വിനീതിനെ തനിക്ക് വിശ്വാസമായിരുന്നെന്ന് ദിലീപ്! മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് നിര്‍മ്മിച്ചത് അങ്ങനെയാണ്

ജനപ്രിയ നടന്‍ ദിലീപിന്റെ സിനിമകള്‍ ഓരോന്നായി തിയറ്ററുകലിലേക്ക് എത്തി കൊണ്ടിരിക്കുകയാണ്. ചിത്രീകരണം ആരംഭിച്ചതും അല്ലാത്തതുമായി നിരവധി സിനിമകളാണ് ഇനി വരാനിരിക്കുന്നത്. നിലവില്‍ ജാക്ക് ഡാനിയേല്‍ എന്ന സിനിമയുടെ തിരക്കുകളിലാണ് താരം. അടുത്തിടെ മറ്റൊരു സിനിമ കൂടി പ്രഖ്യാപിക്കപ്പെട്ടിരുന്നു. നായകനായി മാത്രമല്ല സിനിമയിലെ മറ്റെല്ലാ മേഖലകളിലും ദിലീപ് പ്രവര്‍ത്തിച്ചിരുന്നു.

ഒന്‍പതോളം സിനിമകളില്‍ അസിസ്റ്റന്റ് സംവിധായകനായി പ്രവര്‍ത്തിച്ച ദിലീപ് എട്ടോളം സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ദിലീപിന്റെ നിര്‍മാണത്തിലെത്തിയ സിനിമകളെല്ലാം തന്നെ ബോക്‌സോഫീസില്‍ സാമ്പത്തിക ലാഭം നേടി കൊടുത്തവയുമാണ്. എന്നാല്‍ പുതുമുഖങ്ങള്‍ക്ക് വേണ്ടി ദിലീപ് നിര്‍മ്മിച്ചൊരു സിനിമയും അക്കൂട്ടത്തിലുണ്ടായിരുന്നു. അതും സൂപ്പര്‍ ഹിറ്റായിരുന്നു എന്നതാണ് രസകരമായ കാര്യം.

 വിനീതിനെ കുറിച്ച് ദിലീപ്

ദിലീപിന്റെ കരിയറിലെ ഏറ്റവും ഹിറ്റ് സിനിമകളില്‍ ഒന്നായിരുന്നു സിഐഡി മൂസ. ദിലീപ്, ഹരിശ്രീ അശോകന്‍, കൊച്ചിന്‍ ഹനീഫ, ജഗതി എന്നിങ്ങനെ കോമഡി താരങ്ങളെല്ലാം ഒത്ത് ചേര്‍ന്ന ഈ സിനിമയിലൂടെയാണ് ദിലീപ് നിര്‍മാണത്തിലേക്ക് ചുവടുവെക്കുന്നത്. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ദിലീപു അനൂപും ചേര്‍ന്ന് സിഐഡി മൂസ നിര്‍മ്മിക്കുന്നത്. പിന്നീട് കഥാവശേഷന്‍, പാണ്ടിപട, ട്വന്റി തുടങ്ങി നിരവധി സിനിമകള്‍ ദിലീപിന്റെ നിര്‍മാണത്തിലെത്തി. ഇതെല്ലാം വലിയ വിജയമായതോടെ പരീക്ഷണ സിനിമകള്‍ എടുക്കാനും ജനപ്രിയന്‍ തയ്യാറായി.

വിനീതിനെ കുറിച്ച് ദിലീപ്

അങ്ങനെയാണ് വിനീത് ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് ദിലീപ് നിര്‍മ്മിക്കുന്നത്. വിനീതിന്റെ കന്നിച്ചിത്രത്തില്‍ നിവിന്‍ പോളി, അജു വര്‍ഗീസ്, തുടങ്ങിയ പുതുമുഖങ്ങളായിരുന്നു നായകന്മാരായിട്ടെത്തിയത്. അതുവരെ പുതുമുഖങ്ങളെ മുന്‍നിര്‍ത്തി സിനിമ എടുക്കുന്നതില്‍ നിന്നും നിര്‍മാതാക്കളെല്ലാം മാറി നില്‍ക്കാറുണ്ടെങ്കിലും ദിലീപ് റിസ്‌ക് ഏറ്റെടുക്കുകയായിരുന്നു. റിലീസിനെത്തിയതിന് ശേഷം വമ്പന്‍ വിജയത്തിലാണ് മലര്‍വാടി എത്തിയത്. ഈ സിനിമ ഏറ്റെടുക്കാന്‍ കാരണം വിനീതിലുണ്ടായ വിശ്വാസമാണെന്ന് പറയുകയാണ് ദിലീപിപ്പോള്‍.

