'മീനാക്ഷി എന്നെപ്പോലെയാണ് തല്ലേണ്ടി വന്നിട്ടില്ല, കാവ്യ സോഫ്റ്റല്ല ദേഷ്യപ്പെടും, അവൾ തിരുത്തൽവാദിയാണ്'
വളരെ മനോഹരമായി ഇമോഷൻസ് കൈകാര്യം ചെയ്യാനും വേഷങ്ങൾ അൽപം നർമം കലർത്തി വ്യത്യസ്തമായി അവതരിപ്പിക്കാനും മാസ് കാണിക്കാനും പുത്തൻ പരീക്ഷണങ്ങൾ നടത്താനുമെല്ലാം കഴിവുള്ള അപൂർവം ചില നടന്മാരിൽ ഒരാളാണ് ദിലീപ്. പക്ഷെ പലപ്പോഴും ഒരു പ്രകടനങ്ങൾക്കൊത്ത അംഗീകാരങ്ങൾ ലഭിക്കാത്ത നടൻ കൂടിയാണ് ദിലീപ്. കമ്മാരസംഭവം അടക്കമുള്ള സിനിമകൾ കണ്ടവർക്ക് ദിലീപിനെ അംഗീകരിക്കാതിരിക്കാനാവില്ല. താരത്തിന്റെ ഏറ്റവും പുതിയ റിലീസ് തങ്കമണിയാണ്.
ആദ്യ ഷോ കഴിഞ്ഞപ്പോൾ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി നിർമിച്ചിരിക്കുന്ന സിനിമയിൽ വിവിധ ഗെറ്റപ്പുകളിലാണ് ദിലീപ് എത്തുന്നത്. അതുകൊണ്ട് തന്നെ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ മുതൽ വലിയ പ്രതീക്ഷയായിരുന്നു പ്രേക്ഷകർക്ക്. ദിലീപിനെപ്പോലെ തന്നെ താരത്തിന്റെ കുടുംബവും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്.

ദിലീപുമായുള്ള വിവാഹശേഷം കാവ്യ മാധവൻ അഭിമുഖങ്ങളിൽ ഒന്നും തന്നെ പ്രത്യക്ഷപ്പെടാറില്ല. അതിനാൽ ദിലീപ് അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോഴാണ് കാവ്യയുടെയും മക്കളായ മീനാക്ഷിയുടെയും മഹാലക്ഷ്മിയുടെയും വിശേഷങ്ങൾ പ്രേക്ഷകർ അറിയുന്നത്. ഏറ്റവും കൂടുതൽ ആരാധകരുള്ള താരപുത്രികളാണ് മീനാക്ഷിയും മഹാലക്ഷ്മിയും.
ദിലീപ് മാത്രമല്ല കാവ്യയും മീനാക്ഷിയും ഇപ്പോൾ സോഷ്യൽമീഡിയയിൽ സജീവമാണ്. ഇപ്പോഴിതാ മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ കാവ്യയേയും മക്കളേയും കുറിച്ച് ദിലീപ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. വീട്ടിലെ കുറുമ്പത്തിയാണ് മഹാലക്ഷ്മിയെന്നാണ് ദിലീപ് പറയുന്നത്. അടുത്തിടെ വിദേശ യാത്ര പോയപ്പോൾ ഉണ്ടായ ചില അനുഭവങ്ങളും ദിലീപ് പങ്കിട്ടു.
'കാവ്യയും മഹാലക്ഷ്മിയും ഇപ്പോൾ ഓസ്ട്രേലിയയിലാണ്. മഹാലക്ഷ്മി കുഞ്ഞായിരുന്നപ്പോൾ മീനാക്ഷിയുടെ അതേ മുഖച്ഛായയായിരുന്നു. ഫോട്ടോസ് ഒരുമിച്ച് നോക്കുമ്പോൾ കൺഫ്യൂഷനാകും. അടുത്തിടെ ഞങ്ങൾ ഹോങ്കോങ്ങ് പോയിരുന്നു. അവിടെ വെച്ചൊരു സംഭവമുണ്ടായി. ഞങ്ങൾ പിന്നിൽ വയസായ രണ്ടുപേർ നിൽപ്പുണ്ടായിരുന്നു. അവരെ കണ്ടപ്പോൾ കാവ്യ അവരോട് മുന്നിൽ കയറി പൊക്കോളുവെന്ന് ഇംഗ്ലീഷിൽ പറഞ്ഞു.'
'കാവ്യ പറയുന്നത് ശ്രദ്ധിച്ച മഹാലക്ഷ്മി ഉടനെ തിരുത്തി. അമ്മ പറഞ്ഞത് തെറ്റാണ് കമന്റിങായി പറയരുതെന്ന് പറഞ്ഞ് തിരുത്തി. മഹാലക്ഷ്മി ഇപ്പോൾ തിരുത്തൽവാദിയായിക്കൊണ്ടിരിക്കുകയാണ്. എന്നെയും ഇടയ്ക്കിടെ തിരുത്തും. മക്കളുടെ കാര്യമാണ് എവിടെപ്പോയാലും ആളുകൾ കൂടുതൽ ചോദിക്കാറ്. അതിൽ സന്തോഷം.'

