ദിലീപ് കാരണമാണ് എനിക്ക് ആ സിനിമയില്‍ അവസരം ലഭിച്ചത്! തുറന്നുപറഞ്ഞ് നടന്‍ ദേവന്‍
മലയാളത്തില്‍ നായകനായും സഹനടനായും വില്ലനായുമൊക്കെ തിളങ്ങിയിട്ടുളള താരമാണ് ദേവന്‍. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും തിളങ്ങിയ താരം ഇപ്പോഴും ഇന്‍ഡസ്ട്രിയില്‍ സജീവമാണ്. ഈ വര്‍ഷമാദ്യം മോഹന്‍ലാലിന്റൈ ബിഗ് ബ്രദര്‍ എന്ന ചിത്രമാണ് ദേവന്റെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ സിനിമകളില്‍ ദേവന്‍ അഭിനയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മമ്മൂട്ടിയുടെ ഗാനഗന്ധര്‍വ്വന്‍ എന്ന ചിത്രത്തില്‍ നടന്‍ ചെയ്ത വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
രമേഷ് പിഷാരടി സംവിധാനം ചെയ്ത ചിത്രത്തില്‍ ഒരു കോമഡി റോളിലാണ് ദേവന്‍ അഭിനയിച്ചിരുന്നത്. 1983ല്‍ നാദം എന്ന ചിത്രത്തിലൂടെയാണ് ദേവന്‍ മലയാളത്തിലേക്ക് എത്തിയത്. പിന്നീട് ഹരിഹന്‍ സംവിധാനം ചെയ്ത ആരണ്യകം എന്ന സിനിമയിലെ നായകവേഷം ദേവന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആരണ്യകത്തിന് പിന്നാലെ ന്യൂഡല്‍ഹി, ഏകലവ്യന്‍, ഭാഷ തുടങ്ങിയ സിനിമകളിലെ നടന്റെ പ്രകടനത്തിനും മികച്ച പ്രേക്ഷക പ്രശംസകളാണ് ലഭിച്ചത്.

മലയാളത്തിലെ എറ്റവും സുന്ദരനായ വില്ലന്‍ എന്നാണ് ദേവനെ കുറിച്ച് മുന്‍പ് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും നടന്‍ സജീവമായിരുന്നു. സിനിമയില്‍ നായകനായി തുടങ്ങിയ ദേവന്‍ പിന്നീട് സഹനടനായും പ്രതിനായകനായും തിളങ്ങുകയായിരുന്നു. മുന്‍പ് നായകനേക്കാള്‍ സുന്ദരനായ വില്ലന്‍ വേണ്ടെന്ന സിനിമാക്കാരുടെ ചിന്ത തന്നെ പ്രതികൂലമായി ബാധിച്ചിരുന്നു എന്ന് നടന്‍ തുറന്നുപറഞ്ഞിരുന്നു.

അതേസമയം വില്ലന്‍ ഇമേജില്‍ നിന്നും മാറിയുളള കഥാപാത്രങ്ങളാണ് നടന്‍ ഇപ്പോള്‍ കൂടുതലായി ചെയ്തുകൊണ്ടിരിക്കുന്നത്. മമ്മൂട്ടി ചിത്രം ഗാനഗന്ധര്‍വ്വനിലെ റോള്‍ ദേവന് മികച്ച പ്രേക്ഷക പ്രശംസകളാണ് നേടിക്കൊടുത്തത്. ചെറിയൊരു ക്യാരക്ടര്‍ ആണെങ്കില്‍ പോലും നടന് വലിയൊരു മൈലേജ് നല്‍കിയ കഥാപാത്രം കൂടിയായിരുന്നു അത്. കഴിഞ്ഞ വര്‍ഷം ജാക്ക് ഡാനിയേല്‍ എന്ന ചിത്രത്തിലും വളരെ പോസീറ്റിവായ ഒരു കഥാപാത്രമായിരുന്നു ദേവന് ലഭിച്ചത്.

ആ കഥാപാത്രം കിട്ടിയതിന് പിന്നില്‍ ദിലീപ് ആണെന്ന് ദേവന്‍ തുറന്നുപറഞ്ഞിരുന്നു. തന്നെ ആ ചിത്രത്തിലേക്ക് നിര്‍ദ്ദേശിച്ചത് ദിലീപ് ആണെന്ന് ദേവന്‍ പറയുന്നു. അതിലെ കഥാപാത്രം ഞാന്‍ ചെയ്താല്‍ നന്നാവുമെന്ന് സംവിധായകനോട് പറയുന്നത് ദിലീപാണ്. അങ്ങനെയാണ് ആ ചിത്രം എന്നിലേക്ക് എത്തിയത്, ആ കഥാപാത്രവും കഥയും തനിക്ക് ഏറെ ഇഷ്ടപ്പെട്ടത് കൊണ്ട് കൂടിയാണ് ജാക്ക് ഡാനിയേല്‍ ചെയ്തതെന്നും ദേവന്‍ പറഞ്ഞു.
Recommended Video

വളരെ പോസിറ്റീവായ ഒരു കഥാപാത്രമായിരുന്നു ആ സിനിമയില്‍ ചെയ്തത്. ഗാനഗന്ധര്‍വ്വന്‍ എന്ന ചിത്രത്തില്‍ ഒരു കോമഡി വേഷം ചെയ്തിരുന്നു. വില്ലന്‍ വേഷം ചെയ്യാനാണ് എനിക്ക് ഇപ്പോഴും ഇഷ്ടമെങ്കിലും ആ വേഷം ചെയ്തത് വില്ലന്‍ ഇമേജിന് ഒരു മാറ്റമുണ്ടാക്കിയെന്നും ദേവന്‍ പറഞ്ഞു.

ഭരതന്‍ സംവിധാനം ചെയ്ത ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഊഴം, സൈമണ്‍ പീറ്റര്‍ നിനക്ക് വേണ്ടി, വിയറ്റ്‌നാം കോളനി, ഇന്ദ്രപ്രസ്ഥം തുടങ്ങിയ സിനിമകളും ദേവന്‌റെതായി ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്. സിനിമകള്‍ക്ക് പുറമെ നിരവധി ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിരുന്നു നടന്‍. മലയാളത്തിനൊപ്പം തമിഴ് ഭാഷയിലെ സീരിയലുകളിലും ദേവന്‍ അഭിനയിച്ചിരുന്നു.


Click it and Unblock the Notifications