For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദിലീപും മമ്മൂട്ടിയും നേര്‍ക്ക് നേര്‍! ജൂലൈയില്‍ തിയറ്ററുകളെ പൂരപ്പറമ്പക്കാന്‍ രണ്ട് സിനിമകള്‍!

  |

  ഈ വര്‍ഷം നാല് ഹിറ്റ് സിനിമകളുമായി ചരിത്രനേട്ടത്തിലേക്ക് എത്തി കൊണ്ടിരിക്കുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. കഴിഞ്ഞ ദിവസം തിയറ്ററുകളിലേക്ക് എത്തിയ ഉണ്ട തിയറ്ററുകളില്‍ ഗംഭീര പ്രകടനമാണ് നടത്തുന്നത്. ഉണ്ടയുടെ വിജയത്തിന് പിന്നാലെ മമ്മൂട്ടിയുടേതായി മറ്റ് സിനിമകളും റിലീസിനൊരുങ്ങുകയാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പതിനെട്ടാം പടിയാണ് ഉടന്‍ റിലീസിനൊരുങ്ങുന്ന സിനിമ.

  ആദ്യ കണ്‍മണിയുടെ ചിത്രം പുറത്ത് വിട്ട് കുഞ്ചാക്കോ ബോബന്‍! തന്റെ മകളുടെ ഹീറോ ആക്കണമെന്ന് അദിതി രവി

  നേരത്തെ പറഞ്ഞിരുന്നത് പോലെ ജൂണ്‍ പതിനഞ്ചിന് വൈകുന്നേരം സിനിമയുടെ റിലീസ് തീയ്യതിയും പോസ്റ്ററും പുറത്ത് വന്നിരിക്കുകയാണ്. രസകരമായ കാര്യം ഇതേ ദിവസം മുന്‍നിര താരങ്ങളുടെ സിനിമകളും റിലീസിനെത്തുന്നുണ്ടെന്നുള്ളതാണ്. ഇതോ ബോക്‌സോഫീസില്‍ ഒരു താരയുദ്ധത്തിനുള്ള വേദി ഒരുങ്ങുകയാണെന്ന് പറയാം. ജൂലൈ ആദ്യ ആഴ്ച റിലീസ് തീരുമാനിച്ചിരിക്കുന്ന സിനിമകള്‍ ഇവയാണ്.

   പതിനെട്ടാം പടി

  പതിനെട്ടാം പടി

  മമ്മൂട്ടി ജോണ്‍ എബ്രഹാം പാലക്കല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പതിനെട്ടാം പടിയുടെ റിലീസ് തീരുമാനിച്ചിരിക്കുകയാണ്. ജൂലൈ അഞ്ചിനാണ് ചിത്രം തിയറ്ററുകളിലേക്ക് എത്തുക. തിരക്കഥാകൃത്തും, നടനുമായ ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് പതിനെട്ടാം പടി. നായക സമാനമായ അതിഥി വേഷമായിരിക്കും പതിനെട്ടാംപടിയിലെ ജോണ്‍ എബ്രഹാം പാലക്കല്‍ എന്നാണ് സൂചന. ഓഗസ്റ്റ് സിനിമാസ് നിര്‍മ്മിക്കുന്ന പതിനെട്ടാംപടി സംഘട്ടനങ്ങള്‍ക്ക് പ്രധാന്യമുള്ളൊരു ചിത്രമാണ്. പ്രമുഖ ആക്ഷന്‍ കൊറിയോഗ്രാഫര്‍ കെച്ച കെംബഡികെയാണ് സംഘട്ടനമൊരുക്കുന്നത്.

