അച്ഛൻ തല്ലിക്കൊല്ലും എന്ന അവസ്ഥയിലായിരുന്നു, എന്നാൽ അദ്ദേഹം പ്രതികരിച്ചത്, ദിലീപിന്റെ വാക്കുകൾ

കുട്ടികളും മുതിർന്നവരും ഒരുപോലെ ആരാധിക്കുന്ന താരമാണ് ദിലീപ്. മിമിക്രിയിലൂടെ സിനിമയിൽ എത്തിയ താരം വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു. വളരെ പെട്ടെന്ന് തന്നെ നടൻ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തുകയും ചെയ്തു. പുതിയ ചിത്രങ്ങളെ പോലെ ദിലീപിന്റെ പഴയ ചിത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്.

സിനിമാ പശ്ചാത്തലമില്ലാതെ സ്വന്തം പ്രയത്നത്തിലൂടെയാണ് ദിലീപ് സിനിമയിൽ എത്തുന്നത്. സിനിമയിൽ അഭിനയിക്കാൻ വേണ്ടി സഹിച്ച കഷ്ടപ്പാടുകളെ കുറിച്ചും അലച്ചിലിനെപ്പറ്റിയുമൊക്കെ പല അഭിമുഖത്തിലും താരം വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ദിലീപിന്റെ പഴയ ഒരു അഭിമുഖമാണ്. ഏഴാം ക്ലാസിൽ തോറ്റപ്പോഴുണ്ടായ അച്ഛന്റെ പ്രതികരണത്തെ കുറിച്ചായിരുന്നു ദിലീപ് പറഞ്ഞ്. നടന്റെ വാക്കുകൾ വീണ്ടും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുകയാണ്. നടന്റെ വാക്കുകൾ ഇങ്ങനെ...

ഏഴാം ക്‌ളാസിൽ തോറ്റു

ഏഴാം ക്‌ളാസിൽ തോറ്റു എന്ന് പറയുന്നതിനേക്കാളും തോൽപ്പിച്ചു എന്ന് പറയുന്നതാവും കൂടുതൽ ചേരുക. മാനേജ്‌മന്റ് സംബന്ധിയായ ചില വിഷയങ്ങളെ തുടർന്ന് ദിലീപ് ഉൾപ്പെടെ നാലഞ്ചു വിദ്യാർഥികൾ ഒരിക്കൽക്കൂടി ഏഴാം ക്ലാസിൽ തുടർന്നു. ഇക്കാര്യം അറിഞ്ഞാൽ അച്ഛൻ തന്നെ തല്ലിക്കൊല്ലും എന്നായിരുന്നു വിചാരിച്ചത്. എന്നാൽ തനിക്ക് തെറ്റി.

 അച്ഛൻ നൽകിയ  ഉപദേശം

അച്ഛൻ തന്നെ ചേർത്ത് പിടിച്ചു. ഒരു വീഴ്ച ഉയർത്തെഴുന്നേൽപ്പാണ്‌. പരാജയം വിജയത്തിന്റെ മുന്നോടിയാണ്. തകരരുത്, തളരരുത്, ഓടണം എന്ന് ഉപദേശിക്കുകയായിരുന്നു... ദിലീപ് പറയുന്നു. സിനിമ സ്വപ്നം കണ്ട് നടക്കുന്ന പലർക്കും ഒരു പ്രചോദമാണ് ദിലീപ്. പലരും ഇത് വെളിപ്പെടുത്തിയിട്ടുമുണ്ട്.

സൗഹൃദം

ആലുവ യു.സി. കോളേജിൽ നിന്നും തേർഡ് ഗ്രൂപ്പിൽ പ്രീ-ഡിഗ്രി പൂർത്തിയാക്കിയതിന് ശേഷമാണ് നടൻ മഹാരാജാസ് കോളേജിൽ ഡിഗ്രിക്കായി എത്തുന്നത്. ഇവിടെ നിന്നുമാണ് മിമിക്രി കലാലോകത്തെത്തുന്നത്. ദിലീപും നാദിർഷായും സഹപാഠികളായിരുന്നു. അന്ന് തുടങ്ങിയ സൗഹൃദ താരങ്ങളുടെ ഇടയിൽ ഇന്നും നിലനിൽക്കുന്നുണ്ട്. ഇരുവരുടേയും കുടംബങ്ങൾ തമ്മിലും അടുത്ത ബന്ധമാണുള്ളത്. നാദിർഷയുടെ മകൾ ആയിഷയുടെ വിവാഹത്തിന് ദിലീപ് കുടുംബത്തോടൊപ്പം എത്തിയിരുന്നു. മകൾ മീനാക്ഷിയായിരുന്നു വിവാഹത്തിലെ ഹൈലൈറ്റ്.

Recommended Video

ദിലീപും മഞ്ജുവും ചേർന്ന് സല്ലാപം 2..അഡ്വാൻസ് വരെ കൊടുത്ത..പക്ഷെ
സോഷ്യൽ മീഡിയയിൽ  സജീവം

സോഷ്യൽ മീഡിയയിൽ സജീവമാണ് മീനാക്ഷി. അടുത്ത കാലത്താണ് താരപുത്രി ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിക്കുകയായിരുന്നു . ചിത്രങ്ങളും മറ്റും ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെയ്ക്കാറുണ്ട്. മികച്ച നർത്തകി കൂടിയാണ് മീനാക്ഷി. നൃത്തം ചെയ്യുന്നതിന്റെ വീഡിയോ മീനാക്ഷി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. വൈറലായിരുന്നു ഈ വീഡിയോ

Read more about: dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X