»   » ജൂലൈ തുണയ്ക്കുമോ??? നഷ്ട പ്രതാപം വീണ്ടെടുക്കാന്‍ ഭാഗ്യ പരീക്ഷണത്തിനൊരുങ്ങി ദിലീപ്!!!

ജൂലൈ തുണയ്ക്കുമോ??? നഷ്ട പ്രതാപം വീണ്ടെടുക്കാന്‍ ഭാഗ്യ പരീക്ഷണത്തിനൊരുങ്ങി ദിലീപ്!!!

Posted By: Karthi
Subscribe to Filmibeat Malayalam

പ്രക്ഷേകരുടെ പ്രിയപ്പെട്ട നടനായി ജനപ്രിയ നായകന്‍ എന്ന പട്ടം ചാര്‍ത്തിക്കിട്ടിയ ദിലീപ് ചിത്രങ്ങള്‍ക്ക് ബോക്‌സ് ഓഫീസില്‍ അത്ര ശുഭ കാലമല്ല. ജനപ്രിയ നായകന്‍ എന്ന പേരിലും കോട്ടം സംഭവിക്കുന്ന തരത്തിലാണ്  ദിലീപ് ചിത്രങ്ങളുടെ ബോക്‌സ് ഓഫീസ് പരാജയം.

മോഹന്‍ലാലിന്റെ 'ശനിയോ' മേജര്‍ രവി??? ഏട്ടനെ മേജറില്‍ നിന്ന് രക്ഷിക്കാന്‍ ആരാധകന്റെ പ്രാര്‍ത്ഥന???

ഗോദയുടെ പ്രചരണത്തിന് മോഹന്‍ലാലും മോദിയും!!! ആഘോഷമാക്കി ഗോദ ടീം...

ബോക്‌സ് ഓഫീസ് വിജയം അനിവാര്യതയായ ദിലീപ് തന്റെ പുതിയ ചിത്രമായ രാമലീല ഭാഗ്യ മാസത്തില്‍ റിലീസ് ചെയ്യാനൊരുങ്ങുകയാണ്. ഏറെ നാളുകള്‍ക്ക് ശേഷമാണ് തന്റെ ഭാഗ്യ മാസമായ ജൂലൈയില്‍ ഒരു ചിത്രം ദിലീപ് പ്രദര്‍ശനത്തിനെത്തിക്കുന്നത്. 

ഇനി രജനി യുഗം; അണ്ണാഡിഎംകെ നേതാക്കള്‍ കൂട്ടത്തോടെ കളംമാറും? തമിഴ്‌നാട്ടില്‍ പണി തുടങ്ങി

ദിലീപിന് ഭാഗ്യ മാസമാണ് ജൂലൈ. കൃത്യമായി പറഞ്ഞാല്‍ ജൂലൈ നാല്. ജൂലൈ നാലിന് റിലീസ് ചെയ്ത ദിലീപ് ചിത്രങ്ങളെല്ലാം വന്‍ വിജയമായിരുന്നു. കരിയറിലെ എക്കാലത്തേയും മികച്ച വിജയങ്ങളായ മീശമാധവനും സിഐഡി മൂസയും ജൂലൈ നാല് റിലീസുകളായിരുന്നു.

ദിവസമാണ് ഭാഗ്യം പേരല്ല

ജൂലൈ നാല് ഭാഗ്യമായ ദിലീപ് ലയണ്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജോഷിക്കൊപ്പം ഒരുമിച്ച ചിത്രത്തിന് ജൂലൈ നാല് എന്നായിരുന്നു പേര് നല്‍കിയത്. ജൂലൈ നാലിന് ചിത്രം റിലീസ് ചെയ്യാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ചിത്രം അന്നേ ദിവസം തിയറ്ററിലെത്തിക്കാന്‍ കഴിഞ്ഞില്ല. ജൂലൈ അഞ്ചിന് റിലീസ് ചെയ്ത ചിത്രം വന്‍പരാജയമായി.

പാണ്ടിപ്പടയില്‍ അവസാനിച്ച വിജയം

താഹ സംവിധാനം ചെയ്ത ഈ പറക്കും തളിക 2001 ജൂലൈ നാലിനായിരുന്നു റിലീസ് ചെയ്ത്. ചിത്രം വന്‍ ഹിറ്റായി മാറി. പിന്നീടിങ്ങോട്ട് ജൂലൈ നാലിന് തിയറ്ററിലെത്തിയ ദിലീപ് ചിത്രങ്ങളെല്ലാം വന്‍ ഹിറ്റുകളായിരുന്നു. ജൂലൈ നാലിലെ അവസാന ഹിറ്റ് 2005ല്‍ റിലീസ് ചെയ്ത പാണ്ടിപ്പട ആയിരുന്നു.

മാസം കാര്യമല്ല

ജൂലൈ നാലാണ് ദിലീപിന്റെ ഭാഗ്യ ദിവസം. അതേ സമയം ജൂലൈയില്‍ റിലീസ് ചെയ്ത ചിത്രങ്ങളും ഉണ്ട്. ഇവയും വിജയം പ്രതീക്ഷിച്ച് തിയറ്ററിലെത്തിയ ചിത്രമായിരുന്നു. പക്ഷെ പ്രതീക്ഷകള്‍ തെറ്റി. 2006 ജൂലൈ ഏഴിന് റിലീസ് ചെയ്ത ചെസ്സും 2007 ജൂലൈ അഞ്ചിന് റിലീസ് ചെയ്ത ജൂലൈ നാലും പരാജയമായി.

