For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദിലീപിനെ ഒരിക്കലും മറക്കില്ല! അര്‍ജുന്‍ പറഞ്ഞ ആ വാക്കുകള്‍ മനസ്സ് നിറച്ചുവെന്ന് താരം!

  |

  ഇടവേളയ്ക്ക് ശേഷം ജയസൂര്യയും ദിലീപും വീണ്ടും ഒരുമിച്ചിരിക്കുകയാണ് ജാക്ക് ഡാനിയലിനേയി. അഞ്ജു കുര്യന്‍ നായികയായെത്തുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയതും സംവിധായകന്‍ തന്നെയാണ്. പേരില്‍ത്തന്നെ ആക്ഷനുണ്ടെങ്കിലും മുഴുനീള ആക്ഷന്‍ ചിത്രമല്ല ഇതെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. സിനിമയിലെ ഗാനവും ലൊക്കേഷന്‍ ചിത്രങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. തമിഴകത്തിന്റെ പ്രിയതാരമായ അര്‍ജുനും ഈ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാനായതിന്റെ സന്തോഷം പങ്കുവെച്ചായിരുന്നു നേരത്തെ താരമെത്തിയത്.

  പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിന് ആക്ഷനൊരുക്കുന്നത്. അദ്ദേഹത്തിനൊപ്പമുള്ള പ്രവര്‍ത്തനം രസകരമായിരുന്നുവെന്നും താരം പറഞ്ഞിരുന്നു. അദ്ദേഹത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു നേരത്തെ താരമെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനകം തന്നെ ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു. ജാക്ക് ഡാനിയല്‍ അനുഭവം പങ്കുവെച്ചെത്തിയിരിക്കുകയാണ് ദിലീപ് ഇപ്പോള്‍. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്.

  ജാക്ക് ഡാനിയലിന് ഓപ്പോസിറ്റായിട്ടുള്ള കഥാപാത്രത്തെ ആരവതിരിപ്പിക്കുമെന്ന തരത്തിലുള്ള ചര്‍ച്ച നടക്കുമ്പോള്‍ത്തന്നെ അര്‍ജുന്റെ പേരായിരുന്നു ഉയര്‍ന്നുവന്നത്. നേരത്തെ അര്‍ജുന്‍ സാറുമായി പരിചയമുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം തന്നെ തിരിച്ചറിയുമോയെന്ന ആശങ്കയുണ്ടായിരുന്നു. തെങ്കാശിപ്പട്ടണം തെലുങ്കില്‍ റീമേക്ക് ചെയ്തപ്പോള്‍ അര്‍ജുനായിരുന്നു സുരേഷേട്ടന്റെ വേഷം ചെയ്തത്. ദിലീപ് എന്ന് പറഞ്ഞായിരുന്നു അദ്ദേഹം തനിക്കരികിലേക്ക് എത്തിയത്. തെങ്കാശിപ്പട്ടണം കണ്ടപ്പോള്‍ എന്റെ ക്യാരക്ടര്‍ ചെയ്യാമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അത്രയും ഇഷ്ടമായിരുന്നു ആ കഥാപാത്രം, അതുകൊണ്ട് ദിലീപിനെ ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത് കേട്ടപ്പോള്‍ തനിക്ക് സന്തോഷമായെന്നും ദിലീപ് പറയുന്നു.

  പിന്നീടങ്ങോട്ട് പല ദിവസങ്ങളിലും വൈകുന്നേരങ്ങളില്‍ തങ്ങള്‍ ഇരുവരും ഒരുമിച്ചായിരുന്നു. പുള്ളിയുടെ കൂടെ അഭിനയിക്കാനുള്ള അവസരം ലഭിക്കുമെന്ന് കരുതിയിരുന്നില്ല, ഈ സിനിമയെക്കുറിച്ച് പറഞ്ഞപ്പോള്‍ കഥ പറയാനായിരുന്നു പറഞ്ഞത്. ജയസൂര്യ പോയാണ് കഥ പറഞ്ഞത്. അതിന് ശേഷമാണ് അദ്ദേഹം ഇത് ചെയ്യാമെന്ന് സമ്മതിച്ചത്. പിന്നെ പുള്ളി വരുന്നതിനായി കാത്തിരിക്കുകയായിരുന്നു എല്ലാവരും. പുള്ളി എപ്പോഴും നമ്മളെ മോട്ടിവേറ്റ് ചെയ്തുകൊണ്ടിരിക്കും.

  അലംകൃതയ്ക്കും അത് കിട്ടട്ടെ! അമ്മയ്ക്കായി പൃഥ്വിരാജിന്‍റെ പിറന്നാളാശംസ ഇങ്ങനെ! കണ്ണുനിറഞ്ഞ് മല്ലിക!

  ഇടയ്ക്കിടയ്ക്ക് അടിയും ഓട്ടവുമല്ല, എല്ലാ ചേരുവകളുമുണ്ട്. ടീസറില്‍ കുറച്ച് കാര്യങ്ങളേ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. വിശ്വസിച്ച് തന്നെ ഈ സിനിമ കാണാനെത്തു. തുടക്കത്തില്‍ ജാക്ക് ഡാനിയല്‍ താനായിരുന്നു. പിന്നീടാണ് അത് ജാക്ക് ആന്‍ഡ് ഡാനിയലാക്കി മാറ്റിയത്. ജാക്ക് വളരെ പവര്‍ഫുളായ കഥാപാത്രമാണ്.

  പേളിയുടെ സര്‍പ്രൈസില്‍ അമ്പരന്ന് ശ്രീനിയുടെ അമ്മ! പിറന്നാളിന് മാറ്റുകൂട്ടി ആശംസയും! ചിത്രം വൈറല്‍!

  സ്പീഡില്‍ മുഴുവനും ഓട്ടമാണ്. ഒരുപാട് ഓടിച്ചിട്ടുണ്ട്. ചാന്തുപൊട്ടാണ് ഏറ്റവും വിഷമം പിടിച്ച കഥാപാത്രമാണെന്നായിരുന്നു കരുതിയത്. ക്ലൈമാക്‌സൊക്കെ എടുക്കുന്ന സമയത്ത് ഓട്ടം നിര്‍ത്താനായിരുന്നില്ല. സ്റ്റേറ്റ് ലെവല്‍ ചാമ്പ്യന്‍മാരുടെ കൂടെയായിരുന്നു ഓട്ടം . അവര്‍ക്കൊരു അഡ്ജസ്റ്റ്‌മെന്റൊന്നുമില്ല, ആ കൂടെ താനും ഓടുകയായിരുന്നു. അഡ്ജസ്റ്റ്‌മെന്റ് വരുമ്പോള്‍ അത് ക്യാമറയില്‍ അറിയും. ആ സിനിമയ്ക്ക് ശേഷമാണ് ഓട്ടം പഠിച്ചത്. ഈ സിനിമയ്ക്കായും ഓടേണ്ടി വന്നിട്ടുണ്ട്.

  പൂര്‍ണിമയോട് പരിഭവം പറഞ്ഞ് സുപ്രിയ! മല്ലികയ്ക്കൊപ്പമുള്ള സന്തോഷനിമിഷങ്ങള്‍ വൈറല്‍!

  English summary
  Dileep talking about Jack Daniel Experience.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X