ദിലീപും മനോജ് കെ ജയനും മാത്രമല്ല! രണ്ടാം വിവാഹം കൊണ്ട് വാര്‍ത്തകള്‍ സൃഷ്ടിച്ച താരങ്ങള്‍ ഇവരൊക്കെയാണ്
ഒന്നിലധികം സിനിമകളില്‍ ഒന്നിച്ചഭിനയിക്കുന്നതോടെ പല താരങ്ങളും പ്രണയത്തിലാവാറുണ്ട്. നടന്മാരും നടിമാരും മാത്രമല്ല സംവിധായകന്മാരുമെല്ലം സിനിമയ്ക്കുള്ളില്‍ നിന്നും വിവാഹിതരായവരാണ്. വര്‍ഷങ്ങളോളം താരദമ്പതിമാരായി കഴിഞ്ഞിട്ടും വിവാഹബന്ധം വേര്‍പ്പെടുത്തിയവര്‍ നിരവധിയാണ്. എല്ലാവരും രണ്ടാമത് വിവാഹം കഴിക്കാറില്ലെങ്കിലും ചിലര്‍ ഒന്നിലധികം തവണ വിവാഹിതരാവാറുണ്ട്.
അടുത്തിടെ തമിഴില്‍ താരപുത്രിയും നടിയുമായ വനിത വിജയകുമാര്‍ മൂന്നാമതും വിവാഹിതയായത് വലിയ വാര്‍ത്തയായിരുന്നു. കേരളത്തിലും വലിയ വാര്‍ത്തകളുണ്ടാക്കിയ ചില താരവിവാഹങ്ങള്‍ നടന്നിട്ടുണ്ടായിരുന്നു. നടന്‍ ദിലീപ് മുതല്‍ മുകേഷ്, മനോജ് കെ ജയന്‍ തുടങ്ങി ഒന്നിലധികം തവണ വിവാഹിതരായി ഇന്നും സന്തുഷ്ടരായി കഴിയുന്ന താരങ്ങള്‍ മലയാളത്തിലും നിരവധിയാണ്.

വിവാഹത്തിന്റെയും വിവാഹമോചനത്തിന്റെയും പേരില്‍ ഏറ്റവുമധികം വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ള താരമാണ് ദിലീപ്. സല്ലാപം എന്ന ചിത്രത്തില്‍ നായികയായി അരങ്ങേറ്റം നടത്തിയ മഞ്ജു വാര്യരുമായി പ്രണയത്തിലായ ദിലീപ് 1998 ലാണ് മഞ്ജുവിനെ വിവാഹം കഴിക്കുന്നത്. ഇരുവര്‍ക്കും മീനാക്ഷി എന്നൊരു മകളുണ്ട്. പതിനാല് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതം 2014 ല്‍ ഇരുവരും അവസാനിപ്പിച്ചു. ശേഷം നടി കാവ്യ മാധവനെ ദിലീപ് വിവാഹം കഴിച്ചു. കാവ്യയും ദിലീപും പ്രണത്തിലാണെന്ന് പലപ്പോഴായി ഗോസിപ്പുകള്‍ വന്നിരുന്നെങ്കിലും താരങ്ങള്‍ അത് സമ്മതിച്ചിരുന്നില്ല. 2016 ല്‍ ആരെയും അറിയിക്കാതെ അപ്രതീക്ഷിതമായിട്ടായിരുന്നു ദിലീപ്- കാവ്യ വിവാഹം. ഇപ്പോള്‍ മഹാലക്ഷ്മി എന്ന പേരില്‍ ഒരു മകള്‍ കൂടിയുണ്ട്.

