മമ്മൂക്കയ്ക്കും ലാലേട്ടനും കിട്ടാത്തൊരു ഭാഗ്യം ദിലീപിന് കിട്ടി! മലയാളത്തിലെ അഡാറ് കോംബോ ഇവരാണ്!!

മലയാള സിനിമയിലെ പ്രമുഖരായ നടന്മാരില്‍ ഒരാളാണ് സിദ്ദിഖ്. നായകന്‍, വില്ലന്‍, കോമഡിയേന്‍ എന്നിങ്ങനെ കൈയില്‍ കിട്ടുന്ന റോള്‍ എന്തും മനോഹരമാക്കുന്ന സിദ്ദിഖ് അടുത്ത കാലത്ത് അതിശയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ച വെച്ച് കൊണ്ടിരിക്കുന്നത്. ചെറിയതെങ്കിലും അഭിനയ പ്രധാന്യമുള്ള വേഷങ്ങളാണ് സിദ്ദിഖിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. കോമഡി വേഷങ്ങള്‍ അവതരിപ്പിക്കാനുള്ള കഴിവും സിദ്ദിഖിനെ വ്യത്യസ്തമാക്കി കൊണ്ടിരിക്കുകയാണ്.

അവസാനം റിലീസിനെത്തിയ ദിലീപിന്റെ സിനിമകളിലെല്ലാം സിദ്ദിഖിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഇത് മാത്രമല്ല ഇനി വരാനിരിക്കുന്ന ദിലീപ് ചിത്രത്തിലും സിദ്ദിഖ് അഭിനയിക്കുന്നുണ്ട്. ഫെബ്രുവരിയിലെത്തിയ കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടെ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ലഭിക്കാതെ പോയ എന്നാല്‍ തനിക്ക് ലഭിച്ച ഒരു ഭാഗ്യത്തെ കുറിച്ച് ദിലീപ് തുറന്ന് പറഞ്ഞിരുന്നു. മനോരമ ഓണ്‍ലെന് നല്‍കിയ അഭിമുഖത്തിലായിരുന്നു ദിലീപും സിദ്ദിഖും മനസ് തുറന്നത്.

 ദിലീപും സിദ്ദിഖും

ദിലീപും സിദ്ദിഖും

നേരത്തെ കാര്യസ്ഥന്‍ മുതല്‍ ഇപ്പോള്‍ റിലീസിനെത്തിയ കോടതി സമക്ഷം ബാലന്‍ വക്കീലടക്കം പല സിനിമകളിലും ദിലീപിന്റെ അച്ഛനായി സിദ്ദിഖ് അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ കമ്മാരസംഭവത്തില്‍ ദിലീപിന്റെ മകനായിട്ടായിരുന്നു സിദ്ദിഖ് അഭിനയിച്ചത്. ഇപ്പോള്‍ കോടതി സമക്ഷം ബാലന്‍ വക്കീലില്‍ വീണ്ടും ദിലീപിന്റെ അച്ഛനായി സിദ്ദിഖ് എത്തിയിരിക്കുകയാണ്. നേരത്തെയും അച്ഛന്‍ മകന്‍ വേഷങ്ങളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. മമ്മൂക്കയ്ക്കും ലാലേട്ടനും കിട്ടാത്തൊരു ഭാഗ്യം ആണ് ഇങ്ങനെയൊരു നിമിഷമെന്നാണ് ദിലീപ് പറയുന്നത്. മമ്മൂട്ടിയുടെയും ദിലീപിന്റെയും അച്ഛനായിട്ടുണ്ടെങ്കിലും ലാലിന്റെ അച്ഛനായി ഇതുവരെ അഭിനയിച്ചിട്ടില്ലെന്നാണ് സിദ്ദിഖ് മറുപടി പറഞ്ഞത്. എന്നാല്‍ അങ്ങോട്ടും ഇങ്ങോട്ടും അച്ഛനും മോനുമായി അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ചത് തങ്ങള്‍ക്കാണെന്നും സിദ്ദിഖ് പറയുന്നു.

