്റൊരു ഹോട്ടലിലുമാണ്. രുദ്രയ്ക്ക് കൊടുത്തിരിക്കുന്നത് നിര്‍മാതാവ് അടക്കം താമസിക്കുന്ന ഹോട്ടലാണ്. ഉച്ചയായപ്പോള്‍ ഒരു പ്രശ്‌നം ഉള്ളതായി കേട്ടു. രുദ്രയും അമ്മയും വന്നതാണ്.

നിര്‍മാതാവ് താമസിക്കുന്ന ഹോട്ടലില്‍ താമസിക്കില്ലെന്ന് നടി


നിര്‍മാതാവ് താമസിക്കുന്ന ഹോട്ടലില്‍ അവര്‍ താമസിക്കില്ലെന്നാണ് പറഞ്ഞാണ് പ്രശ്‌നം ഉണ്ടാക്കുന്നത്. കാരണം രുദ്ര അതിന് മുന്‍പ് അഭിനയിച്ച സിനിമയുടെ നിര്‍മാതാവുമായി ഹോട്ടലില്‍ വച്ച് പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. മോശമായിട്ടുള്ള അനുഭവം അവര്‍ക്ക് ഉള്ളത് കൊണ്ടാണ് ഇവിടെ വന്നപ്പോഴും അതിന് സാധിക്കില്ലെന്ന് പറഞ്ഞത്.

ഒടുവില്‍ നടന്‍ ഇന്നസെന്റ് അദ്ദേഹത്തിന്റെ റൂം കൊടുക്കാമെന്ന് പറഞ്ഞു. ശേഷം അദ്ദേഹം ഞങ്ങളുടെ ഹോട്ടലിലേക്ക് വന്നു. അങ്ങനെയാണ് ആ പ്രശ്‌നം അവിടെ അവസാനിച്ചതെന്നും നിര്‍മാതാവ് പറയുന്നു.

Recommended Video

താരമായി Guinnes Pakru നാദിർഷയുടെ മകളുടെ കല്യാണത്തിന് എത്തിയപ്പോൾ | *Celebrity

അഭിമുഖത്തിൻ്റെ പൂർണരൂപം

Read more about: dileep ദിലീപ്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X