twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പണ്ട് മുതലേ ഞാൻ പർദ്ദ ധരിക്കും; ഗ്ലാമർ വേഷം ചെയ്തിരുന്നു, എല്ലാത്തിനും പിന്തുണ ഭർത്താവെന്ന് നടി സജിത ബേട്ടി

    |

    സീരിയലുകളിലും സിനിമകളിലും ഒരുപോലെ നിറഞ്ഞ് നിന്നിരുന്ന നടിയാണ് സജിത ബേട്ടി. ബാലതരാമായി വെള്ളിത്തിരയിലെത്തിയ സജിത വില്ലത്തിയായിട്ടാണ് കൂടുതലും അഭിനയിച്ചത്. സിനിമയ്‌ക്കൊപ്പം മിനിസ്‌ക്രീനില്‍ നിറഞ്ഞ് നിന്ന നടി വിവാഹം കഴിഞ്ഞതോടെ ഇടവേള എടുത്തിയിരുന്നു. അഭിനയത്തിലേക്ക് സജിതയുടെ തിരിച്ച് വരവ് എന്നാണെന്ന് ചോദിക്കുന്നവരോട് വൈകാതെ വരുമെന്ന് തന്നെയാണ് നടി പറയുക. നല്ലൊരു കഥാപാത്രത്തിന് വേണ്ടി കാത്തിരിക്കുകയാണെന്നും മുന്‍പൊരു അഭിമുഖത്തില്‍ സജിത വ്യക്തമാക്കിയിരുന്നു.

    വേറിട്ട ഫോട്ടോഷൂട്ടുമായി ബോളിവുഡ് സുന്ദരി ജാക്വലിൻ ഫെർണാണ്ടസ്

    വിവാഹം കഴിഞ്ഞാല്‍ അഭിനയം വേണ്ടെന്ന് പലരും തീരുമാനിച്ചെങ്കിലും താനങ്ങനെ അല്ലെന്നാണ് സജിത പറയുന്നത്. കരിയര്‍ മുന്നോട്ട് കൊണ്ട് പോവാന്‍ ഏറ്റവും വലിയ പിന്തുണ തരുന്നത് ഭര്‍ത്താവ് ഷമാസ് ആണ്. അത്തരത്തില്‍ ഭര്‍ത്താവിനെയും അഭിനയ ജീവിതത്തെ കുറിച്ചും സജിത നല്‍കിയ അഭിമുഖം വീണ്ടും ശ്രദ്ധേയമാവുകയാണ്...

    പണ്ട് മുതല്‍ തന്നെ പര്‍ദ്ദ ധരിക്കുന്ന ആളാണ്

    ''മുന്‍പ് ഗ്ലാമര്‍ വേഷങ്ങളില്‍ അഭിനയിച്ചിരുന്ന താന്‍ അതില്‍ നിന്നും പെട്ടെന്ന് ട്രഡീഷണല്‍ ആയതൊന്നും അല്ലെന്നാണ് സജിത പറയുന്നത്. പണ്ട് മുതല്‍ തന്നെ പര്‍ദ്ദ ധരിക്കുന്ന ആളാണ് ഞാന്‍. നിസ്‌കാരം കറക്ടായി ഫോളോ ചെയ്യും. തല മറച്ചേ പുറത്തിറങ്ങൂ. മേക്കപ്പ് ഇടില്ല. ഇപ്പോഴും അതങ്ങനെ തുടര്‍ന്ന് കൊണ്ട് പോകുന്നു. ഉറുദു മുസ്ലീം സമുദായക്കാരാണ് ഞങ്ങള്‍. അതുകൊണ്ട് പരമ്പരാഗതമായ ആചാരങ്ങളില്‍ വിശ്വസിച്ചു പോരുകയാണ്. എന്ന് കരുതി സിനിമയിലോ സീരിയലിലോ എത്തുമ്പോളും അതേ വസ്ത്രം മാത്രമേ ധരിക്കൂ എന്നൊന്നും പറയാറില്ലെന്നും നടി വ്യക്തമാക്കുന്നു.

