മീനാക്ഷിയുടെ കൈയ്യില്‍ മഹാലക്ഷ്മി! ചേര്‍ത്തുപിടിച്ച് ദിലീപ്! ഇളയ മകളുടെ ആദ്യചിത്രം വൈറല്‍!

Recommended Video

ദിലീപിന്റെ ഇളയ മകളുടെ ആദ്യ ചിത്രങ്ങള്‍ വൈറല്‍

ദിലീപിന്റേയും കാവ്യ മാധവന്റേയും മകളായ മഹാലക്ഷ്മിയുടെ ആദ്യ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. കഴിഞ്ഞ വര്‍ഷം വിജയദശമി ദിനത്തിലായിരുന്നു ഇവര്‍ക്കരികിലേക്ക് മകളെത്തിയത്. മഹാലക്ഷ്മി എന്നായിരുന്നു മകള്‍ക്ക് പേരിട്ടത്. ചേച്ചിയായ മീനാക്ഷിയാണ് ഈ പേര് തിരഞ്ഞെടുത്തത് എന്ന തരത്തിലുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് കാവ്യ മാധവന്‍ എന്നറിഞ്ഞപ്പോള്‍ മുതല്‍ ആരാധകരും സന്തോഷത്തിലായിരുന്നു. മകള്‍ എത്തിയെന്നും ഇരുവരും സുഖമായിരിക്കുന്നുവെന്നും വ്യക്തമാക്കി എത്തിയത് ദിലീപായിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റ് വൈറലായി മാറിയത്.

മകള്‍ എത്തിയെന്നറിഞ്ഞപ്പോള്‍ മുതല്‍ ആ മുഖം കാണാനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. സിനിമയില്‍ സജീവമല്ലെങ്കിലും പൊതുപരിപാടികളിലും മറ്റ് ചടങ്ങുകള്‍ക്കുമൊക്കെയായി കാവ്യ മാധവന്‍ എത്തുമ്പോള്‍ മഹാലക്ഷ്മിയെക്കുറിച്ചാണ് എല്ലാവരും ചോദിക്കാറുള്ളതും. എന്നാല്‍ ആ കാത്തിരിപ്പ് നീളുകയായിരുന്നു. ഇടക്കാലത്ത് ഇവരുടെ മകളാണെന്ന തരത്തില്‍ മറ്റൊരു കുട്ടിയുടെ ചിത്രവും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു മഹാലക്ഷ്മി ഒന്നാം പിറന്നാള്‍ ആഘോഷിച്ചത്. ഈ ദിനത്തില്‍ ചിത്രം പുറത്തുവരുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. ചിത്രത്തിന് കടപ്പാട്: ദിലീപ് മീഡിയ.

മഹാലക്ഷ്മിയുടെ ആദ്യ ഫോട്ടോ

ജനനം മുതല്‍ത്തന്നെ സെലിബ്രിറ്റികളായി മാറുന്നവരാണ് താരങ്ങളുടെ മക്കള്‍. ഇവരില്‍ പലരുമായിരിക്കും ഭാവിയില്‍ സിനിമയില്‍ തകര്‍ക്കുന്നതെന്ന തരത്തിലുള്ള വിലയിരുത്തലുകളും പുറത്തുവരാറുണ്ട്. അതിനാല്‍ത്തന്നെ അവരെ കാണാനും അവരുടെ വിശേഷങ്ങളറിയാനുമൊക്കെയായി ആരാധകര്‍ക്ക് ആകാംക്ഷയാണ്. ദിലീപ്- കാവ്യ മാധവന്‍ ദമ്പതികളുടെ മകളായ മഹാലക്ഷ്മിയെ കാണാനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. പിറന്നാള്‍ ദിനത്തില്‍ താരകുടുംബം ചിത്രം പങ്കുവെക്കുമെന്ന പ്രതീക്ഷയുമുണ്ടായിരുന്നു. അതിനിടയിലാണ് ഫേസ്ബുക്കിലൂടെ ഫോട്ടോ പുറത്തുവന്നത്.