'മഹാലക്ഷ്മിയുടെ ഹോം വർക്കെല്ലാം ചെയ്യാൻ സഹായിക്കുന്നത് കാവ്യയാണ്. കാവ്യ സോഫ്റ്റായിട്ടുള്ള അമ്മയൊന്നുമല്ല. പണ്ട് മുതൽ അവൾ ഷോർട്ട് ടെമ്പേർഡാണ്. പെട്ടന്ന് കാവ്യയ്ക്ക് ദേഷ്യം വരും. മക്കളെ തല്ലരുത് വഴക്ക് പറയരുത് പറഞ്ഞ് മനസിലാക്കിയാൽ മതിയെന്ന് കാവ്യയോട് പറഞ്ഞിട്ടുണ്ട്. മീനാക്ഷിയെ ഇന്നേവരെ എനിക്ക് തല്ലേണ്ടി വന്നിട്ടില്ല. എന്റെ ടോൺ മാറിയാൽ അവൾക്ക് മനസിലാകും. മഹാലക്ഷ്മിയെ ഒരുവട്ടം അടിച്ചിട്ടുണ്ട്.'
'മീനാക്ഷി വളരെ സൈലന്റാണ്. എല്ലായിടത്തും ലിസണറാണ്. എന്നെപ്പോലെയാണ്. മഹാലക്ഷ്മി പക്ഷെ കാവ്യയെപ്പോലെയാണ്. എവിടെപ്പോയാലും എല്ലാവരോടും കൂട്ടുകൂടും. ഞാനും മീനാക്ഷിയും സൈലന്റ് ആൾക്കാരാണ്', എന്നാണ് ദിലീപ് കുടുംബത്തെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്. മീനാക്ഷി എംബിബിഎസ് പൂർത്തിയാക്കി ഇപ്പോൾ ഹൗസ് സർജൻസി ചെയ്യുകയാണ്.
മീനാക്ഷിയുടെ സിനിമാപ്രവേശനം മലയാളികൾ കാത്തിരിക്കുന്ന ഒന്നാണ്. മീനൂട്ടി എന്ന ഓമനപ്പേരിൽ വിളിക്കുന്ന മീനാക്ഷിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾ ഞൊടിയിടയിലാണ് വൈറലായി മാറാറുള്ളത്. നന്നായി നൃത്തം ചെയ്യുന്ന മീനാക്ഷിയെ പലരും ഇൻസ്റ്റഗ്രാമിൽ കണ്ടിട്ടുണ്ട്. മീനാക്ഷിയുടെ നൃത്ത വീഡിയോ വൈറലാണ്. മീനാക്ഷി പക്ഷെ നൃത്തം പഠിച്ചിട്ടില്ല. എന്നിരുന്നാലും സ്വയം ചിട്ടപ്പെടുത്തി നൃത്തം ചെയ്യാൻ മീനാക്ഷിക്ക് കഴിവുണ്ട്. താൻ പലപ്പോഴും ആ വീഡിയോകൾക്ക് അഭിപ്രായം പറയാറുണ്ടെന്ന് ദിലീപ് തന്നെ മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്.


Click it and Unblock the Notifications