എല്ലാം തെളിഞ്ഞല്ലോ! ആ സന്തോഷം കാണാനുണ്ട്! കാവ്യയെ കാണിക്കാമായിരുന്നു! ദിലീപിനെ വിടാതെ ആരാധകര്‍

മലയാള സിനിമയുടെ ജനപ്രിയ നായകനാണ് ദിലീപ്. അഭിനയവും നിര്‍മ്മാണവുമൊക്കെയായി സജീവമാണ് അദ്ദേഹം. നടി ആക്രമിക്കപ്പെട്ട കേസില്‍ പേര് ചേര്‍ത്തതോടെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം മാറിമറിഞ്ഞത്. തെറ്റ് ചെയ്തിട്ടില്ലെന്ന് തുടക്കം മുതലേ ദിലീപ് പറഞ്ഞിരുന്നു. എട്ടര വര്‍ഷത്തിന് ശേഷമായി കേസിലെ വിധി വന്നപ്പോള്‍ ദിലീപ് കുറ്റവിമുക്തനായിരുന്നു. ഈയൊരു നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു പറഞ്ഞപ്പോള്‍ മുതലാണ് എന്റെ നേര്‍ക്ക് ചോദ്യങ്ങള്‍ വന്നത്. എന്റെ കരിയറും ജീവിതവും തകര്‍ക്കാനുള്ള ശ്രമങ്ങളായിരുന്നു ഇതുവരെ നടന്നത് എന്നുമായിരുന്നു വിധിക്ക് ശേഷം ദിലീപ് പ്രതികരിച്ചത്. എനിക്കും ഒരു മകളുള്ളതല്ലേ, ഞാന്‍ ഇങ്ങനെ ചെയ്യുമെന്ന് തോന്നുന്നുണ്ടോയെന്ന് ദിലീപ് അന്ന് പ്രിയപ്പെട്ടവരോട് പറഞ്ഞിരുന്നു. അദ്ദേഹം അങ്ങനെ ചെയ്യില്ലെന്നായിരുന്നു അടുപ്പമുള്ളവരെല്ലാം പറഞ്ഞത്.

കേസിലെ വിധി വന്നതിന് പിന്നാലെയായിരുന്നു പുതിയ സിനിമയായ ഭഭബ തിയേറ്ററുകളിലേക്കെത്തിയത്. മോഹന്‍ലാലിനൊപ്പമുള്ള വരവ് ഞങ്ങള്‍ ആഗ്രഹിച്ചത് പോലെ എന്നായിരുന്നു ആരാധകരെല്ലാം പറഞ്ഞത്. പ്രത്യേകിച്ച് ലോജിക്കൊന്നുമില്ലാത്ത ചിത്രമാണെന്ന് തുടക്കത്തില്‍ തന്നെ വ്യക്തമാക്കിയതാണ്, ഫുള്‍ മാഡ്‌നെസ് എന്ന് പറഞ്ഞത് അന്വര്‍ത്ഥമാക്കിയ ചിത്രമായിരുന്നു ഇത്. ബോറടിയില്ലാതെ കണ്ടിരിക്കാവുന്ന ചിത്രം എന്നായിരുന്നു കുടുംബ പ്രേക്ഷകരും വിലയിരുത്തിയത്. ഇത്തവണത്തെ ക്രിസ്മസ് തന്നെ സംബന്ധിച്ച് ഏറെ സന്തോഷമുള്ളതാണെന്ന് ദിലീപ് പറയുന്നു. ഫേസ്ബുക്ക് വീഡിയോയിലൂടെയായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്.

Dileep Video
Photo Credit: Dileep/ Facebook

ഈ ക്രിസ്മസും ന്യൂ ഇയറും ആഘോഷിക്കാന്‍ ഞാന്‍ അഭിനയിച്ചിട്ടുള്ള ഭഭബ റിലീസ് ചെയ്തിരിക്കുകയാണ്. വലിയ വിജയത്തിലേക്ക് നീങ്ങുന്ന ഈ ചിത്രത്തില്‍ ഞാന്‍ മാത്രമല്ല ലാലേട്ടനും, വിനീത് ശ്രീനിവാസനും, ധ്യാന്‍ ശ്രീനിവാസനും തുടങ്ങി നിങ്ങള്‍ക്കിഷ്ടപ്പെട്ട വലിയൊരു താരനിര തന്നെയുണ്ട്. കുട്ടികളെയും കൂട്ടി കുടുംബത്തോടൊപ്പം തിയേറ്ററില്‍ വരിക. നമുക്ക് ആഘോഷിക്കാം എന്നുമായിരുന്നു ദിലീപ് പറഞ്ഞത്. ചിത്രം അടിപൊളിയായെന്ന് ചിലര്‍ പ്രതികരിച്ചപ്പോള്‍ കഥ നോക്കി സിനിമ തിരഞ്ഞെടുത്തൂടേയെന്നായിരുന്നു മറ്റ് ചിലരുടെ ചോദ്യം. ഇതാദ്യമായാണ് ഇത്രയും സന്തോഷത്തോടെ ദിലീപ് സംസാരിക്കുന്നത് കാണുന്നതെന്നുള്ള കമന്റുകളും വീഡിയോയുടെ താഴെയുണ്ടായിരുന്നു.

More from Filmibeat

Read more about: dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X