ബംഗാള്‍ സ്വദേശിനിയായ ആരാധികയ്ക്ക് ദീലീപ് നല്‍കിയ സര്‍പ്രൈസ്, ഏറ്റെടുത്ത് ആരാധകര്‍
പത്താം ക്ലാസില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ആരാധികയ്ക്ക് സര്‍പ്രൈസ് നല്‍കി ദിലീപ്. കോഴിക്കോട് വെളളിമാടുകുന്ന് ജിഎച്ച്എസ് എസിലെ വിദ്യാര്‍ത്ഥിനി റോക്ഷത് ഖാത്തൂന്‍ എന്ന കുട്ടിയെ ആണ് ദീലീപ് സര്‍പ്രൈസ് നല്‍കി വിളിച്ചത്. ബംഗാള്‍ സ്വദേശിനിയാണ് റോക്ഷത്. ദീലീപ് സിനിമകള്‍ കൂടുതല്‍ കാണാറുളള റോക്ഷത് നടനോളള ആരാധന തുറന്നുപറഞ്ഞിരുന്നു. തുടര്‍ന്ന് മനോരമ ഓണ്‍ലൈന്‍ നല്‍കിയ വാര്‍ത്തയിലൂടെയാണ് കൊച്ചുമിടുക്കിയെ കുറിച്ച് നടന്‍ അറിഞ്ഞത്.

വീഡിയോ കോളിലൂടെ റോക്ഷതിനോട് സംസാരിച്ച ദിലീപ് ആരാധികയുടെ വീട്ടുകാരോടും സംസാരിച്ചു. റോക്ഷതിന്‌റെ വീട്ടുകാരും ദീലിപിന്‌റെ കോള്‍ പ്രതീക്ഷിച്ചില്ല. റോക്ഷതിന്‌റെ പിതാവ് റഫീഖും ദീലിപിന്‌റെ കടുത്ത ആരാധകനാണ്. അടുത്ത തവണ കോഴിക്കോട്ട് വരുമ്പോള്‍ തീര്‍ച്ചയായും നേരില്‍ കാണാമെന്ന ഉറപ്പ് ആരാധികയ്ക്ക് ജനപ്രിയ നായകന്‍ നല്‍കി.
ജീവിതത്തില്‍ ഉയരങ്ങളില്‍ എത്തട്ടെ എന്ന് ആരാധികയെ ആശംസിച്ചാണ് ദീലിപ് കോള്‍ അവസാനിപ്പിച്ചത്. കല്‍ക്കട്ട ന്യൂസ് സിനിമയുടെ സമയത്ത് കൊല്‍ക്കത്തയിലും ബംഗാളിന്‌റെ മറ്റു ഭാഗങ്ങളിലും സഞ്ചരിച്ചിട്ടുണ്ട് നടന്‍. അവിടത്തെ ആളുകളുടെ സ്‌നേഹം അടുത്തറിയാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ടെന്നും നടന്‍ പറഞ്ഞു. ബംഗാളില്‍ നിന്നും ഒരു ആരാധിക ഉണ്ടെന്ന് അറിഞ്ഞതില്‍ സന്തോഷമെന്നും ദിലീപ് പറഞ്ഞു.
എല്ലാ വസ്ത്രങ്ങളും ചേരും, നടി അനസൂയയുടെ ചിത്രങ്ങള്‍ കാണാം
റോഷതിന്‌റെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു ഇത്. ദിലീപേട്ടന്‍ വിളിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും, പറഞ്ഞറിയിക്കാന്‍ കഴിയാത്തത്ര സന്തോഷമുണ്ടെന്നും ആരാധിക പറഞ്ഞു. 2008ലാണ് ദിലീപിന്‌റെ കല്‍ക്കട്ട ന്യൂസ് പുറത്തിറങ്ങിയത്. ബ്ലെസി സംവിധാനം ചെയ്ത ചിത്രത്തില്‍ മീരാ ജാസ്മിനാണ് നായിക. ഇന്ദ്രജിത്ത്, ഇന്നസെന്‌റ്, വിമല രാമന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തി. മാധ്യമപ്രവര്‍ത്തകന്‌റെ റോളിലാണ് ചിത്രത്തില്‍ ദിലീപ് എത്തിയത്.


Click it and Unblock the Notifications