ജൂലൈ ചിത്രങ്ങളില്ല

2007ല്‍ പുറത്തിറങ്ങിയ ജൂലൈ നാലിന്റെ പരാജയത്തിന് ശേഷം ഒരു ദിലീപ് ചിത്രം ജൂലൈ മാസത്തില്‍ റിലീസിന് എത്തിയിട്ടില്ല. ഭാഗ്യ മാസത്തേക്കുറിച്ചുള്ള ദിലീപിന്റെ പ്രതീക്ഷകള്‍ അവസാനിച്ചതാകാം കാരണം. മറ്റ് മാസങ്ങളില്‍ റിലീസ് ചെയ്ത ചിത്രങ്ങളും ദിലീപിന്റെ കരിയറിലെ വന്‍ ഹിറ്റായി മാറിയിട്ടുണ്ട്.

ഉത്സവകാല ചിത്രങ്ങള്‍

2007ന് ശേഷം തന്റെ ചിത്രങ്ങളുടെ റിലീസ് ദിലീപ് ഉത്സവകാലങ്ങളിലേക്ക് മാറ്റുന്നതാണ് കണ്ടത്. ന്യൂ ഇയര്‍, വിഷു, ഓണം, റംസാന്‍, ഈദ്, ക്രിസ്തുമസ് തുടങ്ങിയ വിശേഷങ്ങളിലേക്ക് ദിലീപ് ചിത്രങ്ങള്‍ റിലീസ് ശ്രദ്ധിച്ചു.

റംസാന്‍ റിലീസ്

റംസാന്‍ റിലീസായിട്ടാണ് ദിലീപിന്റെ പുതിയ ചിത്രം രാമലീല തിയറ്ററിലെത്തുന്നത്. എന്നാല്‍ റംസാന്‍ കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണെന്ന് മാത്രം. എന്തായാലും ഭാഗ്യ മാസത്തോട് ചേര്‍ന്ന് റംസാന്‍ എത്തിയതിനാല്‍ ഉത്സവവും ഭാഗ്യവും ദിലീപ് ഒരുമിച്ച് കടാക്ഷിക്കുമെന്നാണ് പ്രതീക്ഷ.

ടൂ കണ്‍ട്രീസിന് ശേഷം

2015 ഡിസംബറില്‍ റിലീസ് ചെയ്ത ഷാഫി ചിത്രം ടൂ കണ്‍ട്രീസായിരുന്നു ദിലീപിന്റെ ലാസ്റ്റ് ഹിറ്റ്. പിന്നാലെ പുറത്തിറങ്ങിയ നാല് ചിത്രങ്ങള്‍ക്കും തിയറ്ററില്‍ തംരഗമാകാന്‍ കഴിഞ്ഞില്ല. സിദ്ധിഖ് ലാല്‍ ചിത്രത്തിനും ടൂ കണ്‍ട്രീസിന് തുടര്‍ച്ച നല്‍കാന്‍ കഴിഞ്ഞില്ല.

ജോര്‍ജേട്ടന്‍സ് പൂരം

ഈ വര്‍ഷത്തെ ദിലീപിന്റെ ആദ്യ റിലീസായിരുന്നു ജോര്‍ജേട്ടന്‍സ് പൂരം. ഡോക്ടര്‍ ലൗവിന് ശേഷം കെ ബിജു സംവിധാനം ചെയ്ത ചിത്രം ദിലീപിന് സമ്മാനിച്ചത് മറ്റൊരു പരാജയമായിരുന്നു. ഏറെ കാലത്തിന് ശേഷം സുന്ദര്‍ ദാസിനൊപ്പം ദിലീപ് ഒന്നിച്ച വെല്‍ക്കം ടു സെന്‍ട്രല്‍ ജെയിലും വന്‍ പരാജയമായിരുന്നു.

രാമലീലയുടെ ഭാഗ്യം

ഭാഗ്യ പരീക്ഷണത്തിന് തന്റെ പുതിയ ചിത്രവുമായി ദിലീപ് എത്തുന്നത് ജൂലൈ ഏഴിനാണ്. നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് സച്ചിയാണ്. പുലിമുരുകന്റെ ഗംഭീര വിജയത്തിന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന ചിത്രമാണ് രാമലീല.

രാഷ്ട്രീക്കാരനായ രാമനുണ്ണി

രാഷ്ട്രീയക്കാരനായ രാമനുണ്ണി എന്ന കഥാപാത്രത്തെയാണ് ദിലീപ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ലയണിന് ശേഷം ദിലീപ് മുഴുനീള രാഷ്ട്രീയക്കാരനാകുന്ന ചിത്രമാണ് രാമലീല. വിജി തമ്പി സംവിധാനം ചെയ്ത നാടോടി മന്നനില്‍ കോര്‍പ്പറേഷന്‍ മേയറായി ദിലീപ് വേഷമിട്ടിരുന്നു.

English summary
Dileep's new movie Ramaleela will release on his lucky month July 7. After continues flop Dileep trying his luck with lucky month.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam