For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മീനൂട്ടിയാണ് എല്ലാത്തിനും കാരണം; അച്ഛനെ കല്യാണത്തിന് നിര്‍ബന്ധിച്ചത് ഞാനാണ്, താരപുത്രിയുടെ വാക്കുകള്‍ വൈറൽ

  |

  മലയാള സിനിമയിലെ താരകുടുംബങ്ങളില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന കുടുംബമാണ് ദിലീപിന്റേത്. നടി മഞ്ജു വാര്യരുമായിട്ടുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയത് മുതലാണ് ദിലീപിന്റെ പേരില്‍ ഓരോ വാര്‍ത്തകളും ഉയര്‍ന്ന് വന്നത്. ശേഷം ദിലീപ് കാവ്യ മാധവനെ വിവാഹം കഴിച്ചതോടെ ആരാധകരും അക്ഷരാര്‍ഥത്തില്‍ ഞെട്ടിയെന്ന് പറയാം.

  വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഇരുവരും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നിരുന്നെങ്കിലും പ്രണയത്തെ കുറിച്ച് യാതൊരു സൂചനയും നല്‍കിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ആറാം വിവാഹ വാര്‍ഷികം ആഘോഷിച്ചതിനൊപ്പം ദിലീപിനെയും കാവ്യയെയും കുറിച്ച് മകള്‍ മീനാക്ഷി ദിലീപ് പറഞ്ഞ കാര്യങ്ങള്‍ കൂടി വൈറലാവുകയാണ്.

  Also Read: വസ്ത്രമില്ലാതെയാണ് ബുദ്ധിമുട്ടിയത്; നിക്കറിന്റെ പുറകില്‍ ഓട്ടയുണ്ടായിരുന്നു, പഴയ ജീവിതത്തെ കുറിച്ച് തങ്കച്ചന്‍

  2016 നവംബര്‍ 25 നായിരുന്നു മലയാളക്കരയെ ഞെട്ടിച്ച് കൊണ്ട് ആ വാര്‍ത്ത വരുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ദിലീപ് പുറത്ത് വിട്ട വീഡിയോയില്‍ താനിന്ന് വീണ്ടും വിവാഹിതനാവുകയാണെന്നും തന്റെ പേരിനൊപ്പം ഒത്തിരി പഴി കേള്‍ക്കേണ്ടി വന്ന ആളെ തന്നെ ജീവിതത്തിലേക്ക് കൂട്ടുകയാണെന്നും നടന്‍ പറഞ്ഞു. ശേഷം മകള്‍ മീനാക്ഷിയുടെ സാന്നിധ്യത്തില്‍ ദിലീപും കാവ്യ മാധവനും വിവാഹിതരായി. സിനിമാ മേഖയിലെ പ്രമുഖര്‍ പങ്കെടുത്തെങ്കിലും ആരും താരവിവാഹമാണെന്ന് മാത്രം അറിഞ്ഞിരുന്നില്ല.

  Also Read: ദില്‍ഷയെ പൂട്ടാനാണ് തീരുമാനം; അവളങ്ങനെ സുഖിച്ച് ജീവിക്കണ്ട, പൈസ നഷ്ടപ്പെട്ടാല്‍ ഉത്തരവാദി ദില്‍ഷയെന്ന് സൂരജ്

  അങ്ങനെ ആറ് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതം വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ് ദിലീപും കാവ്യ മാധവനും. മക്കളായ മീനാക്ഷിയ്ക്കും മഹാലക്ഷ്മിയ്ക്കുമൊപ്പം സന്തോഷത്തോടെ കഴിയുകയാണ് താരദമ്പതിമാര്‍. അതേസമയം വിവാഹത്തിന് ഒരു മാസം മുന്‍പ് ഇതിനെ പറ്റി ദിലീപ് ഒരു അഭിമുഖത്തില്‍ സംസാരിച്ചിരുന്നു. ഇനിയൊരു വിവാഹം കഴിക്കുമോന്ന് ചോദിച്ചാല്‍ അത് മകള്‍ മീനൂട്ടി തീരുമാനിക്കേണ്ട കാര്യമാണെന്നായിരുന്നു അന്ന് ദിലീപ് പറഞ്ഞത്.

  'സാധാരണ വീടുകളില്‍ മാതാപിതാക്കളാണ് മക്കളുടെ വിവാഹക്കാര്യം ആലോചിക്കുന്നത്. എന്നാല്‍ എന്റെ കാര്യത്തില്‍ ആ തീരുമാനം എടുക്കേണ്ടത് മകള്‍ മീനാക്ഷിയാണ്. മീനൂട്ടിയുടെ മുന്‍പില്‍ ഞാന്‍ ഒരു കൊച്ചുകുട്ടിയാണെന്നാണ്', ആറ് വര്‍ഷം മുന്‍പ് ദിലീപ് വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. അച്ഛന്റെ വിവാഹക്കാര്യത്തില്‍ മീനൂട്ടിയ്ക്ക് നൂറ് ശതമാനം സമ്മതമായതോടെ അധികം വൈകാതെ ദിലീപിന്റെ കുടുംബവും കാവ്യയുടെ കുടുംബവും ചേര്‍ന്ന് ആലോചനയുമായി മുന്നോട്ട് പോവുകയായിരുന്നു.


  തന്റെ ദാമ്പത്യജീവിതത്തിലെ പ്രശ്‌നങ്ങളുണ്ടായത് കാവ്യ കാരണല്ലെന്ന് ദിലീപ് പറഞ്ഞിരുന്നു. അതാണ് എന്റെ പേരില്‍ ബലിയാടായ ആളെ തന്നെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിന് പിന്നിലെ കാരണവും. അതേ സമയം അച്ഛന്റെ വിവാഹത്തെ കുറിച്ച് വിവാഹവേദിയില്‍ വന്ന മാധ്യമപ്രവര്‍ത്തകരോട് മകള്‍ മീനാക്ഷി സംസാരിച്ചിരുന്നു. 'അച്ഛനോട് ഇക്കാര്യം പറയുന്നത് ഞാനാണ്. ഈ തീരുമാനം എടുപ്പിച്ചതും ഞാനാണെന്നുമാണ്' അന്ന് മീനാക്ഷി ദിലീപ് പറഞ്ഞത്.

  2016 ല്‍ രണ്ടാമതും വിവാഹം കഴിഞ്ഞതിന് ശേഷം ദിലീപിന്റെ ജീവിതത്തില്‍ വലിയ പ്രതിസന്ധികളാണുണ്ടായത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ജയില്‍ വാസം വരെ നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴും ഈ കേസ് നടന്ന് കൊണ്ടിരിക്കുകയാണ്. മകള്‍ മീനാക്ഷി ചെന്നൈയില്‍ ഡോക്ടറാവാന്‍ പഠിക്കുന്നു. കാവ്യ മകള്‍ മഹാലക്ഷ്മിയുടെ കാര്യങ്ങള്‍ നോക്കി കുടുംബിനിയായി കഴിയുകയാണ്.

  Read more about: dileep ദിലീപ്
  English summary
  Dileep's Words About His Marriage With Actress Kavya Madhavan Goes Viral On Their 6th Wedding Anniversary. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X