For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തന്നെ ദിലീപ് ചതിച്ചെന്ന് അജു വർഗീസ്!! താൻ ചെയ്തത് നല്ലകാര്യം, തുറന്ന് പറഞ്ഞ് ദിലീപ്

  |

  വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമ ലോകത്ത് എത്തിയ താരമാണ് അജു വർഗീസ്. ആദ്യ ചിത്രത്തിൽ തന്നെ അജു പ്രേക്ഷകരുടെ ഇടയിൽ ക്ലിക്കാകുകയായിരുന്നു. കന്നി ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടാൻ സാധിക്കുക എന്നത് ഒരു ന്യൂ ഫെയ്സിനെ സംബന്ധിച്ചടത്തോളം ഒരു വലിയ കാര്യമാണ്. അത് പ്രേക്ഷകരുടെ ഇടയിൽഉണ്ടാക്കിയെടുക്കാൻ താരത്തിനു കഴിഞ്ഞു.

  ആനക്കാട്ടില്‍ ചാക്കോച്ചിയായി വീണ്ടും സുരേഷ് ഗോപി!! കൊച്ചു ചാക്കോച്ചിയായി എത്തുന്നത് താരപുത്രൻ, ഇതാണ് കുട്ടിസ്റ്റാറിന്റെ ഏറ്റവും വലിയ ആഗ്രഹം....

  ഇപ്പോഴത്തെ മലയാളത്തിലെ മുൻനിര യുവതാരങ്ങളിൽ പ്രധാനിയാണ് അജു വർഗീസ്. മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങൾക്കൊപ്പം തിളങ്ങാൻ ചെറിയ സമയം കൊണ്ട് അജുവിനായി. സിനിമയിലെ ചില താരങ്ങൾ തമ്മിലുള്ള കോമ്പോ പ്രേക്ഷകരുടെ ഇടയിൽ ക്ലിക്കാകാറുണ്ട്. അത്തരത്തിൽ സിനിമയൽ പ്രേക്ഷകരെ കുടുകുടു ചിരിപ്പിച്ച ഒരു കോമ്പോയാണ് അ‍ജു വർഗീസ്- ദീലീപ് ജോഡി. മായമോഹിനി എന്ന ചിത്രത്തിൽ തുടങ്ങി ഇപ്പോൾ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ കോടതി സമക്ഷം ബാലൻ വക്കിൽ എന്ന ചിത്രത്തിൽവരെ ഈ ഹാസ്യ ജോഡികൾ തിളങ്ങി നിൽക്കുന്നുണ്ട്. സിനിമയിൽ പോലെതന്നെയാണ് ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ്. ഇപ്പോഴിത അജുവിന് ദിലീപ് കൊടുത്ത എട്ടിന്റെ പണിയെ കുറിച്ച് വെളിപ്പെടുത്തുകയാണ്. ക്ലബ് എഫ്എം സ്റ്റാർജാമിൽ അതിഥിയായി എത്തിയപ്പോഴാണ് ദിലീപ് രസകരമായ സംഭവം തുറന്നു പറഞ്ഞത്.

  ഷജോൺ ആക്ഷൻ പറയും പൃഥ്വി അഭിനയിക്കും!! ബ്രദേഴ്‌സ് ഡേ പൂജയിൽ തിളങ്ങിയ‌ ഐശു, ചിത്രങ്ങൾ വൈറൽ

   അജുവിന്റെ വണ്ണം

  അജുവിന്റെ വണ്ണം

  ദിലീപ് അതിഥിയായി ക്ലബ് എഫ് എമ്മിൽ എത്തുന്നു എന്ന് കേട്ടപ്പോൾ അജു തന്നെയാണ് ദിലീപ് നൽകിയ എട്ടിന്റെ പണിയെ കുറിച്ച് പറഞ്ഞത്. ദിലീപ് എത്തുമ്പോൾ ആ ചതി തന്നോട് എന്തിന് ഇത് ചെയ്തു എന്ന് ചോദിക്കണമെന്ന് ആർജെയോട് മുൻകൂറായി പറഞ്ഞിരുന്നു. അത് പ്രകാരമാണ് അഭിമുഖത്തിനിടയിൽ ആർജെ ഇക്കാര്യം ദിലീപിനോട് ചോദിച്ചത്. അജുവിന്റെ വണ്ണമാണ് വില്ലനായത്.

