ദിലീപിന്റെ ഏത് ബന്ധുവാണിയാൾ? വീട്ടുകാർ അന്വേഷിച്ച് പോയപ്പോൾ...; ജയശങ്കറിനെതിരെ സജി നന്ത്യാട്ട്

അഡ്വ. ജയശങ്കറിനെതിരെ വിമർശനവുമായി നിർമാതാവ് സജി നന്ത്യാട്ട്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ​ദിവസം ഇദ്ദേഹം നടൻ ദിലീപിനെതിരെ സംസാരിച്ചിരുന്നു. ദിലീപ് തന്റെ ബന്ധുവും നാട്ടുകാരനുമാണെന്നും തനിക്കെതിരെ നിൽക്കുന്നവരെ തകർക്കാൻ ശ്രമിക്കുന്നയാളഴാണെന്നും ജയശങ്കർ പറഞ്ഞു. ഈ പരാമർശം വലിയ ചർച്ചയുമായി. ഇതിനെതിരെയാണ് സജി നന്ത്യാട്ട് രം​ഗത്ത് വന്നിരിക്കുന്നത്.

ജയശങ്കർ ഒരു പരദൂഷണം ലെെൻ ആണ്. വക്കീലിന്റെ സ്റ്റാൻഡേർഡ് അല്ല. ദിലീപുമായി യാതാെരു ബന്ധവും ജയശങ്കർ വക്കീലിന് ഇല്ല. പക്ഷെ ആലുവ ദേശക്കാരനാണ്. ഞാൻ ഇവരുടെ ബന്ധം അന്വേഷിച്ചു. ദിലീപിന്റെ കുടുംബം എന്നോട് പറഞ്ഞത് ഈ വ്യക്തിയുമായി ഞങ്ങൾക്ക് യാതൊരു ബന്ധവും ഇല്ലെന്നാണ്. അവർക്ക് അന്വേഷണത്തിൽ മനസിലായ കാര്യം ദിലീപിന്റെ അകന്ന ബന്ധുവുണ്ട്. 10 കിലോ മീറ്റർ അകലെയുള്ള ബന്ധമാണ്. അവരുടെ ആരോ ബോംബെയിലുള്ള ആരെയോ വിവാഹം ചെയ്തു. ആ വിവാഹം കഴിച്ചയാളുടെ ബന്ധുക്കളിൽ ഒരാളാണ് ജയശങ്കർ. 250 കിലോ മീറ്റർ അകലെയുള്ള ബന്ധമാണ്.

Dileep  Saji Nanthyattu   Advocate Jayasankar

ബന്ധം ഉണ്ടെന്ന് പറയുന്നതിന് പിന്നിലെ രഹസ്യം ദിലീപിനെക്കുറിച്ച് പറയുന്നത് ആൾക്കാർ വിശ്വസിക്കും എന്നതാണ്. ഏത് ബന്ധുവാണെന്ന് ജയശങ്കർ വ്യക്തമാക്കണം. പാവപ്പെട്ടവനാണെങ്കിൽ ഫസ്റ്റ് കസിൻ ആണെങ്കിൽ പോലും അവൻ ഞങ്ങളുടെ ബന്ധുവല്ലെന്ന് ആളുകൾ പറയും. അറിയപ്പെടുന്നവനാണെങ്കിൽ 250 കിലോ മീറ്റർ അകലെയാണെങ്കിലും ബന്ധുവാണെന്ന് പറയും. അത് മനുഷ്യസഹജമാണ്. ദിലീപിന്റെ ഏത് ബന്ധുവാണെന്ന് ജയശങ്കർ വ്യക്തമാക്കണമെന്ന് ദിലീപിന്റെ കുടുംബം തന്നോട് പറഞ്ഞിട്ടുണ്ടെന്നും സജി നന്ത്യാട്ട് പറയുന്നു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

Read more about: dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X