ചേച്ചി മീനാക്ഷിയുടെ തോളിൽ ചാഞ്ഞ് കിടന്ന് മഹാലക്ഷ്മി,മകളുടെ പുതിയ സന്തോഷം പങ്കുവെച്ച് ദിലീപ്

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട കുടുംബമാണ് ദിലീപിന്റെത്. നടന്റെ ചിത്രങ്ങൾ പോലെ തന്നെ കുടുംബവിശേഷവും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവാറുണ്ട്. ദിലീപും കാവ്യയും സോഷ്യൽ മീഡിയയിൽ അത്ര അധികം സജീവമല്ല. എങ്കിലും ഇവരുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവാറുണ്ട്. ഫാൻസ് പേജുകളിലൂടെയാണ് താരങ്ങളുടെ ചിത്രങ്ങളും വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ എത്തുന്നത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ദിലീപിന്റെ കുടുംബ ചിത്രമാണ്. മകൾ മഹാലക്ഷ്മി ആദ്യാക്ഷരം കുറിക്കുന്നതിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ദിലീപിന്റേയും കാവ്യയുടേയും ഫാൻസ് പേജുകളിൽ ചിത്രം തരംഗമായിട്ടുണ്ട്.. ഇത് കൂടാതെ ദിലീപിനും കാവ്യയ്ക്കും മഹാലക്ഷ്മിക്കും ഒപ്പമുള്ള മീനാക്ഷിയുടെ ഒരു ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലാവുന്നുണ്ട്.

 ആദ്യാക്ഷരം കുറിക്കുന്നു

മകൾ ആദ്യാക്ഷരം കുറിക്കുന്നതിന്റെ ചിത്രം ദിലീപും തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്. അച്ഛന്റെ മടിയിൽ ഇരുന്ന് മഹലാക്ഷമി ആദ്യാക്ഷരം കുറിക്കുന്നതിന്റെ ചിത്രമാണ് നടൻ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒപ്പം മകൾക്ക് എല്ലാവരുടേയും അനുഗ്രഹവും പ്രാർത്ഥനയും വേണമെന്നും ദിലീപ് കുറിക്കുന്നുണ്ട്. ആവണംകോട് സരസ്വതി ക്ഷേത്രത്തിലാണ് കുഞ്ഞ് മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചത്.

ഫാമിലി  ഫോട്ടാ

നടന്റെ വാക്കുകൾ ഇങ്ങനെ..."ഇന്ന് ഞങ്ങളുടെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു. ശ്രീശങ്കരന്റെ ദിവ്യസാന്നിദ്ധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ. ആദ്യാക്ഷരം അമ്മയാണ്‌, എല്ലാത്തിന്റേയും പ്രഭവം. മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ...എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം..." ദിലീപ് ചിത്രത്തിനോടൊപ്പ കുറിച്ചു. ചിത്രവും കുറിപ്പും വൈറലായിട്ടുണ്ട്. മീനാക്ഷിയുടെ തോളിൽ ചാഞ്ഞ് കിടക്കുന്ന മഹാലക്ഷ്മിയുടെ ചിത്രം ആരാധകരുടെ ഇടയിൽ വൈറലായിട്ടുണ്ട് .

കാവ്യയുമായുളള വിവാഹം

മഞ്ജു വാര്യരുമായുളള വിവാഹമോചനത്തിന് ശേഷമാണ് നടൻ കാവ്യ മാധവനെ വിവാഹം കഴിക്കുന്നത്. 2016 നവംബർ 25 ന് ആയിരുന്നു ഇവരുടെ വിവാഹം. താരങ്ങളുടെ വിവാഹത്തെ കുറിച്ചുള്ള വാർത്തകൾ ഗോസിപ്പ് കോളങ്ങളിൽ പ്രചരിക്കുമ്പോഴായിരുന്നു ഇരുവരു കല്യാണം കഴിക്കുന്നത്. വളരെ പെട്ടെന്നുള്ള വിവാഹമായിരുന്നു. അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു താരവിവാഹം നടന്നത്. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ച് നടന്ന കല്യാണത്തിന് മലയാളത്തിലെ ഭൂരിഭാഗം താരങ്ങളും എത്തിയിരുന്നു.

ചിത്രം

2018 ആണ് മഹാലക്ഷ്മി ജനിക്കുന്നത്. വിജയദശമി ദിനത്തിൽ ജനിച്ച മകൾക്ക് മഹാലക്ഷ്മി എന്നായിരുന്നു താരങ്ങൾ പേര് നൽകിയത്, 2018 നവംബർ 17 നാണ് മകളുടെ പേരിടൽ ചടങ്ങ് നടന്നത്. ദിലീപാണ് മകളുടെ പേര് ആരാധകരുമായി പങ്കുവെച്ചത്. എന്നാൽ കുഞ്ഞിന്റെ ചിത്ര താരം അധികം പങ്കുവെച്ചിരുന്നില്ല. ഒന്നാം പിറന്നാളിനാണ് മഹാലക്ഷ്മിയുടെ ചിത്രം നടൻ പങ്കുവെയ്ക്കുന്നത്. വളരെ അപൂർ‌വമായി മാത്രമേ മകളുടെ ചിത്രങ്ങൾ‌ താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ളൂ. രണ്ട് മാസങ്ങൾക്ക് മുമ്പ് ഓണനാളിൽ ദിലീപ് മക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരുന്നു, ഈ ചിത്രം വൈറലുമായിരുന്നു. സഹോദരിക്കൊപ്പമുള്ള ചിത്രം മീനാക്ഷിയും പങ്കുവെച്ചിരുന്നു. താരപുത്രി സോഷ്യൽ മീഡിയയിൽ സജീവമാണെങ്കിലും മഹാലക്ഷ്മിക്കൊപ്പമുള്ള ചിത്രം അധികം പങ്കുവെയ്ക്കാറില്ലായിരുന്നു, സഹോദരിമാരുടെ ഈ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Recommended Video

Kavya Madhavan and Dileep with daughter Mahalakshmi; video goes viral
 ഇടവേള

സോഷ്യൽ മീഡിയയിൽ നിന്നും അഭിനയത്തിൽ നിന്നും പൂർണ്ണമായി വിട്ടു നിൽക്കുകയാണ് കാവ്യ മാധവൻ. ദിലീപിന്റെ സോഷ്യൽ മീഡിയ പേജിലൂടെയും ഫാൻസ് കോളങ്ങളിലൂടേയുമാണ് കാവ്യയുടെ പുതി വിശേഷങ്ങൾ പ്രേക്ഷകർ അറിയുന്നത്. വിവാഹ ശേഷം കുടുംബിനിയായി മാറിയിരിക്കുകയാണ് താരം.
അഭിനയത്തിൽ സജീവമായി നിൽക്കുമ്പോഴാണ് നടി വിവാഹിതയാവുന്നത്. കല്യാണത്തിന് ശേഷം അഭിനയം പൂർണ്ണമായി വിടുകയായിരുന്നു. സിനിമയിലും സോഷ്യൽ മീഡിയയിലും സജീവമല്ലെങ്കിലും പൊതുപരിപാടികളിൽ ദിലീപിനോടൊപ്പം എത്താറുണ്ട്. കുട്ടിക്കാലം മുതലെ സിനിമയിൽ സജീവമാണെങ്കിലും ദിലീപ് ചിത്രത്തിലൂടെയാണ് നായികയാവുന്നത്. കാവ്യയുടെ ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ചിത്രവും ദിലീപിനോടൊപ്പമായിരുന്നു.

Read more about: dileep kavya madhavan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X