ആദ്യമായി നേരില്‍കണ്ട ഹീറോ മമ്മൂക്ക'! ആ അനുഭവം വെളിപ്പെടുത്തി ദിലീപ്‌

By Midhun Raj

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സിനിമകള്‍ക്കായെല്ലാം വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. മമ്മൂട്ടിയുടെതായി പുറത്തിറങ്ങാറുളള മിക്ക ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്. മമ്മൂക്കയെ ഒരു നോക്ക് കാണാനും ഒപ്പം നിന്ന് ഫോട്ടോ എടുക്കാനും കൊതിക്കുന്നവരാണ് മലയാളികള്‍. താരജാഡകളില്ലാതെയാണ് അദ്ദേഹം എല്ലാവരോടുമായി പെരുമാറാറുളളത്.

മമ്മൂക്കയെ ആദ്യമായി നേരില്‍കണ്ട് പൊട്ടിക്കരഞ്ഞ ആരാധികയുടെ വീഡിയോ മുന്‍പ്‌ വൈറലായിരുന്നു. അതേസമയം മെഗാസ്റ്റാറിനെ ആദ്യമായി നേരില്‍കണ്ട അനുഭവം അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ ജനപ്രിയ നായകന്‍ ദിലീപും പങ്കുവെച്ചിരുന്നു. മലയാളത്തില്‍ നിരവധി സിനിമകളില്‍ ഒന്നിച്ചഭിനയിച്ച താരങ്ങളാണ് മമ്മൂട്ടിയും ദിലീപും.

മലയാളത്തില്‍ മേഘം

മലയാളത്തില്‍ മേഘം, രാക്ഷസ രാജാവ്, കമ്മത്ത് ആന്റ് കമ്മത്ത് എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നത്. കൂടാതെ ദിലീപ് നിര്‍മ്മിക്കുകയും അഭിനയിക്കുകയും ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ട്വന്റി 20യിലും മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയിരുന്നു. മമ്മൂക്കയും ലാലേട്ടനും തനിക്ക് ജ്യേഷ്ഠ സഹോദരങ്ങളെ പോലെയാണെന്ന് മുന്‍പ് പല അഭിമുഖങ്ങളിലും ദിലീപ് തുറന്നുപറഞ്ഞിരുന്നു. .

ഇപ്പോഴിതാ മമ്മൂക്കയെ ആദ്യമായി

ഇപ്പോഴിതാ മമ്മൂക്കയെ ആദ്യമായി നേരില്‍ക്കണ്ടതും എപ്പോഴാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നടന്‍. തന്റെ എറ്റവും പുതിയ ചിത്രമായ ജാക്ക് ഡാനിയേലുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലായിരുന്നു നടന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. താന്‍ ആദ്യമായി നേരിട്ട് കണ്ട ഹീറോ മമ്മൂക്കയാണെന്നാണ് ദിലീപ് പറഞ്ഞത്. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് തന്റെ വീടീന്‌റെ അടുത്ത് മമ്മൂക്ക അഭിനയിച്ച ഇടിയും മിന്നലും എന്ന സിനിമയുടെ ഷൂട്ടിംഗ് നടന്നിരുന്നുവെന്ന് ദിലീപ് പറയുന്നു.

അന്ന് ആള്‍ക്കൂട്ടത്തിനിടയില്‍

അന്ന് ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നാണ് മമ്മൂട്ടി എന്ന നടനെ ആദ്യമായി കാണുന്നത്. റീന എന്ന നടിയുടെ കഥാപാത്രത്തിനോട് ചായയും പുട്ടും ഒകെ മമ്മൂട്ടി കഴിക്കാന്‍ പറയുന്ന ഒരു രംഗം ആയിരുന്നു അന്ന് ഷൂട്ട് ചെയ്തുകൊണ്ടിരുന്നത് എന്നും ദീലിപ് ഓര്‍ക്കുന്നു. സൈന്യം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുമ്പോഴാണ് അദ്ദേഹത്തെ ആദ്യമായി പരിചയപ്പെട്ടതെന്നും ടിവിയില്‍ മിമിക്രി പരിപാടി അവതരിപ്പിച്ച തന്നെയും അബിയേയും മമ്മൂക്ക വേഗം തിരിച്ചറിഞ്ഞു എന്നും ദിലീപ് പറഞ്ഞു.

മഴയെത്തും മുന്‍പേ

തുടര്‍ന്ന് മഴയെത്തും മുന്‍പേ എന്ന കമല്‍ ചിത്രത്തില്‍ മമ്മൂക്ക അഭിനയിക്കുമ്പോള്‍ താന്‍ അതില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്നുവെന്നും ദിലീപ് പറഞ്ഞു. മൂന്ന് ചിത്രങ്ങളില്‍ മമ്മൂട്ടിയും ദിലിപൂം ഒന്നിച്ച് അഭിനയിച്ചെങ്കിലും മൂന്നെണ്ണവും വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ സിനിമകളായിരുന്നു. ട്വന്റി 20 മാത്രമാണ് ഈ കൂട്ടുകെട്ടില്‍ വലിയ വിജയം നേടിയിരുന്നത്. കമ്മത്ത് ആന്‍ഡ് കമ്മത്ത് എന്ന ചിത്രമാണ് ഈ കൂട്ടുകെട്ടില്‍ ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X