»   » സ്വപ്‌നങ്ങള്‍ പാതി വഴിയില്‍!!! ഇവര്‍ ഇനി എന്തു ചെയ്യും... ദിലീപിനെ വിശ്വസിച്ച ആ മൂന്ന് പേര്‍!!!

സ്വപ്‌നങ്ങള്‍ പാതി വഴിയില്‍!!! ഇവര്‍ ഇനി എന്തു ചെയ്യും... ദിലീപിനെ വിശ്വസിച്ച ആ മൂന്ന് പേര്‍!!!

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമ അതിന്റെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ്  കടന്നു പോകുന്നത്. പ്രേക്ഷകരുടെ ഇഷ്ടതാരമായിരുന്ന ദിലീപ് നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായിരിക്കുകയാണ്. ജനപ്രിയ നായകന്‍ എന്ന ലേബലില്‍ നിന്നും നടിക്കെതിരെ ആക്രമണം നടത്തിയ കേസിലെ പ്രതിയിലേക്ക് ദിലീപ് മാറിയപ്പോള്‍ പ്രതിസന്ധിയിലായത് ഒരു കൂട്ടം ആളുകളുടെ സ്വപ്‌നവും പ്രതീക്ഷകളുമാണ്. 

ദിലീപ് നായകനാകുന്ന മൂന്ന് സിനിമകളാണ് ഇപ്പോള്‍ പാതി വഴിയില്‍ നില്‍ക്കുന്നത്. അതില്‍ രാമലീല എന്ന ചിത്രം റിലീസ് തയാറെടുക്കുകയാണ്. മറ്റ് രണ്ട് ചിത്രങ്ങളാകാട്ടെ ചിത്രീകരണത്തിലും. കമ്മാരസംഭവത്തിന്റെ ചിത്രീകരണം പകുതിയലധികം പൂര്‍ത്തിയായി. പ്രൊഫസര്‍ ഡിങ്കന്‍ എന്ന ത്രിഡി ചിത്രം ചിത്രീകരണം തുടങ്ങുകയും ചെയ്തു. മൂന്ന് ചിത്രങ്ങളും ഇപ്പോള്‍ പ്രതിസന്ധി ഘട്ടത്തിലാണ്. 

ബിഗ് ബജറ്റ് ചിത്രങ്ങള്‍

ദിലീപിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന ബജറ്റ് ചിത്രങ്ങളാണ് ഇവ മൂന്നും. തിനാല് കോടിയും അതിലധികവുമാണ് ചിത്രങ്ങളുടെ മുതല്‍ മുടക്ക്. ദിലീപ് അറസ്റ്റിലായതോടെ ഈ ചിത്രങ്ങളാണ് ഏറ്റവും അധികം പ്രതിസന്ധിയിലായിരിക്കുന്നത്.

പുതുമുഖ സംവിധായകര്‍

മൂന്ന് ചിത്രങ്ങളും സംവിധാനം ചെയ്യുന്നത് പുതുമുഖ സംവിധായകരാണെന്നതാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയമായ കാര്യം. രാമലീല സംവിധാനം ചെയ്യുന്ന അരുണ്‍ ഗോപി, കമ്മാര സംഭവത്തിന്റെ സംവിധായകന്‍ രതീഷ് അമ്പാട്ട്, പ്രൊഫര്‍ ഡിങ്കന്റെ സംവിധായകന്‍ രാമചന്ദ്ര ബാബു എന്നിവരുടെ പ്രഥമ സംവിധാന സംരഭമാണീ ചിത്രങ്ങള്‍.

രതീഷ് അമ്പാട്ട്

പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് രതീഷ് അമ്പാട്ട്. രതീഷിന്റെ ആദ്യ സംവിധാന സംരഭമായ കമ്മാര സംഭവം ഏറെ പ്രത്യേകതകളുള്ള ചിത്രമാണ്. മുരളി ഗോപി തിരക്കഥ ഒരുക്കുന്ന ചിത്രത്തിലൂടെ തമിഴ് താരം സിദ്ധാര്‍ത്ഥ് ആദ്യമായി മലയാളത്തിലേക്ക് എത്തുകയാണ്.

രാമചന്ദ്ര ബാബു

ക്യാമറാമാന്‍ എന്ന നിലയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട രാമചന്ദ്ര ബാബുവിന്റെ ആദ്യത്തെ സംവിധാന സംരംഭമാണ് പ്രൊഫസര്‍ ഡിങ്കന്‍ എന്ന ത്രിഡി ചിത്രം. വിദേശത്താണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. ദിലീപിന്റെ ആദ്യത്തെ ത്രിഡി ചിത്രം കൂടെയാണ് പ്രൊഫസര്‍ഡിങ്കന്‍.