വിനീതിനെ കുറിച്ച് ദിലീപ്

വിനീതില്‍ വിശ്വാസമുണ്ടായിരുന്നു. വിനീതിന്റെ ആദ്യത്തെ സിനിമയാണ്. പാട്ടുകാരനായും നടനായും നിറഞ്ഞ് നില്‍ക്കുന്ന ആള്‍ ആദ്യമായി സംവിധാനം ചെയ്യുന്നു. ശ്രീനിയേട്ടന്റെ മക്കള്‍ ഒരിക്കലും മോശമാകില്ലല്ലോ. വിനീതിനെ എനിക്ക് ചെറുപ്പം മുതലേ അറിയാം. ആ സിനിമ വിജയിക്കും എന്ന് ഉറപ്പുണ്ടായിരുന്നു. കഥ കേട്ടപ്പോള്‍ എനിക്കത് ബോധ്യമായി. പുതിയ ആളുകളാണ് അഭിനയിക്കുന്നതെന്ന് വിനീത് പറഞ്ഞപ്പോള്‍ എല്ലാ പിന്തുണയും ഞാന്‍ നല്‍കുകയും ചെയ്തു. അതൊക്കെ ഒരു നിമിത്തമായിരുന്നു. അതില്‍ അഭിനയിച്ച ആളുകളെല്ലാം ഇന്ന് മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുകയാണെന്നും ദിലീപ് പറയുന്നു.

വിനീതിനെ കുറിച്ച് ദിലീപ്

മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളെയും അണിനിരത്തി ഒരുക്കിയ മള്‍ട്ടിസ്റ്റാര്‍ മൂവിയായ ട്വന്റി ട്വന്റി നിര്‍മ്മിച്ചതും ദിലീപ് ആയിരുന്നു. ഇതിന് പിന്നാലെയായിരുന്നു മലര്‍വാടി ഒരുക്കിയത്. ശേഷം ദ മെട്രോ, ലവ് 24*7, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ സിനിമകളും ദിലീപ് നിര്‍മ്മിച്ചിരുന്നു. ഉടന്‍ ദിലീപ് നിര്‍മ്മിക്കുന്നൊരു ചിത്രം കൂടി വരാന്‍ സാധ്യതയുണ്ടെന്നാണ് അറിയുന്നത്. ഇതുവരെ ഔദ്യോഗികമായ യാതൊരു റിപ്പോര്‍ട്ടും ഈ സിനിമയെ കുറിച്ച് വന്നിട്ടില്ല.

 വിനീതിനെ കുറിച്ച് ദിലീപ്

പ്രൊഫസര്‍ ഡിങ്കന്‍, ജാക്ക് ഡാനിയേല്‍ എന്നീ സിനിമകളാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കി കൊണ്ടിരിക്കുന്ന ദിലീപ് ചിത്രങ്ങള്‍. ഇപ്പോള്‍ സുഗിത് സംവിധാനം ചെയ്യുന്ന മൈ സാന്റ എന്ന ചിത്രത്തിലും ദിലീപ് അഭിനയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ഈ സിനിമയുടെ ടൈറ്റില്‍ ലോഞ്ച് നടന്നത്. തോപ്പില്‍ ജോപ്പന്‍ ശിക്കാരി ശംഭു എന്നീ ചിത്രങ്ങളുടെ തിരക്കഥകൃത്തായ നിഷാദ് കോയ ആദ്യമായി പ്രൊഡ്യൂസ് ചെയുന്ന ചിത്രമാണ് മൈ സാന്റാ. ഹരീഷ് കണാരനാണ് ചിത്രത്തിലെ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X