ഇനി ഊഴം ദിലീപിന്റേതാണ്‌, മമ്മൂട്ടിയും മോഹന്‍ലാലും കഴിഞ്ഞു! ആക്ഷന്‍ അടവുകളുമായി പീറ്റര്‍ ഹെയിന്‍

ക്ലീഷോ കഥകളില്‍ നിന്നും കഥാപാത്രങ്ങളില്‍ നിന്നും മലയാള സിനിമ മാറ്റത്തിന്റെ പാതയിലാണ്. ബിഗ് ബജറ്റിലൊരുക്കിയതും ബ്രഹ്മാണ്ഡമായി നിര്‍മ്മിക്കുന്നതുമായ സിനിമകളില്‍ ചിലത് റിലീസിനെത്തുകയും ബാക്കിയുള്ളവയുടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടും ഇരിക്കുകയാണ്. അടുത്ത കാലത്തായി ആക്ഷന്‍ ചിത്രങ്ങള്‍ക്ക് വലിയ പ്രധാന്യമാണ് മലയാളത്തില്‍ നിന്നും ലഭിക്കുന്നത്. ഇതോടെ പീറ്റര്‍ ഹെയിന്‍ എന്ന പേരും ഉയര്‍ന്ന് കേട്ടു.

പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫറായ പീറ്റര്‍ ഹെയിന്‍ പണ്ട് മുതലേ മലയാളത്തില്‍ വര്‍ക്ക് ചെയ്തിട്ടുണ്ടെങ്കിലും പുലിമുരുകനിലൂടെയാണ് ജനപ്രീതി നേടുന്നത്. മമ്മൂട്ടിയുടെ മധുരരാജയ്ക്ക് വേണ്ടി എത്തിയതും പീറ്ററായിരുന്നു. ഇപ്പോഴുള്ള സൂപ്പര്‍താര ചിത്രങ്ങളുടെ കണക്ക് നോക്കുകയാണെങ്കില്‍ പീറ്റര്‍ ഹെയിന്റെ പേരും കാണാം. നിലവില്‍ ദിലീപിന്റെ ജാക്ക് ഡാനിയേല്‍ എന്ന സിനിമയ്ക്ക്
വേണ്ടി ആക്ഷന്‍ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോസും പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്.

പീറ്റര്‍ ഹെയിന്‍

പീറ്റര്‍ ഹെയിന്‍

ഇന്ത്യയിലെ പ്രമുഖ ആക്ഷന്‍ കൊറിയോ ഗ്രാഫറും സ്റ്റണ്ട് കോര്‍ഡിനേറ്ററുമായ പീറ്റര്‍ ഹെയിന്‍ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ്. വിക്രം നായകനായിട്ടെത്തിയ അന്യന്‍ എന്ന ചിത്രത്തിലൂടെയാണ് പീറ്റര്‍ ശ്രദ്ധേയനാവുന്നത്. പിന്നീട് തെന്നിന്ത്യയിലെ ഹിറ്റായ സിനിമകളുടെ പിന്നണിയില്‍ പീറ്ററിന്റെ സാന്നിധ്യമുണ്ടായിരുന്നു. മത്സരം എന്ന ചിത്രത്തിലൂടെയായിരുന്നു പീറ്റര്‍ മലയാളത്തിലേക്ക് എത്തുന്നത്. ശേഷം അപരിചിതന്‍, ഡി-17, എന്നീ സിനിമകള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്നെങ്കിലും പുലിമുരുകനിലൂടെയായിരുന്നു ഹിറ്റായത്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ക്ക് വമ്പന്‍ പ്രേക്ഷക പ്രശംസ ലഭിച്ചതോടെ പീറ്ററിന് ഇവിടെയും കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചു.

