താനും മണിയും സലീമും അശോകൻ ചേട്ടനുമുണ്ട്! കുപ്പികൾ എറിയാൻ, പൊളിഞ്ഞ സ്റ്റേജ് ഷോയെക്കുറിച്ച് ദിലീപ്
താനും മണിയും സലീം അശോകൻ ചേട്ടനുമുണ്ട് വേദിയിൽ
ചെയ്ത കഥാപാത്രങ്ങളും എല്ലാ കഥാപാത്രങ്ങളും ചിത്രങ്ങളും സൂപ്പർ ഡ്യൂപ്പർ ഹിറ്റുകളാക്കിയ പ്രേക്ഷകരുടെ ജനപ്രിയ താരമാണ് ദിലീപ്. മുതിർന്നവർ മുതൽ കുട്ടികൾ വരെയുളള ഒരു വലിയ നിര തന്നെ ദിലീപിന്റെ ഫാൻസ് ലിസ്റ്റിലുണ്ട്. കുട്ടികളോയും മുതിർന്നവരേയും ഒരുപോലെ എന്റർടെയ്ൻ ചെയ്യുക എന്നത് വളരെ വലിയ കടമ്പ തന്നെയാണ്. പുതിയ പുതിയ താരങ്ങളും പുതിയ ചിത്രങ്ങളും ദിനംപ്രതി വെള്ളിത്തിരയിൽ എത്തുകയാണ്. എന്നാവ്‍ അന്നും ഇന്നും ജനങ്ങളുടെ ജനപ്രിയതാരം എന്ന പദവി ദിലീപിന് തന്നെയാണ്.
ചലഞ്ചിങ്ങായിട്ടുള്ള നിരവധി കഥാപാത്രങ്ങളാണ് ദിലീപ് വെള്ളിത്തിരയിൽ അവതരിപ്പിച്ചിട്ടുണ്ട്. അവയെല്ലാ മികച്ച കയ്യടി നേടിയതുമായിരുന്നു. എന്നാൽ പാളിപ്പോയ സിനിമയെ കുറിച്ചും സ്റ്റേജ് ഷോയെ കുറിച്ചു വെളിപ്പെടുത്തുകയാണ് താരം. സൂപ്പർ ഹിറ്റുകൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്ന ജനപ്രിയ നായകന്റെ കയ്യിൽ നിന്ന് പോയ സംഭവം ക്ലബ് എഫ്എമ്മിൽ കൂടിയാണ് പ്രേക്ഷകരുമായി പങ്കുവെച്ചത്. ചിരി പടർത്തുന്ന രസകരമായ സംഭവമായിരുന്നു അത്.

സ്പോർട്സ് ചിത്രങ്ങൾ
ഇതുവരെയുളള സിനിമ ജീവിതത്തിലെ കോൺട്രയായ സീനുകളെ കുറിച്ച് ചോദിച്ചപ്പോഴാണ് ആ ചിത്രങ്ങളെ കുറിച്ച് താരം വെളിപ്പെടുത്തിയത്. കഥ കേട്ടപ്പോൾ വളരെ ആവേശം തോന്നിയ ചിത്രമായിരുന്നു സ്പീഡ്. സ്പോർട്സ് പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രമായിരുന്നു അത്. ചിത്രത്തിന്റെ ഷൂട്ട് തുടങ്ങിയപ്പോൾ ഓട്ടം ആരംഭിച്ചു. അപ്പോൾ തനിയ്ക്ക് തോന്നി വേണ്ടായിരുന്നെന്ന്. കാരണം തന്നോടൊപ്പം ഓടിയതെല്ലാം സ്പോർട്സ് താരങ്ങളായിരുന്നു. അവർക്ക് അഡ്ജസ്റ്റ് ചെയ്ത് ഓടാനൊന്നും അറിയില്ലായിരുന്നു. ചിത്രം ഷൂട്ട് തുടങ്ങി കുറച്ച് ദിവസം കഴിഞ്ഞപ്പോൾ തലചുറ്റി വീണു

