കാവ്യ ഇല്ലാതെ ശ്രീനാഥിന്റെ വീട്ടിൽ ദിലീപ്! നവദമ്പതികൾക്ക് ആശംസ നേർന്ന് ജനപ്രിയതാരം...
സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ശ്രീനാഥന്റെ വിവാഹ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മമ്മൂട്ടി ഉൾപ്പെടെ നിരവധി താരങ്ങൾ നവദമ്പതികൾക്ക് നേരിട്ടെത്തി ആശംസ നേർന്നിരുന്നു. വിവാഹത്തിന് പങ്കെടുക്കാൻ സാധിക്കാത്തതിനെ തുടർന്ന് വൈകുന്നേരം ശ്രീനാഥിന്റെ വീട്ടിലെത്തിയാണ് മമ്മൂക്ക ആശംസ നേർന്നത്.

മമ്മൂക്കയെ കൂടാതെ ജനപ്രിയനായകൻ ദിലീപും ശ്രീനാഥിന്റെ വീട്ടിലെത്തി ദമ്പതികൾക്ക് ആശംസ നേർന്നു. വൈകുന്നേരമായിരുന്നു ദിലീപും വീട്ടിലെത്തിയത്. ജനപ്രിയ താരത്തിനോടൊപ്പമുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ദിലീപ് വേറിട്ട ഗെറ്റപ്പിൽ എത്തിയ ചിത്രമായിരുന്നു കമാര സംഭവം. ചിത്രത്തിലെ താരത്തിന്റെ സ്റ്റൈലേഷ് സ്റ്റില്ലുകൾ പകർത്തിയത് ശ്രീനാഥായിരുന്നു.ട
പ്രേമം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ അസിസ്റ്റന്റ് സ്റ്റീൽ ഫോട്ടോഗ്രാഫർ ആയിട്ടാണ് ശ്രീനാഥ് കരിയർ ആരംഭിച്ചത്. പിന്നീട് ഗപ്പി എന്ന ചിത്രത്തിൽ വിഷ്ണു തണ്ടശ്ശേരിയുടെ ഒപ്പം മെയിൻ ഫോട്ടോഗ്രാഫർ അയി വർക്ക് ചെയ്തിരുന്നു , ശ്രീനാഥ് സ്വതന്ത്രമായി ചെയുന്ന ആദ്യ സിനിമ ആയിരുന്നു "ദ ഗ്രേറ്റ് ഫാദറാണ്. ഗ്രേറ്റ് ഫാദറിലെ മമ്മൂട്ടിയുടെ സ്റ്റില്ലുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.നേരത്തെ കൊച്ചിയിൽ വച്ചു നടന്ന ശ്രീനാഥിന്റെ വിവാഹസത്കാരത്തിൽ ഉണ്ണി മുകുന്ദൻ, ടൊവീനോ തുടങ്ങിയവർ പങ്കെടുത്തിരുന്നു.


Click it and Unblock the Notifications