    ഗ്ലാമര്‍ വേഷങ്ങള്‍ ഒഴികെയുള്ള എന്തും താന്‍ ചെയ്യും

    കഥാപാത്രങ്ങള്‍ക്ക് അനുസരിച്ചു ഗ്ലാമര്‍ വേഷങ്ങള്‍ ഒഴികെയുള്ള എന്തും താന്‍ ചെയ്യും. ഇനിയും അങ്ങനെ തന്നെ ആയിരിക്കും. അത്തരത്തിലുള്ള മാറ്റങ്ങള്‍ ഒന്നും തന്നെ ഉണ്ടാകില്ല. അങ്ങനെ ഉണ്ടാവാന്‍ ഭര്‍ത്താവായ ഷമാസിക്ക സമ്മതിക്കുകയുമില്ലെന്നും നടി പറയുന്നു. ഭര്‍ത്താവ് എന്റെ പ്രൊഫഷനെ അത്രയും ബഹുമാനിക്കുന്ന ആളാണ്. പടച്ചോന്റെ കൃപ കൊണ്ടാണ് അദ്ദേഹത്തെ തനിക്ക് ലഭിച്ചത്. പല സാഹചര്യങ്ങള്‍ കൊണ്ടുമാണ് അഭിനയത്തില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നത്. ഇനി നല്ല കഥാപാത്രങ്ങള്‍ ശരിയായി വന്നാല്‍ അഭിനയത്തിലേക്ക് തന്നെ താന്‍ തിരിച്ചു വരുമെന്ന ഉറപ്പിലാണ് സജിത ബേട്ടി.

    നിരവധി ഓഫറുകള്‍ വരുന്നുണ്ട്

    സിനിമയിലേക്കുള്ള നിരവധി ഓഫറുകള്‍ വരുന്നുണ്ടെങ്കിലും പ്രതീക്ഷിച്ച പോലൊരു കഥാപത്രം ഇനിയും കിട്ടിയിട്ടില്ല. ഞാന്‍ മുന്‍പ് ചെയ്തിട്ടുള്ള വില്ലത്തി കഥാപാത്രങ്ങളെ പറ്റിയാണ് ഇപ്പോഴും എന്നെ കാണുന്ന ആളുകള്‍ സംസാരിക്കാറുള്ളത്. ഇനിയും വില്ലത്തി ആണെങ്കിലും സാധാരണ കഥാപാത്രം ആണെങ്കിലും അതൊരു ലീഡ് റോള്‍ ആയിരിക്കണമെന്ന നിര്‍ബന്ധമുണ്ടെന്നാണ് നടി പറയുന്നത്. സീരിയലുകളുടെ കാര്യത്തില്‍ മാത്രമേ ഈയൊരു വാശിയുള്ളു. സിനിമയില്‍ നായിക കഥാപാത്രം തന്നെ വേണമെന്നൊന്നും ഞാന്‍ പറയില്ല.

    ദിലീപ് സൂപ്പര്‍ സ്റ്റാറായി വര്‍ഷങ്ങളോളം വിലസിയിട്ടും സംസ്ഥാന അവാര്‍ഡ് കിട്ടിയത് അന്നേരമാണെന്ന് ഹരീഷ് പേരടിദിലീപ് സൂപ്പര്‍ സ്റ്റാറായി വര്‍ഷങ്ങളോളം വിലസിയിട്ടും സംസ്ഥാന അവാര്‍ഡ് കിട്ടിയത് അന്നേരമാണെന്ന് ഹരീഷ് പേരടി

    Recommended Video

    ഡാൻസുകാരിയെ പാട്ടുപാടിക്കുന്ന മമ്മൂക്ക..മലയാളത്തിന്റെ സ്വന്തം നടി മതിമറന്ന് പാടി
    ഭര്‍ത്താവ് ഷമാസിൻ്റെ പിന്തുണ

    ഭര്‍ത്താവിന്റെ പിന്തുണയെ കുറിച്ചും സജിത വ്യക്തമാക്കിയിരുന്നു. 'എന്നോട് വീണ്ടും അഭിനയത്തിലേക്ക് പോവാന്‍ ഷാമസിക്ക പറയാറുണ്ട്. നീ എല്ലാവരും അറിയുന്ന ഒരു സ്റ്റാര്‍ ആണ്. അപ്പോള്‍ നീ അഭിനയിക്കണം. എന്തിനും കൂട്ടായി ഞാനുണ്ടാകുമെന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. ബിസിനസുകാരനാണ് സജിതയുടെ ഭര്‍ത്താവായ ഷമാസ്. മുന്‍പ് സജിത അഭിനയിച്ച ദിലീപ് ചിത്രം 'ടൂ കണ്‍ ട്രീസി'ല്‍ അദ്ദേഹം ചെറിയൊരു വേഷം അവതരിപ്പിച്ചിരുന്നു.

     ആദ്യ സിനിമ പരാജയപ്പെട്ടു, രണ്ടാമത്തെ സിനിമയ്ക്ക് നല്‍കിയ അഡ്വാന്‍സ് അവര്‍ തിരിച്ചുവാങ്ങി: ബിജു മേനോന്‍ ആദ്യ സിനിമ പരാജയപ്പെട്ടു, രണ്ടാമത്തെ സിനിമയ്ക്ക് നല്‍കിയ അഡ്വാന്‍സ് അവര്‍ തിരിച്ചുവാങ്ങി: ബിജു മേനോന്‍

    English summary
    Dileep's Two Countries Actress Sajitha Betti Opens Up About Her Husband And Movies
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X