അരുണ്‍ ഗോപി

നാല് വര്‍ഷത്തെ കഷ്ടപ്പാടാണ് അരുണ്‍ ഗോപി എന്ന നവാഗത സംവിധായകന്‍ തന്റെ ആദ്യ സിനിമയായ രാമലീല. ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസ് ഡേറ്റും പ്രഖ്യാപിച്ച്, സിനിമയുടെ അവസാന ഘട്ട മിനിക്കുപണികളിലേക്ക് പ്രവേശിച്ചിരിക്കുന്ന സമയത്താണ് ഈ പ്രതിസന്ധിയുണ്ടാകുന്നത്.

പെട്ടത് നിര്‍മാതാക്കള്‍

ഈ മൂന്ന് ബിഗ് ബജറ്റ് ചിത്രങ്ങളില്‍ രണ്ട് ചിത്രങ്ങള്‍ക്കും മുതല്‍ മുടക്കുന്നത് മലയാളത്തിലെ പ്രമുഖ നിര്‍മാതാക്കളായ ടോമിച്ചന്‍ മുളകുപാടം, ഗോകുലം ഗോപാലന്‍ എന്നിവരാണ്. പ്രൊഫര്‍ ഡിങ്കന്‍ നിര്‍മിക്കുന്നത് സനല്‍ തോട്ടം എന്ന പുതിയ നിര്‍മാതാവാണ്.

രണ്ട് ചിത്രങ്ങളിലും നായിക നമിത

മൂന്ന് ചിത്രങ്ങളില്‍ രണ്ടിലും നിമിത പ്രമോദാണ് നായികയായി എത്തുന്നത്. പ്രഫസര്‍ ഡിങ്കന്‍, കമ്മാര സംഭവം എന്നീ ചിത്രങ്ങളിലാണ് നിമിത നായികയായി എത്തുന്നത്. രാമലീലയില്‍ പ്രയാഗ മാര്‍ട്ടിനാണ് നായിക. പ്രയാഗ ആദ്യമായി ദിലീപിന്റെ നായികയാമ്പോള്‍ സൗണ്ട് തോമയ്ക്ക് ശേഷം ദിലീപിനൊപ്പം നമിത് അഭിനയിക്കുന്ന ചിത്രങ്ങളാണിവ.

സിനിമകള്‍ റിലീസ് ചെയ്യുമോ?

റിലീസ് സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നത് രാമലീലയാണ്. ജൂലൈ ഏഴിന് ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചെങ്കിലും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ റിലീസ് 21ലേക്ക് മാറ്റുകയായിരുന്നു. മറ്റ് ചിത്രങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിട്ടുമില്ല.

ജനങ്ങള്‍ എങ്ങനെ പ്രതികരിക്കും

നിലവിലെ സാഹചര്യത്തില്‍ ദിലീപ് ചിത്രം തിയറ്ററിലെത്തിയാല്‍ പ്രേക്ഷകര്‍ എങ്ങനെ പ്രതികരിക്കും എന്ന ആശങ്ക ഈ സിനിമകളുടെ അണിയറ പ്രവര്‍ത്തകര്‍ക്കുണ്ട്. ദിലീപിന്റെ സ്ഥാപനങ്ങള്‍ക്ക് നേരെയുള്ള ജനകീയ പ്രതിഷേധങ്ങള്‍ ഈ ആശങ്കയ്ക്ക് അടിവരയിടുന്നുണ്ട്.

ദിലീപ് ഇറങ്ങണം

ദിലീപിന്റെ മൂന്ന് ചിത്രങ്ങളും താല്‍ക്കാലികമായിട്ടെങ്കിലും ചിത്രങ്ങള്‍ പ്രതിസന്ധിയെ അതിജീവിക്കണമെങ്കില്‍ ദിലീപ് ജയിലില്‍ നിന്നും പുറത്തിറങ്ങേണ്ടതുണ്ട്. ദിലീപ് ഇറങ്ങിയാലും വിദേശത്തും കേരളത്തിന് പുറത്തുമായി ചിത്രീകരിക്കുന്ന പ്രഫസര്‍ ഡിങ്കനും കമ്മാര സംഭവവും പൂര്‍ണമായും രക്ഷപെടണെങ്കില്‍ ദിലീപ് കുറ്റവിമുക്തനായി എത്തുക തന്നെ വേണം.

English summary
Dileep's upcoming movie Ramaleela, Kammara Sambhavam and Professor Dinkan are in a big crisis. Dileep have to released from the jail and case to finish these movies.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam