ചാക്കോച്ചനെയാണ് ഇഷ്ടമെന്ന് കാവ്യ, ഇനി ഒപ്പം അഭിനയിക്കില്ലെന്ന് ദിലീപ്: ലാൽ ജോസ് ഓർക്കുന്നു

കാവ്യ മാധവന്റെ കരിയറിലും ജീവിതത്തിലും ഭർത്താവ് ദിലീപിന് ഒരു പ്രത്യേക സ്ഥാനമുണ്ട്. ഒരു ബാലതാരമായിരുന്ന കാലം മുതൽ കാവ്യയെ അറിയാവുന്ന നടൻ, തന്റെ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ് നടിയെ നായികയായി അവതരിപ്പിക്കുന്നത്. ശാലിനി പിൻമാറിയതിനെ തുടർന്ന് ലാൽ ജോസ് ചിത്രത്തിലെ നായികയായി എത്തുമ്പോൾ നടിക്ക് പ്രായം വെറും പതിനാല് വയസ്സ് മാത്രമായിരുന്നു. സാരി ഉടുത്താൽ കാവ്യക്ക് പ്രായത്തിൽ കവിഞ്ഞ പക്വത തോന്നുമെന്ന് അന്ന് ദിലീപിന്റെ ഭാര്യയായിരുന്ന മഞ്ജു വാര്യർ ഉറപ്പു പറഞ്ഞതിനെ തുടർന്നാണ് നടനും ലാൽ ജോസും നടിയെ തിരഞ്ഞെടുത്തത്.

പിന്നീട് പല അഭിമുഖങ്ങളിലും, ചന്ദ്രനുദിക്കുന്ന ദിക്കിൽ ലൊക്കേഷനിൽ നടന്ന പല രസകരമായ സംഭവങ്ങളും സംവിധായകൻ ലാൽ ജോസ് ഓർത്തെടുത്തിരുന്നു. അങ്ങനെ, പ്രശസ്തമായ ഒരു ടെലിവിഷൻ പരിപാടിയിൽ സംസാരിക്കവെ, ഷൂട്ടിങ്ങിനിടെ ഇഷ്ടൻ നടൻ ആരാണെന്ന് കാവ്യ മാധവനോട് ചോദിച്ചതും, അതിന് നടിയുടെ മറുപടിയും, അത് കേട്ടിരുന്ന ദിലീപിന്റെ പ്രതികരണവും, പ്രശസ്ത സംവിധായകൻ വെളിപ്പെടുത്തിയിരുന്നു.

Dileep and Kavya  Kunchacko Boban
Photo Credit: Speed Music Video, YouTube / Kunchacko Boban Fans, X

"ആ കാലത്ത് അനിയത്തിപ്രാവ് എന്ന സിനിമ റീലീസ്‌ ചെയ്തു, കുഞ്ചാക്കോ ബോബൻ എന്ന നടൻ രംഗത്ത് വരികയും വലിയ സ്റ്റാർ ആവുകയും ചെയ്തു. ദിലീപിന്റെ താര പ്രഭ കുഞ്ചാക്കോ ബോബന്റെ വരവോടെ കുറച്ചു മങ്ങി നിൽക്കുന്ന സമയമാണ്. സ്വാഭാവികമായും, ചാക്കോച്ചന്റെ ആ പ്രായത്തിലുള്ള കഥാപാത്രങ്ങൾ അത് വരെ ചെയ്തു കൊണ്ടിരുന്നത് ദിലീപാണ്," പ്രശസ്ത സംവിധായകൻ വെളിപ്പെടുത്തി. അതിനിടെ, ചന്ദ്രനുദിക്കുന്ന ദിക്കിൽ വച്ച് കാവ്യ മാധവനോട് സംസാരിച്ചു കൊണ്ടിരുന്ന ദിലീപ്, നിന്റെ ഇഷ്ട നായകൻ ആരാണെന്ന് നടിയോട് ചോദിച്ചു.

"അപ്പോൾ, ചിലപ്പോൾ മോഹൻലാൽ, മമ്മൂട്ടി എന്നൊക്കെ പറയും, അത് കഴിഞ്ഞിട്ട് ആരാണെന്ന് ചോദിക്കുമ്പോൾ ദിലീപിന്റെ പേര് പറയും, എന്ന് വിചാരിച്ചിട്ടാണ് അയാൾ ഇത് ചോദിക്കുന്നത്. കാവ്യ പക്ഷെ വളരെ നിഷ്കളങ്കമായിട്ട് പറഞ്ഞു, ഏറ്റവും ഇഷ്ടപ്പെട്ട നായകൻ കുഞ്ചാക്കോ ബോബൻ ആണെന്ന്," ലാൽ ജോസ് വെളിപ്പെടുത്തി. എന്നാൽ കാവ്യയുടെ മറുപടി കേട്ടതോടെ, "ഇനി നിന്റെയൊപ്പം ഞാൻ അഭിനയിക്കില്ല" എന്നായിരുന്നു ദിലീപിന്റെ പ്രതികരണം. അന്ന് കൗമാരക്കാരിയായിരുന്ന താരം ആ പ്രതികരണം കണ്ട് ആകെ പേടിച്ചു പോയി.

Dileep and Kavya  Kunchacko Boban
Photo Credit: IMDb / Kunchacko Boban Fans, X

എന്നാൽ, കാവ്യ മാധവൻ ആകെ വിഷമിച്ചതോടെ, നിന്നെ വെറുതെയൊന്ന് വെറുതെയൊന്ന് പേടിപ്പിക്കാൻ വേണ്ടിയാണ് അങ്ങനെ പറഞ്ഞതാണെന്ന് പറഞ്ഞ് ദിലീപ് പിന്നീട് അവരെ സമാധാനിപ്പിച്ചു. എന്നാൽ, നടിയുടെ ഈ വെളിപ്പെടുത്തലിന്റെ പേരിൽ ലാൽ ജോസും കൂട്ടുകാരും പ്രശസ്ത താരത്തെ വളരെയധികം നാളുകൾ കളിയാക്കുമായിരുന്നു. ഏതാനും വർഷങ്ങൾക്ക് ശേഷം ദോസ്ത് എന്ന ചിത്രത്തിൽ, ദിലീപും കാവ്യയും കുഞ്ചാക്കോ ബോബനും ഒന്നിച്ചെത്തി. രസകരമായ കാര്യം, ആ ചിത്രത്തിൽ കാവ്യ ദിലീപിന്റെ അനിയത്തിയായിട്ടും, ചാക്കോച്ചന്റെ നായികയായിട്ടുമാണ് അഭിനയിച്ചത്, എന്നതാണ്. അതിന് ശേഷം ഒരുപാട് ചിത്രങ്ങളിൽ ചാക്കോച്ചന്റെ നായികയായി കാവ്യ അഭിനയിച്ചിരുന്നു.

(ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ഫിൽമിബീറ്റ് മലയാളത്തിന്റെ സ്വന്തമല്ല. IMDb, https://x.com/kunchackofans, https://www.youtube.com/@SpeedMusicVideosOfficial എന്നീ പേജുകളിൽ നിന്ന് എ‌ടുത്തതാണ്. ഈ വാർത്ത വ്യക്തവും സമഗ്രവുമാകാൻ വേണ്ടിയാണ് ഈ ഫോട്ടോകൾ ഉപയോഗിച്ചത്).

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X