വീട്ടുകാര്‍ തീരുമാനിച്ച വിവാഹമാണ്, എങ്കിലും ഞങ്ങള്‍ പ്രണയിക്കുന്നു; കുടുംബ ജീവിതത്തെ കുറിച്ച് നടി സജിത ബേട്ടി
ബാലതാരമായി അഭിനയ രംഗത്ത് വന്ന നടിമാരില്‍ ഒരാളാണ് സജിത ബേട്ടി. ബിഗ് സ്‌ക്രീനില്‍ മാത്രമല്ല മിനിസ്‌ക്രീനിലും ചെറുതും വലുതുമായി നിരവധി വേഷങ്ങളിലഭിനയിച്ചിട്ടുണ്ട്. വില്ലത്തി വേഷങ്ങളായിരുന്നു സജിതയെ കൂടുതലും പ്രശസ്തിയിലെത്തിച്ചത്. വിവാഹം കഴിഞ്ഞതോടെ ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം കുടുംബിനിയായി കഴിയുകയായിരുന്നു.
ഗർഭകാലത്തിൻ്റെ ഒൻപതാം മാസം, നിറവയറിൽ അഭ്യാസങ്ങളുമായി കരീന കപൂർ, ഏറ്റവും പുതിയ ഫോട്ടോസ് കാണാം
നല്ല വേഷങ്ങള്‍ കിട്ടിയാല്‍ ഇനിയും അഭിനയിക്കാന്‍ തയ്യാറാണെന്ന് പറയുകയാണ് സജിതയിപ്പോള്‍. ഭര്‍ത്താവ് ഷമാസിക്കയാണ് തനിക്ക് എല്ലാത്തിനും പിന്തുണ തരുന്നത്. ഇപ്പോള്‍ മകളുടെ വളര്‍ച്ച കണ്ടിരിക്കുകയാണ് താനെന്നും ശക്തമായൊരു തിരിച്ച് വരവിന് വേണ്ടി കാത്തിരിക്കുകയാണെന്നും വനിത ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ നടി വെളിപ്പെടുത്തുന്നു.

അഭിനയിക്കാന്‍ തുടങ്ങിയിട്ട് എത്ര വര്‍ഷമായെന്ന് കൃത്യമായി ഓര്‍മ്മയില്ല. പ്രായം പറയാനുള്ള മടി കൊണ്ടല്ല, അങ്ങനെ ചിന്തിച്ചിട്ടില്ല. ബാലതാരമായിട്ടാണ് തുടക്കം. അറുപതില്‍ കൂടുതല്‍ സിനിമകള്‍ ചെയ്തു. ദിലീപിട്ടേന്റെ ലക്കി ആര്‍ട്ടിസ്റ്റ് എന്നാണ് അദ്ദേഹം എന്നെ കുറിച്ച് പറയാറുള്ളത്. ദിലീപേട്ടന്റെ ഞാന്‍ അഭിനയിച്ച സിനിമകളെല്ലാം വലിയ ഹിറ്റാണ്. മിസ്റ്റര്‍ ആന്‍ഡ് മിസിസ് എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്.

ഷമാസിക്കയ്ക്ക് കണ്‍സ്ട്രക്ഷന്‍ ബിസിനസാണ്, ഞങ്ങള്‍ ഇപ്പോള്‍ വയനാട്ടിലാണ് താമസിക്കുന്നത്. എല്ലാവരും ചോദിക്കും പ്രണയവിവാഹമായിരുന്നോ എന്ന്. വീട്ടുകാര്‍ തീരുമാനിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു എങ്കിലും ഇപ്പോള്‍ ഞങ്ങള്‍ നന്നായി പ്രണയിക്കുന്നുണ്ട്. നല്ല ഭര്‍ത്താവും നല്ല കുഞ്ഞും നല്ല കുടുംബവും കിട്ടിയതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം. ഇപ്പോള്‍ എന്റെ ലോകം ഭര്‍ത്താവും മോളും കുടുംബവും ആണ്. മോള്‍ക്കൊപ്പമാണ് ഇപ്പോള്‍ എന്റെ മുഴുവന്‍ സമയവും.

ധാരാളം ഓഫറുകള്‍ ഇപ്പോഴും വരാറുണ്ട്. എന്നാല്‍ മനസിനിണങ്ങിയ ഒരു കഥാപാത്രത്തിന് വേണ്ടിയാണ് കാത്തിരിപ്പ്. അഭിനയം ഒരിക്കലും നിര്‍ത്തില്ല. ഷമാസിക്ക സ്റ്റോപ് എന്ന് പറയുന്ന ദിവസം വരെ ഞാന്‍ അഭിനയിക്കും. അദ്ദേഹത്തിന്റെ പിന്തുണയാണ് എന്റെ ഏറ്റവും വലിയ സന്തോഷം. തല്‍കാലം സാഹചര്യം കൊണ്ട്, മോള്‍ക്ക് വേണ്ടിയാണ് മാറി നിന്നത്. മോളുടെ വളര്‍ച്ച അടുത്ത് നിന്ന് തന്നെ കാണണം.
Recommended Video

ഒരേ സമയം വില്ലത്തി വേഷത്തിലും പാവം കുട്ടിയായിട്ടും അഭിനയിച്ചിട്ടുള്ള ആളാണ് ഞാന്‍. രണ്ടും നന്നായി ചെയ്യാന്‍ പറ്റി. പീന്നീട് കൂടുതലും നെഗറ്റീവ് റോളുകളാണ് വന്നത്. സംവിധായകര്‍ക്കും സജിത ആ റോള്‍ ചെയ്താല്‍ നന്നായിരിക്കും എന്ന് തോന്നിയിരിക്കാം. ഇനിയും വില്ലത്തി വേഷങ്ങളിലേക്ക് വിളിച്ചാലും കുഴപ്പമില്ല. പക്ഷേ മടങ്ങി വരവ് ഒരു പോസിറ്റീവ് കഥാപാത്രത്തിലൂടെ ആയാല്‍ നന്നായിരിക്കും എന്ന് തോന്നുന്നു.

ഞാന്‍ പണ്ടേ വിശ്വാസങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കുന്ന ആളാണെന്നാണ് സജിത ബേട്ടി പറയുന്നത്. പര്‍ദ്ദിയിടും, നിസ്‌കാരം കൃത്യമായി ഫോളോ ചെയ്യും. തല മറച്ചിട്ടേ പുറത്തിറങ്ങു. മേക്കപ്പ് ഇടില്ല. പക്ഷേ സിനിമയില്‍ അതൊന്നുമല്ല. മറ്റൊരു ലോകമാണ്. ജോലി അഭിനയമാണല്ലോ. അവിടെ വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്ക് സ്ഥാനമില്ല. അഭിനയം കഴിഞ്ഞ് മടങ്ങി വന്നാല്‍ ഞാന്‍ പപ്പയുടെയും മമ്മിയുടെയും മകളാണ്. ഇപ്പോള്‍ ഷമാസിന്റെ ഭാര്യ എന്ന് അറിയപ്പെടാനാണ് ഇഷ്ടം. അദ്ദേഹം എപ്പോഴും പറയും, കലയും പ്രശസ്തിയും കീപ്പ് ചെയ്യണമെന്ന്. ടൂ കണ്‍ട്രീസ് എന്ന ചിത്രത്തില്‍ ഷമാസിക്കയും ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications











