ദിലീപ് മീനൂട്ടിയെ കടത്തിവെട്ടുമോ? താരപുത്രിയ്ക്ക് പിന്നാലെ ദിലീപിന്റെയും ടിക് ടോക് പരീക്ഷണം, കാണാം!!
മലയാളത്തിന്റെ ജനപ്രിയ നായകന്‍ ദിലീപ് തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളിലൂടെയായിരുന്നു കടന്ന് പോവുന്നത്. നടി കാവ്യ മാധവനുമായി 2016 ല്‍ വിവാഹിതനായ ദിലീപിന് കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഈ ബന്ധത്തില്‍ ഒരു പെണ്‍കുഞ്ഞ് പിറന്നത്. മീനാക്ഷിയ്ക്ക് കുഞ്ഞനയിത്തി കൂടി വന്നതിന്റെ സന്തോഷത്തിലായിരുന്നു താരകുടുംബം.
അടുത്തിടെ 28-ാം ദിവസം കുഞ്ഞിന്റെ പേരിടല്‍ ചടങ്ങും നടത്തിയിരുന്നു. സിനിമയുടെ ഷൂട്ടിംഗിന് വേണ്ടി ദിലീപ് വിദേശത്തേക്ക് പോയിരിക്കുകയാണ്. അതിനിടെ ഫാന്‍സ് പേജുകളിലൂടെ ദിലീപിന്റെ ഒരു വീഡിയോ വൈറലായി കൊണ്ടിരിക്കുകയാണ്. ഇപ്പോഴത്തെ ട്രെന്‍ഡിനൊപ്പം ദിലീപുമുണ്ടെന്നാണ് വീഡിയോ സൂചിപ്പിക്കുന്നത്.

സന്തോഷ കുടുംബം
2016 നവംബര്‍ 25 ന് വിവാഹിതരായ കാവ്യ മാധവനും ദിലീപിനും പെണ്‍കുഞ്ഞായിരുന്നു പിറന്നത്. കുഞ്ഞതിഥി എത്തിയതിന്റെ സന്തോഷത്തിലാണ് താരകുടുംബം. പിറന്ന് 28-ാം ദിവസം നടത്തിയ ചടങ്ങില്‍ കുഞ്ഞിന് മഹാലക്ഷ്മി എന്നാണ് പേരിട്ടിരിക്കുന്നത്. മീനാക്ഷിയുടെ അനിയത്തി മഹാലക്ഷ്മിയാണെന്ന് ഔദ്യോഗികമായി തന്നെ പുറത്ത് വന്നിരുന്നു. ചടങ്ങിനിടെ എടുത്ത ചിത്രങ്ങളും സോഷ്യല്‍ മീഡിയ വഴി ആരാധകരിലേക്ക് എത്തിയിരുന്നു. കാവ്യയും ദിലീപും മാത്രമേ ചിത്രങ്ങളിലുണ്ടായിരുന്നുള്ളു. കുഞ്ഞിന്റെ ഫോട്ടോ പുറത്ത് ഉടന്‍ വിടുന്നില്ലെന്ന തീരുമാനത്തിലാണ് താരകുടുംബം.

ദിലീപിന്റെ വീഡിയോ
കുഞ്ഞുവാവയെ കുറിച്ചുള്ള വാര്‍ത്തകള്‍ നിറയുന്നതിനിടെയാണ് ദിലീപിന്റെ മറ്റൊരു വീഡിയോ പുറത്ത് വന്നത്. ഫാന്‍സ് പേജുകളിലൂടെ ആരാധകരാണ് വീഡിയോ വൈറലാക്കിയത്. ദിലീപ് നായകനായി അഭിനയിച്ച് സുന്ദര്‍ ദാസ് സംവിധാനം ചെയ്ത ഹിറ്റ് സിനിമയായിരുന്നു കുബേരന്‍. 2002 ല്‍ തിയറ്ററുകളിലേക്ക് എത്തിയ സിനിമയിലെ ഒരു പാട്ട് രംഗം ദിലീപ് തന്നെ ടിക് ടോകിലൂടെ പാടി അഭിനയിച്ചിരിക്കുകയാണ്. ദിലീപ് ഇത്തരമൊരു പരീക്ഷണം നടത്തുന്നത് ആദ്യമായിട്ടാണെന്നാണ് ആരാധകര്‍ പറയുന്നത്. അതേ സമയം ഇത് എഡിറ്റ് ചെയ്തതാണെന്നാണ് മറ്റ് ചിലര്‍ പറയുന്നത്. എന്തായാലും സംഭവം തരംഗമായിരിക്കുകയാണ്.

മീനൂട്ടിയും മോശമില്ല
അച്ഛനെ പോലെ വാര്‍ത്തയില്‍ നിറയാറുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. മീനൂട്ടിയെന്നാണ് ആരാധകര്‍ സ്‌നേഹത്തോടെ താരപുത്രിയെ വിളിക്കുന്നത്. ചെന്നൈയില്‍ ഡോക്ടറാവാന്‍ പഠിക്കുന്ന മീനൂട്ടി ഡബസ്മാഷ് വീഡിയോസ് ചെയ്യുന്ന കാര്യത്തില്‍ മിടുക്കിയാണ്. നേരത്തെ മീനാക്ഷിയും നടന്‍ നാദിര്‍ഷയുടെ മകള്‍ക്കൊപ്പം ചെയ്ത് ഡബസ്മാഷ് വീഡിയോ വൈറലായിരുന്നു. അച്ഛന്‍ ദിലീപിന്റെ സിനിമയിലെ ഡയലോഗ് തന്നെ മീനൂട്ടി പയറ്റി നോക്കിയിരുന്നു. മകള്‍ക്ക് പിന്നാലെയാണ് ദിലീപിന്റെയും വീഡിയോ വന്നിരിക്കുന്നത്.

സിനിമയിലേക്ക് വരുമോ?
അഭിനയത്തില്‍ തനിക്ക് താല്‍പര്യമുണ്ടെന്ന് ഇത്തരം വീഡിയോസിലൂടെ മീനൂട്ടി തെളിയിച്ചിരുന്നു. എന്നാല്‍ ഡോക്ടറാവാനാണ് അതിലും താല്‍പര്യം. മകളുടെ ആഗ്രഹം ഡോക്ടറാവാനാണെന്നും അതിനാല്‍ അവളുടെ ഇഷ്ടത്തിന് പഠിക്കാന്‍ വിടുന്ന കാര്യം ദിലീപ് നേരത്തെ വ്യക്തമാക്കിയിരുന്നു. പഠനത്തിന് ശേഷം താരപുത്രി സിനിമയിലേക്ക് വരുമോ എന്നതാണ് ആരാധകര്‍ക്ക് അറിയാനുള്ളത്.


Click it and Unblock the Notifications