   വമ്പന്‍ താരങ്ങള്‍

  വമ്പന്‍ താരങ്ങള്‍

  സിനിമ പ്രഖ്യാപിച്ചത് മുതല്‍ താരങ്ങളെ കുറിച്ചുള്ള അനിശ്ചിതത്വം നിലനിന്നിരുന്നു. മമ്മൂട്ടിയ്ക്കാപ്പം പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന റിപ്പോര്‍ട്ട് വന്നു. പുറത്ത് വന്ന പോസ്റ്ററില്‍ സിനിമയിലെ കേന്ദ്രകഥാപാത്രങ്ങളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മമ്മൂട്ടി, പൃഥ്വിരാജ്, തമിഴ് നടന്‍ ആര്യ, ഉണ്ണി മുകുന്ദന്‍, സുരാജ് വെഞ്ഞാറമൂട്, മനോജ് കെ ജയന്‍, അഹാന കൃഷ്ണന്‍ എന്നിവരെല്ലാമാണ് പോസ്റ്ററിലുള്ളത്. ഇവരെ കൂടാതെ 60 ലധികം പുതുമുഖങ്ങള്‍ പതിനെട്ടാം പടിയില്‍ അണിനിരക്കുന്നുണ്ടെന്നാണ് സൂചന. ഇന്നത്തെ കേരള സമൂഹം അത്യാവശ്യമായി ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയത്തെ ആസ്പദമാക്കിയാണ് സിനിമയൊരുക്കിയിരിക്കുന്നത്. അതിജീവനത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

  ശുഭരാത്രിയുമായി ദിലീപ്

  ശുഭരാത്രിയുമായി ദിലീപ്

  മമ്മൂട്ടി ചിത്രം പതിനെട്ടാംപടിയുടെ റിലീസ് തീരുമാനിച്ച അതേ ദിവസമാണ് ദിലീപിന്റെ സിനിമയും റിലീസിനൊരുങ്ങുന്നത്. ചിത്രീകരണം ആരംഭിച്ചതിന് പിന്നാലെ തന്നെ സിനിമ ജൂലൈയില്‍ എത്തുമെന്ന് പറഞ്ഞിരുന്നു. ഒടുവില്‍ ജൂലൈ അഞ്ച് വെള്ളിയാഴ്ച തന്നെ റിലീസും തീരുമാനിച്ചു. ഏറെ കാലത്തിന് ശേഷം ജനപ്രിയ നായകന്‍ ദിലീപ് കുടുംബ ചിത്രങ്ങളുമായി എത്തിയ വര്‍ഷമാണിത്. കോടതി സമക്ഷം ബാലന്‍ വക്കീലിന് ശേഷം ദിലീപിന്റേതായി റിലീസ് തീരുമാനിച്ചിരിക്കുന്ന സിനിമയാണിത്. കഴിഞ്ഞ ദിവസമാണ് സിനിമയില്‍ നിന്നും സെക്കന്‍ഡ് ടീസര്‍ പുറത്ത് വന്നത്.

   ബോക്‌സോഫീസില്‍ തീ പാറുമോ?

  ബോക്‌സോഫീസില്‍ തീ പാറുമോ?

  മുന്‍നിര നായകന്മാരുമായി പതിനെട്ടാംപടി വരുമ്പോള്‍ അതുപോലെ തന്നെയൊരു ചിത്രമായിരിക്കും ശുഭരാത്രിയും. കൃഷ്ണന്‍ എന്ന പോലീസുകാരനെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. യഥാര്‍ഥ സംഭവകഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ സിദ്ദിഖ് ഒരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനു സിത്താരയാണ് നായിക. വ്യാസന്‍ കെപിയാണ് രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിന് ശേഷം വ്യാസന്‍ ഒരുക്കുന്ന സിനിമയാണിത്. അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, ഹരീഷ് പേരാടി, ഷീലു എബ്രഹാം, കെപിഎസി ലളിത, സുരാജ് വെഞ്ഞാറമൂട് എന്നിങ്ങനെ ഒത്തിരി താരങ്ങളാണ് ചിത്രത്തില്‍ നിറഞ്ഞ് നില്‍ക്കുന്നത്.

  English summary
  Dileep's Shubharathri and Pathinettam Padi to release july 5
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X