മീനാക്ഷിക്കൊപ്പം

മഹാലക്ഷ്മിയെ എടുത്ത് നില്‍ക്കുന്ന മീനാക്ഷിയും ഇരുവശത്തുമായി നില്‍ക്കുന്ന ദിലീപിനേയും കാവ്യ മാധവനേയുമാണ് ചിത്രത്തില്‍ കാണുന്നത്. ചെന്നൈയില്‍ എംബിബിഎസ് പഠിക്കുകയാണ് മീനാക്ഷി. കുഞ്ഞനിയത്തിയുടെ പിറന്നാള്‍ ആഘോഷത്തിനായി മീനൂട്ടിയും എത്തിയിരുന്നു. നേരത്തെ ലാല്‍ ജോസിന്റെ മകളുടെ വിവാഹ ചടങ്ങിലും മീനൂട്ടി നിറഞ്ഞുനിന്നിരുന്നു.

മമ്മൂട്ടിയും

ഇളയ മകളുടെ ഒന്നാം പിറന്നാള്‍ ദിലീപ് വിപുലമായി ആഘോഷിച്ചുവെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. മമ്മൂട്ടിയുള്‍പ്പടെയുള്ള താരങ്ങള്‍ ഇവരുടെ സന്തോഷത്തില്‍ പങ്കുചേരാനായി എത്തിയിരുന്നുവെന്നും അതിനിടയിലെ ചിത്രവുമാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. മമ്മൂട്ടിയുമായി പ്രത്യേക അടുപ്പം സൂക്ഷിക്കുന്നയാളാണ് ദിലീപ്. ജ്യേഷ്ഠ സഹോദരനെപ്പോലെയാണ് ഇക്കയെന്ന് താരം നേരത്തെ പറഞ്ഞിരുന്നു.

പത്മസരോവരത്തിലെ ആഘോഷം

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായി പത്മസരോവരത്തിലേക്ക് പഴയ സന്തോഷം തിരികെ എത്തിയിരിക്കുകയാണ്. ഒന്നിന് പിന്നാലെ ഒന്നൊന്നായി ആഘോഷങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കാവ്യ മാധവന്റെ പിറന്നാളിന് പിന്നാലെയായാണ് മഹാലക്ഷ്മിയുടെ പിറന്നാള്‍ എത്തിയത്. ദിലീപിന്റെ പിറന്നാളും ഇതേ മാസം തന്നെയാണ്.

ആരാധകരുടെ പിന്തുണ

വ്യക്തി ജീവിതത്തില്‍ ഇന്നുവരെ അഭിമുഖീകരിക്കാത്ത തരത്തിലുള്ള പ്രതിസന്ധികളിലൂടെയായിരുന്നു ദിലീപ് കടന്നുപോയത്. കാവ്യ മാധവനെ ജീവിതസഖിയാക്കിയതിന് പിന്നാലെയായി അത്ര നല്ല കാര്യങ്ങളായിരുന്നില്ല ഇവരുടെ ജീവിതത്തില്‍ അരങ്ങേറിയത്. വിവാഹ ശേഷമുള്ള ആദ്യത്തെ ഓണവും പിറന്നാളുമൊന്നും ഇരുവരും ആഘോഷിച്ചിരുന്നില്ല. പ്രതിസന്ധി ഘട്ടത്തില്‍ ശക്തമായ പിന്തുണയായിരുന്നു ആരാധകര്‍ ഇവര്‍ക്ക് നല്‍കിയത്.

 മീനാക്ഷിയും സജീവം

മകളുടെ വരവോട് കൂടി ജീവിതത്തില്‍ പല മാറ്റങ്ങളും സംഭവിച്ചുവെന്നും മീനാക്ഷിയെ അവഗണിക്കുകയാണെന്ന തരത്തിലുമുള്ള കിംവദന്തികളായിരുന്നു നേരത്തെ പ്രചരിച്ചത്. കാവ്യ മാധവനും മീനാക്ഷിയും സ്വരച്ചേര്‍ച്ചയിലല്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും ഒരിടയ്ക്ക് പ്രചരിച്ചിരുന്നു. എന്നാല്‍ എല്ലാ കിംവദന്തികളേയും കാറ്റില്‍ പറത്തിയിരിക്കുകയാണ് താരകുടുംബം ഇപ്പോള്‍. ആഘോഷങ്ങളിലെല്ലാം സന്തോഷവതിയായി നിറഞ്ഞുനില്‍ക്കുകയാണ് മീനാക്ഷി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X