കാവ്യ മാധവന്‍ ഇനി അഭിനയിക്കുമോ? ഏറ്റവും സന്തോഷം തോന്നിയ നിമിഷം അന്നാണെന്ന് ദിലീപ്!

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ദിലീപും കാവ്യ മാധവനും. ബാലതാരമായി സിനിമയിലേക്കെത്തിയ കാവ്യ മാധവന് ശക്തമായ പിന്തുണയായിരുന്നു തുടക്കം മുതലേ ലഭിച്ചത്. ആദ്യ സിനിമയിലെ നായകനെയായിരുന്നു ജീവിതത്തിലും താരം ജീവിതപങ്കാളിയാക്കിയത്. സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിച്ച് മുന്നേറുകയാണ് ഇരുവരും. ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നതിന് പിന്നാലെയായാണ് ഇരുവരും വിവാഹിതരായത്. തന്റെ പേരില്‍ ബലിയാടായ കാവ്യ മാധവനെ വിവാഹം ചെയ്യുന്നുവെന്നായിരുന്നു ദിലീപ് പറഞ്ഞത്. വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് കാവ്യ മാധവന്‍.

സിനിമാജീവിതത്തിലും വ്യക്തിജീവിതത്തിലും കടുത്ത പ്രതിസന്ധികളായിരുന്നു ഇവരെത്തേടിയെത്തിയത്. ശക്തമായ പിന്തുണയായിരുന്നു ഇവര്‍ക്ക് ആരാധകര്‍ നല്‍കിയത്. നീണ്ടനാളുകള്‍ക്ക് ശേഷം പഴയ സന്തോഷം തിരികെയെടുത്തിരിക്കുകയാണ് ദിലീപും കുടുംബവും. മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാള്‍ അടുത്തിടെയായിരുന്നു ആഘോഷിച്ചത്. പിറന്നാളാഘോഷത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. കാവ്യ മാധവന്റെ തിരിച്ചുവരവിനെക്കുറിച്ചും വരാനിരിക്കുന്ന ചിത്രങ്ങളെക്കുറിച്ചുമൊക്കെയുള്ള പ്രതീക്ഷകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരമിപ്പോള്‍. ലേറ്റസ്റ്റ് അഭിമുഖത്തിനിടയിലാണ് ദിലീപ് വിശേഷങ്ങള്‍ പങ്കുവെച്ചത്.

സിനിമ ഉപേക്ഷിച്ചോ?

വിവാഹത്തോടെ അഭിനയം നിര്‍ത്തുന്ന ശൈലിയാണ് പൊതുവെ നായികമാരുടേത്. കുടുംബ ജീവിതത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിനാലാണ് അഭിനയത്തിന് അവസാനമിടുന്നതെന്നാണ് പലരും പറയാറുള്ളത്. ഇടയ്ക്ക് വെച്ച് ചിലര്‍ തിരിച്ചെത്താറുമുണ്ട്. പങ്കെടുക്കുന്ന പരിപാടികളിലെല്ലാം താരമായി തിളങ്ങി നില്‍ക്കുന്ന കാവ്യ മാധവനോട് കാണുമ്പോഴെല്ലാം ആരാധകര്‍ ഇതേക്കുറിച്ച് ചോദിക്കാറുണ്ട്. എന്നാല്‍ കൃത്യമായൊരു മറുപടി ഇതുവരെയും താരം നല്‍കിയിരുന്നില്ല. അടുത്തിടെ പങ്കെടുത്ത അഭിമുഖത്തില്‍ ദിലീപിനോട് ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചിരുന്നു.

കാവ്യ മാധവന്‍ തിരിച്ചുവരുമോ?

കാവ്യ മാധവന്റെ തിരിച്ചുവരവിനെക്കുറിച്ച് ചോദിച്ചപ്പോള്‍ തനിക്കറിയില്ല എന്ന മറുപടിയായിരുന്നു ദിലീപ് നല്‍കിയത്. താന്‍ ആര്‍ക്കും അതിര്‍വരമ്പുകള്‍ വെച്ചിട്ടില്ലെന്നും താരം വ്യക്തമാക്കിയിരുന്നു. സിനിമയില്‍ സജീവമല്ലെങ്കിലും പൊതുപരിപാടികളിലും മറ്റും പങ്കെടുക്കാനായി കാവ്യ എത്താറുണ്ട്. വിവാഹ ചടങ്ങുകളില്‍ താരമായി നിറഞ്ഞുനില്‍ക്കാറുമുണ്ട്. നിമിഷനേരം കൊണ്ടാണ് ഇത്തരത്തിലുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ വൈറലായി മാറുന്നത്.

