ദിലീപിന് ഒന്നിന് മുകളില്‍ ഒന്നായി ഭാഗ്യങ്ങള്‍! 2019 ല്‍ കാത്തിരിക്കുന്നത് കിടിലന്‍ സിനിമകളാണ്!

ജനപ്രിയ നടന്‍ ദിലീപിന് കഴിഞ്ഞ വര്‍ഷം ജയില്‍വാസമടക്കം മോശം കാര്യങ്ങളായിരുന്നു സംഭവിച്ചിരുന്നത്. എന്നാല്‍ 2018 ല്‍ അനുഗ്രഹങ്ങളുടെ വര്‍ഷമായിരുന്നു. മൂത്തമകള്‍ മീനാഷി ഡോക്ടറാവാന്‍ പോയി. തുടങ്ങി സിനിമകളുടെ കാര്യത്തിലും ദിലീപിന്റെ കുടുംബത്തിലും സന്തോഷ ദിവസങ്ങളായിരുന്നു ഏറെയും. കാവ്യ മാധവന്‍- ദിലീപ് ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നതും ഈ വര്‍ഷമായിരുന്നു.ദിലീപിന്റെ ഭാഗ്യ വര്‍ഷമായിരിക്കും 2019, കൈനിറയെ വമ്പന്‍ സിനിമകള്‍! ഒന്നിന് മുകളില്‍ ഒന്നായി ഭാഗ്യങ്ങള്‍ തേടി എത്തുന്നു!!

ദിലീപിനെ സംബന്ധിച്ചിടത്തോളം 2018 നെ കടത്തിവെട്ടുന്നൊരു വര്‍ഷമായിരിക്കും വരാനിരിക്കുന്നത്. കൈനിറയെ സിനിമകളുമായി ജനപ്രിയന്‍ തിരക്കുകളില്‍ നിന്നും തിരക്കിലേക്ക് പോയി കൊണ്ടിരിക്കുകയാണ്. അങ്ങനെയാണെങ്കില്‍ അടുത്ത വര്‍ഷം വരാനിരിക്കുന്നത് മലയാളത്തിലെ അഡാറ് സിനിമകളായിരിക്കുമെന്ന സൂചനയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

2018 ലെ സിനിമകള്‍

2018 ലെ സിനിമകള്‍

ഈ വര്‍ഷം ദിലീപ് നായകനായി അഭിനയിച്ച ഒരു സിനിമ മാത്രമേ റിലീസ് ചെയ്തിരുന്നുള്ളു. ബിഗ് ബജറ്റിലൊരുക്കിയ കമ്മാരസംഭവമായിരുന്നു ദിലീപ് നായകനായെത്തിയ സിനിമ. നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത കമ്മാരസംഭവം ബിഗ് ബജറ്റിലായിരുന്നു നിര്‍മ്മിച്ചത്. ദിലീപിന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രമായിട്ടായിരുന്നു കമ്മാരസംഭവം റിലീസിനെത്തിയത്. ബിഗ് ബജറ്റിലെത്തിയ ചിത്രം യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കിയാണ് ഒരുക്കിയത്. നമിത പ്രമോദായിരുന്നു നായിക. മലയാളത്തിന് പുറമേ തമിഴില്‍ നിന്നും സിദ്ധാര്‍ത്ഥ് മേനോന്‍, ബോബി സിംഹ, തുടങ്ങിയ താരങ്ങളും മുരളി ഗോപി, ശ്വേത മേനോന്‍, വിനയ് ഫോര്‍ട്ട്, മണിക്കുട്ടന്‍, സിദ്ദിഖ് എന്നിങ്ങനെ വമ്പന്‍ താരങ്ങളും സിനിമയില്‍ അണിനിരന്നിരുന്നു. ഈ വര്‍ഷം തന്നെ അശോക് നായര്‍ സംവിധാനം ചെയ്ത സവാരി എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലും ദിലീപ് പ്രത്യക്ഷപ്പെട്ടിരുന്നു.

 പ്രൊഫസര്‍ ഡിങ്കന്‍

പ്രൊഫസര്‍ ഡിങ്കന്‍

ദിലീപിനെ നായകനാക്കി ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന മൂവിയാണ് പ്രൊഫസര്‍ ഡിങ്കന്‍. രാമചന്ദ്ര ബാബു സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് ബാങ്കോക്കിലാണ് നടക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നും ദിലീപിന്റെയടക്കമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പേജിലൂടെ വൈറലായിരുന്നു. ഷൂട്ടിംഗ് പൂര്‍ത്തിയാക്കി അടുത്ത വര്‍ഷം തിയറ്ററുകളിലേക്ക് എത്താന്‍ സാധ്യതയുള്ള പ്രൊഫസര്‍ ഡിങ്കനെ കുറിച്ചുള്ള പ്രതീക്ഷകള്‍ വളരെ വലുതാണ്. ഒരു മജീഷ്യന്റെ കഥ പറയുന്ന ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്. ആക്ഷന് വലിയ പ്രധാന്യമുള്ള സിനിമയായതിനാല്‍ പ്രമുഖ ആക്ഷന്‍ കൊറിയോഗ്രാഫര്‍ ആയ കെച്ച കെംമ്പഡ്കി ആണ് ആക്ഷനൊരുക്കുന്നത്. നമിത പ്രമോദ് നായികയാവുമ്പോള്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, ശ്രിന്ദ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

 കോടതി സമക്ഷം ബാലന്‍ വക്കീല്‍

കോടതി സമക്ഷം ബാലന്‍ വക്കീല്‍

പാസഞ്ചറിന് ശേഷം ദിലീപ് വക്കീല്‍ വേഷത്തിലെത്തുന്ന സിനിമയാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പോസ്റ്റര്‍ ദിലീപിന്റെ പിറന്നാള്‍ ദിനത്തില്‍ പുറത്ത് വന്നിരുന്നു. ബി ഉണ്ണികൃഷ്ണന്റെ വിതരണകമ്പനിയായ ആര്‍ഡി ഇല്യൂമിനേഷനാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. മംമ്ത മോഹന്‍ദാസും പ്രിയ ആനന്ദുമാണ് ചിത്രത്തിലെ നായികമാര്‍. ജനുവരിയോടെ സിനിമ തിയറ്ററുകളിലേക്ക് എത്തുമെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഔദ്യോഗികമായ വിവരങ്ങളൊന്നും ഇനിയും പുറത്ത് വന്നിട്ടില്ല.

 വാളയാര്‍ പരമശിവം

വാളയാര്‍ പരമശിവം

ജോഷിയുടെ സംവിധാനത്തില്‍ ദിലീപ് നായകനായി എത്തിയ സിനിമയായിരുന്നു റണ്‍വേ. ചിത്രത്തിലെ ദിലീപിന്റെ കഥാപാത്രമായിരുന്നു വാളയാര്‍ പരമശിവം. കേരള തമിഴ്‌നാട് ബോര്‍ഡറിലൂടെ സ്പീരിറ്റ് കടത്തുന്ന വാളയാര്‍ പരമശിവത്തിന് ആരാധകരുടെ എണ്ണം കൂടുതലായിരുന്നു. ദിലീപും കാവ്യ മാധവനും തകര്‍ത്തഭിനയിച്ച ചിത്രത്തിന് രണ്ടാം ഭാഗമായിട്ടാണ് വാളയാര്‍ പരമശിവം എന്ന പേരില്‍ പുതിയ സിനിമ വരുന്നത്. ജോഷി തന്നെ സംവിധാനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്ത് വരുമെന്നാണ് സൂചന.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X