 ഉണ്ണി വെറും പാവമാണ്

ഉണ്ണി വെറും പാവമാണ്

ബി ഉണ്ണികൃഷ്ണനെ കുറിച്ചും ദിലീപ് പറഞ്ഞിരുന്നു. ഉണ്ണിയേട്ടനെ ആദ്യം കണ്ടപ്പോള്‍ ഞാന്‍ കരുതിയത് വലിയ ജാഡയാണെന്നാണ്. ഇക്കയാണ് പറഞ്ഞത് ഉണ്ണി വെറും പാവമാണെന്ന്. അങ്ങനെ ഇക്ക വഴിയാണ് ഞാന്‍ ഉണ്ണിയേട്ടനെ പരിചയപ്പെടുന്നത്. അപ്പോള്‍ മനസിലായി ആള് വെറും പാവമാണെന്ന്. അടുത്ത സുഹൃത്തുബന്ധങ്ങളില്‍ നിന്നാണ് നല്ല സിനിമകള്‍ ഉണ്ടാകുന്നതെന്നാണ് സിദ്ദിഖ് പറയുന്നത്. അത് പൊതുവേ അങ്ങനെയാണ്. നമ്മള്‍ പുറമേ നിന്നു നോക്കുമ്പോള്‍ അവരങ്ങിനെയായിരിക്കും ഇവരിങ്ങനെയായിരിക്കും എന്ന് കരുതും. അത് ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് മമ്മൂക്കയാണ്. നമ്മള്‍ അടുപ്പമുള്ള ആളുകള്‍ക്കല്ലേ അറിയൂ മമ്മൂക്ക എന്താണെന്ന്.

 സുഹൃത്ത് ബന്ധത്തില്‍ നിന്നും നല്ല സിനിമയുണ്ടാവും

സുഹൃത്ത് ബന്ധത്തില്‍ നിന്നും നല്ല സിനിമയുണ്ടാവും

ഞാനിപ്പം അഭിനയിച്ച് കൊണ്ടിരിക്കുന്ന കുഞ്ഞാലി മരക്കാരില്‍ നമ്മുടെ ഒപ്പം ഇരുന്ന് സംസാരിക്കുന്നവരാണ് സുനില്‍ ഷെച്ചിയും അര്‍ജുനും പ്രഭുവുമൊക്കെ. അടുത്ത് കഴിയുമ്പോള്‍ എല്ലാവരും സിംപിളാണ്. അടുപ്പം ഉണ്ടാകണം. ഏറ്റവും അടുത്ത സുഹൃത്ത് ബന്ധങ്ങൡ നിന്നാണ് ഏറ്റവും നല്ല സിനിമകള്‍ ഉണ്ടായിട്ടുള്ളത്. ഇപ്പോള്‍ മോഹന്‍ലാല്‍-പ്രിയദര്‍ശന്‍, ലോഹിതദാസ്-മമ്മൂക്ക, ജോഷി-മമ്മൂട്ടി, അതുപോലെ ഉണ്ണിയും ദിലീപുമൊക്കെയായിട്ടുള്ള അടുത്ത സുഹൃത്ത് ബന്ധത്തില്‍ നിന്നാണ് ഈ നല്ല സിനിമയും ഉണ്ടായിട്ടുള്ളതെന്ന് സിദ്ദിഖ് പറയുന്നു.

 സിദ്ദിഖിനൊപ്പം അഭിനയിക്കുന്നു..

സിദ്ദിഖിനൊപ്പം അഭിനയിക്കുന്നു..

കോടതി സമക്ഷം ബാലന്‍ വക്കീലിന് പിന്നാലെ ഇതേ കൂട്ടുകെട്ടില്‍ മറ്റൊരു സിനിമ കൂടി വരാന്‍ പോവുകയാണ്്. ശുഭരാത്രി എന്ന പേരിട്ടിിക്കുന്ന ചിത്രം അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിന് ശേഷം വ്യാസന്‍ കെ പി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ദിലീപിനൊപ്പം സിദ്ദിഖാണ് മറ്റൊരു പ്രധാന വേഷത്തിലെത്തത്. ഈ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. അനു സിത്താരയാണ് നായിക. നേരത്തെ ദിലീപ് നായകനായെത്തിയ അവതാരം എന്ന സിനിമയ്ക്ക് രചന നിര്‍വഹിച്ചത് വൈശാഖനായിരുന്നു. യഥാര്‍ത്ഥ കഥയെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്ത് വന്നിരുന്നു. നെടുമുടി വേണു, സായി കുമാര്‍, ഇന്ദ്രന്‍സ്, നാദിര്‍ഷ, ഹരീഷ് പേരാടി, മണികണ്ഠന്‍, സൈജു കുറുപ്പ്, സുധീപ് കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ശാന്തി കൃഷ്ണ, ആശ ശരത്, ഷീലു എബ്രാഹം, കെപിഎസി ലളിത, തെസ്‌നി ഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X