കാവ്യയാണ് മാര്‍ക്കിടേണ്ടത്

അച്ഛനെന്ന നിലയില്‍ പത്തില്‍ പത്ത് മാര്‍ക്ക് നേടാനുള്ള ശ്രമത്തിലാണ് താനിപ്പോഴെന്നും ദിലീപ് വ്യക്തമാക്കിയിരുന്നു. ഭര്‍ത്താവ് എന്ന നിലയില്‍ തനിക്ക് മാര്‍ക്കിടേണ്ടത് കാവ്യയാണ്. സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിച്ചാണ് ഇവരുടെ മുന്നേറ്റം. ദിലീപിന് ശക്തമായ പിന്തുണയാണ് കാവ്യ മാധവന്‍ നല്‍കുന്നത്. മീനാക്ഷിയുമായി സ്വരച്ചേര്‍ച്ചയിലല്ലെന്ന തരത്തിലുള്ള വിവാദങ്ങളുണ്ടായിരുന്നുവെങ്കിലും അവയെ കാറ്റില്‍ പറത്തുന്ന മറുപടിയായിരുന്നു ദിലീപും കാവ്യ മാധവനും നല്‍കിയത്.

ഏറ്റവും സന്തോഷം തോന്നിയ നിമിഷം

ജീവിതത്തില്‍ ഏറ്റവും സന്തോഷം തോന്നിയ നിമിഷത്തെക്കുറിച്ചും ദിലീപ് തുറന്നുപറഞ്ഞിരുന്നു. ആദ്യമായി അച്ഛനായപ്പോഴാണ് താന്‍ അത്രയുമധികം സന്തോഷം ഒരുമിച്ച് അനുഭവിച്ചതെന്നായിരുന്നു താരം പറഞ്ഞത്. മീനാക്ഷിയുടെ വിശേഷങ്ങളെക്കുറിച്ച് വാചാലനായി മുന്‍പ് താരമെത്തിയിരുന്നു. അച്ഛനൊപ്പം അതീവ സന്തോഷത്തോടെ ചടങ്ങുകളില്‍ പങ്കെടുക്കാറുള്ള മീനൂട്ടിയുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

രണ്ടാം ഭാഗം വരും

കുട്ടികളുടേയും കുടുംബ പ്രേക്ഷകരുടേയും സ്വന്തം താരമാണ് ദിലീപ്. അദ്ദേഹത്തിന്റെ സിനിമകളില്‍ പ്രധാനപ്പെട്ട ചിത്രങ്ങളായ സി ഐഡി മൂസ, റണ്‍വേ തുടങ്ങിയ സിനിമകള്‍ക്ക് രണ്ടാം ഭാഗം ഒരുങ്ങിയേക്കുമെന്ന തരത്തിലുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. അതേക്കുറിച്ചുള്ള ആലോചനകള്‍ നടക്കുന്നുണ്ടെന്ന് തന്നെയായിരുന്നു ദിലീപും പറഞ്ഞത്. ഇതോടെ പ്രേക്ഷക പ്രതീക്ഷയും വാനോളം ഉയര്‍ന്നിരിക്കുകയാണ്.

മഹാലക്ഷ്മിയുടെ വരവ്

കാത്തിരിപ്പിനൊടുവില്‍ തങ്ങളുടെ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയ സന്തോഷം പങ്കുവെച്ചും ദിലീപ് എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19നായിരുന്നു മഹാലക്ഷ്മി ജനിച്ചത്. വിജയദശമി ദിനത്തില്‍ ജനിച്ചതിനാലാണ് മകള്‍ക്ക് ഈ പേര് നല്‍കിയതെന്നും താരം പറഞ്ഞിരുന്നു. ഒന്നാം പിറന്നാളാഘോഷത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയിലൂടെ വൈറലായിരുന്നു. താരങ്ങളും അണിയറപ്രവര്‍ത്തകരുമുള്‍പ്പടെ നിരവധി പേരായിരുന്നു ആഘോഷത്തില്‍ പങ്കെടുത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X