മമ്മൂട്ടിയ്ക്ക് മുന്നിൽ അഭിനയം വരില്ല
മഹാനടന്മാർക്ക് മുന്നിൽ അഭിനയിച്ച് കൊളമായ ഒരു സീനുകളെ കുറിച്ചും താരം പറഞ്ഞു. മേഘം എന്ന ചിത്രത്തിൽ മമ്മൂക്കയ്ക്കൊപ്പമുളള സീനായിരുന്നു അത്. സെന്റിമെന്റൽ സീനായിരുന്നു അത്. തനിയ്ക്ക് ആ സീനിൽ അഭിനയിക്കാൻ സാധിച്ചിരുന്നില്ല. എങ്ങനെയെങ്കിലും അവസാനിപ്പിച്ചാൽ മതിയായിരുന്നു എന്നായിരുന്നു. എന്നാൽ മമ്മൂക്കയ്ക്ക് ഇത് മനസ്സിലായി. അദ്ദേഹം അത് മനസ്സിലക്കി തന്നെ കൂളാക്കാൻ ശ്രമിച്ചു. സൂപ്പർ താരങ്ങൾ ഇതു മനസ്സിലാക്കുന്നത് വളരെ നല്ലകാര്യമാണെന്നും ദിലീപ് പറഞ്ഞു.

മഞ്ജുവുമായിട്ടുളള കോമ്പിനേഷൻ സീൻ
ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ മഞ്ജുവിനോടൊപ്പമുള്ള ഒരു കോമ്പിനേഷൻ സീനിലും ഇതുപോലെ സംഭവിച്ചിട്ടുണ്ട്. സീനെടുക്കുന്നതിനിടയിൽ മമ്മൂട്ടി വന്നു. അദ്ദേഹം ഞങ്ങൾ അഭിനയിക്കുന്നത് നോക്കി നിൽക്കുകയാണ്. തനിയ്ക്ക് എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായിരുന്നു. അന്ന് അദ്ദേഹത്തിനോട് നോക്കരുതെന്ന് പറയാറൊന്നും താൻ ആയിട്ടില്ലായിരുന്നു. ക്രിസ്ത്യൻ ബ്രദേഴ്സിലും ഇതുപോലൊരു സംഭവം ഉണ്ടായിരുന്നു. ഓരു ഭാഗത്ത് ലാലേട്ടൻ മറ്റേ ഭാഗത്ത് സുരേഷേട്ടൻ. ഇവരോട് കരഞ്ഞ് പറയുന്ന സീനായിരുന്നു താൻ അഭിനയിക്കേണ്ടത്. എന്നാൽ അവരൊക്കെ ഇത് നന്നായി മനസ്സിലാക്കുന്നുണ്ട് എന്നതാണ് ഏറെ ശ്രദ്ധേയം.

കുപ്പി എടുത്ത് എറിഞ്ഞ് പ്രേക്ഷകർ
കയ്യിന്ന് പോയ ഒരു സ്റ്റേജ് ഷോയായിരുന്നു കുവൈറ്റിലേത്. സിനിമയിൽ തിളങ്ങി നിന്നിരുന്ന സമയം. തന്നോടൊപ്പം കലഭവൻ മണി, സലിം കുമാർ, ഹരിശ്രീ അശോകൻ, നാദിർഷ എന്നിവരുമുണ്ടായിരുന്നു. കൃത്യമായ റിഹേഴ്സലോ പ്രാക്ടീസും കിട്ടാതെ ചെയ്ത ഷോയായിരുന്നു അത്. ആദ്യമായി ചെയ്യുന്ന ഐറ്റം കൂടിയായിരുന്നു. സ്റ്റേജിൽ നിന്ന് എല്ലാം കയ്യിന്നു പോയി ആളുകൾ കുപ്പിയെടുത്തു എറിയാൻ തുടങ്ങി. അന്ന് ആകെ ചമ്മിപ്പോയെന്നും ദലീപ് പറഞ്ഞു.


Click it and Unblock the Notifications