 മമ്മൂട്ടിയ്ക്ക് വേണ്ടിയും

മമ്മൂട്ടിയ്ക്ക് വേണ്ടിയും

പുലിമുരുകന് ശേഷം മോഹന്‍ലാല്‍ ചിത്രമായ ഒടിയന് ആക്ഷന്‍ ഒരുക്കിയതും പീറ്ററായിരുന്നു. ഇതും ശ്രദ്ധിക്കപ്പെട്ടതോടെയാണ് മമ്മൂട്ടിയുടെ മധുരരാജയ്ക്ക് വേണ്ടി താരമെത്തുന്നത്. പുലിമുരുകനിലെ പോലെ തന്നെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കൊണ്ട് അതീ ഗംഭീര സംഘട്ടനമായിരുന്നു പീറ്റര്‍ ഒരുക്കിയിരുന്നത്. ഇതിനും നല്ല അഭിപ്രായമായിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി ചിത്രങ്ങള്‍ക്ക് ശേഷം ദിലീപിനൊപ്പമാണ് പീറ്റര്‍ വര്‍ക്കിനെത്തിയത്. ഷൂട്ടിംഗ് നടന്ന് കൊണ്ടിരിക്കുന്ന ദിലീപ് ചിത്രമാണ് ജാക്ക് ഡാനിയേല്‍. ലൊക്കേഷനില്‍ നിന്നും ആക്ഷന്‍ രംഗമൊരുക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോസും പുറത്ത് വന്നിരിക്കുകയാണ്.

വൈറലാവുന്ന വീഡിയോ

അത്യുഗ്രന്‍ ആക്ഷന്‍ രംഗങ്ങളായിരിക്കും ജാക്ക് ഡാനിയേലിന്റെ ഹൈലൈറ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സിനിമയുടെ ലൊക്കേഷനില്‍ നിന്നും താരങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്ന പീറ്ററിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയ പേജിലൂടെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. ദിലീപിനും അര്‍ജുന്‍ സര്‍ജയ്ക്കുമൊപ്പം നില്‍ക്കുന്നതും അടവുകള്‍ പറഞ്ഞ് കൊടുക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിരിക്കുകയാണ്. ഗോവയില്‍ നിന്നുമാണ് ഇപ്പോള്‍ ചിത്രീകരണം നടക്കുന്നത്.

 ജാക്ക് ഡാനിയേല്‍

ജാക്ക് ഡാനിയേല്‍

2019 ന്റെ തുടക്കം തന്നെ ദിലീപിന് അനുഗ്രഹിക്കപ്പെട്ടിരിക്കുകയാണ്. ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിലെത്തിയ കോടതി സമക്ഷം ബാലന്‍ വക്കീല്‍ തിയറ്ററുകളിലും ബോക്‌സോഫീസിലും ഗംഭീര പ്രകടനമായിരുന്നു. ഇതിനിടെ ശുഭരാത്രി എന്നൊരു ചിത്രത്തിന്റെ കൂടി ഷൂട്ടിംഗ് നടന്നിരുന്നു. ഇനി ആരാധകര്‍ കാത്തിരിക്കുന്നത് ജാക്ക് ഡാനിയേലിന് വേണ്ടിയാണ്. സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിന് ശേഷം ദിലീപും സംവിധായകന്‍ എസ്എല്‍ പുരം ജയസൂര്യയും ഒന്നിക്കുന്ന ചിത്രമാണ് ജാക്ക് ഡാനിയേല്‍. വലിയ ക്യാന്‍വാസിലൊരുക്കുന്ന ചിത്രത്തില്‍ അഞ്ജു കുര്യനാ

 വമ്പന്മാര്‍ അണിനിരക്കുന്നു

വമ്പന്മാര്‍ അണിനിരക്കുന്നു

ജാക്ക് ഡാനിയേലിന്റെ പിന്നണിയില്‍ വമ്പന്മാര്‍ അണിനിരക്കുന്നു എന്നുള്ളതാണ് ശ്രദ്ധേയം. ദിലീപ് നായകനാവുമ്പോള്‍ തമിഴ് സൂപ്പര്‍ താരം അര്‍ജുന്‍ സര്‍ജയാണ് ചിത്രത്തിലെ മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദേവന്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ് എന്നിവരാണ് മറ്റ് താരങ്ങള്‍. ഷീബു തമീന്‍ ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഗോപി സുന്ദറാണ് സംഗീതം. തമിഴിലെ പ്രമുഖ ഛായാഗ്രഹകനായ ശിവകുമാര്‍ വിജയനും ചിത്രത്തിന്റെ ഭാഗമാവുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X