നടി ഉര്‍വശിയുമായിട്ടുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിച്ചതിന് ശേഷം നടന്‍ മനേജ് കെ ജയനും രണ്ടാമത് വിവാഹിതനായിരുന്നു. 1999 ലായിരുന്നു ഉര്‍വശി-മനോജ് കെ ജയന്‍ വിവാഹം നടക്കുന്നത്. 2008 ല്‍ വേര്‍പിരിഞ്ഞു. ഈ ബന്ധത്തില്‍ കുഞ്ഞാറ്റ എന്ന് വിളിക്കുന്നൊരു മകളുണ്ട്. ഉര്‍വശിയുമായി വേര്‍പിരിഞ്ഞതിന് ശേഷം 2011 ലായിരുന്നു ആശയുമായി മനോജ് വിവാഹിതനാവുന്നത്. അമൃത് എന്നൊരു മകനും ഉര്‍വശിയുടെ മകള്‍ തേജാലക്ഷ്മിയ്ക്കുമൊപ്പം സന്തോഷത്തോടെ കഴിയുകയാണ് മനോജ് കെ ജയന്‍.
Recommended Video

രണ്ടാമത്തെ വിവാഹത്തിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്ന താരമാണ് സായികുമാര്‍. നടി ബിന്ദു പണിക്കരുടെ ആദ്യ ഭര്‍ത്താവ് മരിച്ചതിന് ശേഷമായിരുന്നു ഇരുവരും അടുപ്പത്തിലാകുന്നത്. എന്നാല്‍ അടുത്ത ഫ്‌ളാറ്റില്‍ താമസിച്ചതിന്റെ പേരില്‍ ഇരുവരും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിരുന്നു. സായി കുമാറുമായി ബിന്ദു പണിക്കര്‍ ലിവിങ് റിലേഷനിലാണെന്ന് വരെ വാര്‍ത്ത വന്നു. ഒടുവില്‍ 2009 ല്‍ സായി കുമാറും ബിന്ദുവും വിവാഹിതരായി. ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷമായിരുന്നു സായി കുമാറിന്റെ വിവാഹം. എന്നാല്‍ തന്റെ കുടുംബം തകര്‍ത്തത് ബിന്ദുവാണെന്ന് പറഞ്ഞ് സായികുമാറിന്റെ ആദ്യഭാര്യ പ്രസന്നയും രംഗത്ത് വന്നിരുന്നു.

തെലുങ്ക് നടന്‍ വെങ്കിട്ട സുബ്ബയ്യയുമായിട്ടുള്ള വിവാഹബന്ധം വേര്‍പ്പെടുത്തി നിന്നിരുന്ന നടി സരിതയെ ആയിരുന്നു മുകേഷ് ആദ്യം വിവാഹം കഴിക്കുന്നത്. 1988 ല്‍ വിവാഹിതരായ ഇരുവരും 2011 ല്‍ വേര്‍പിരിഞ്ഞു. ഇരുവര്‍ക്കും രണ്ട് ആണ്‍മക്കളാണുള്ളത്. മകന്‍ ശ്രാവണ്‍ മുകേഷ് നേരത്തെ സിനിമയിലേക്ക് എത്തിയിരുന്നു. സരിതയുമായി വേര്‍പിരിഞ്ഞതിന് ശേഷമാണ് നര്‍ത്തകിയായ മേതില്‍ ദേവികയെ മുകേഷ് വിവാഹം കഴിക്കുന്നത്. 2013 ലായിരുന്നു ഈ വിവാഹം.

നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ഗണേഷ് കുമാര്‍ ഡോ. യാമിനി തങ്കച്ചിയെ ആണ് ആദ്യം വിവാഹം കഴിക്കുന്നത്. 1994 ലയിരുന്നു ഈ വിവാഹം. ഇരുവര്‍ക്കും രണ്ട് ആണ്‍മക്കളാണുള്ളത്. പൊരുത്തപ്പെടാനാവാത്ത പ്രശ്‌നങ്ങള്‍ ദാമ്പത്യ ജീവിതത്തെ ബാഘിച്ച് തുടങ്ങിയതോടെ ഈ ബന്ധം അവസാനിപ്പിക്കുകയായിരുന്നു. ശേഷം 2014 ല്‍ ബിന്ദു മേനോനുമായി ഗണേഷ് കുമാര്‍ വിവാഹിതനായി.


Click it and Unblock the Notifications