  ദിലീപിന്റെ ഉപദേശം

  ദിലീപിന്റെ ഉപദേശം

  ഇപ്പോഴത്തെ യുവതാരങ്ങൾക്കൊപ്പവും മുതിർന്ന താരങ്ങളോടൊപ്പവും ഒരുപോല തിളങ്ങി നിൽക്കുന്ന താരമാണ് അജു വർഗീസ്. ഇടക്കാലത്ത് താരത്തിന്റെ വണ്ണം കൂടി വന്നിരുന്നു. ഇത് ദിലീപ് അജുവിനോട് പറയുകയും ചെയ്തിരുന്നുവത്രേ. ബോഡി ശ്രദ്ധിക്കണമെന്നുള്ള ഉപദേശവും നൽകി. സിനിമയ്ക്ക് വേണ്ടി ബോഡി ഒന്ന് ഫിറ്റാക്കാൻ ദിലീപ് ജിമ്മിൽ ജോയിൻ ചെയ്തപ്പോൾ , താരത്തിനോടൊപ്പം അജുവും കൂടി.

   മമ്മൂട്ടിയുടെ ട്രെയിനർ

  മമ്മൂട്ടിയുടെ ട്രെയിനർ

  മമ്മൂട്ടിയുടെ ട്രെയിനർ സമീറിന്റെ കീഴലായിരുന്നു എത്തിയത്. ആദ്യത്തെ ആവേശത്തിന്റെ പുറത്ത് അജു ചാടി പുറപ്പെട്ടതായിരുന്നു. എന്നാൽ രണ്ടു ദിവസം കഴിഞ്ഞപ്പോൾ പണി കടുക്കാൻ തുടങ്ങി. ചുമ്മ ജോളിയടിച്ചിരിക്കാമെന്നായിരുന്നു അജു വിചാരിച്ചത്. നമ്മൾ പെട്ടുതുടങ്ങിയല്ലേ ചേട്ട എന്ന അജു തന്നോട് ചോദിച്ചു. എന്നാൽ പിന്നീട് രണ്ട് ദിവസങ്ങൾക്ക് ശേഷം അജുവിനെ ജിമ്മിന്റെ പരിസരത്തേയ്ക്ക് കാണാതാവുകയായിരുന്നു.

   വിളിച്ചു വരുത്തി പണി കൊടുത്തു

  വിളിച്ചു വരുത്തി പണി കൊടുത്തു

  കോടതി സമക്ഷം ബാലൻ വക്കിലിന്റെ ഷൂട്ട് നടന്നു കൊണ്ടിരുന്നപ്പോൾ ട്രെയിനർ തന്നെ കാണാനായി ലൊക്കേഷനിൽ എത്തുകയായിരുന്നു. എന്നാൽ ഇദ്ദേഹത്തെ കണ്ടപാടെ ലോക്കേഷനിൽ നിന്ന് കാറുമെടുത്ത് അജു മുങ്ങി. ട്രെയിനറെ എന്റെ ക്യാരവനിന്റെ മറ്റൊരു റൂമിൽ നിർത്തിയിട്ട് അജുവിനെ വിഴിച്ചു വരുത്തുകയായിരുന്നു. ഒരു കാര്യം പറയാനുണ്ട്. അത്യാവശ്യമാണെന്നൊക്കെ പറഞ്ഞപ്പോഴാണ വരാമെന്ന് സമ്മതിച്ചത്. അതിനിടെ ട്രെയിനർ പോയോ എന്ന് ലൊക്കേഷനിൽ വിളിച്ച് അന്വേഷിക്കുകയും ചെയ്തു. പോയി എന്ന് പറഞ്ഞ ശേഷമാണ് അജു തിരികെ ലൊക്കേഷനിൽ എത്തിയത്.

   സർപ്രൈസായി അവതരിപ്പിച്ചു

  സർപ്രൈസായി അവതരിപ്പിച്ചു

  കാരവാനിലെത്തി സംസാരിക്കുന്നതിനിടയിലായിരുന്നു ട്രെയിനറെ അവതരിപ്പിച്ചത്. ഇയാളെ കണ്ടതും അജു ആകെ ഞെട്ടി. ഇയാളുടെ ചെരുപ്പ് പുറത്തുണ്ടോ എന്ന് നോക്കിയിട്ടാണ് അകത്തേയ്ക്ക് താൻ എത്തിയതെന്നും അജു പറഞ്ഞു . ട്രെയിനറെ കണ്ടപ്പോഴുള്ള അജുവിന്റെ എക്സപ്രെഷൻ തന്നെ ഒരുപാട് ചിരിപ്പിച്ചുവെന്നും ദിലീപ് പറഞ്ഞു. ഇതിനെ കുറിച്ചായിരുന്നു ദിലീപിനോട് അഭിമുഖത്തിൽ ചോദിക്കാൻ അജഡു ആവശ്യപ്പെട്ടത്

  English summary
  dileep says about Aju Varghese gym experience
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X