സംവൃതയുടെ ആദ്യ സിനിമയിലെ നായകനായ ദിലീപ് താരത്തിന്‍റെ രണ്ടാംവരവും ആഘോഷമാക്കുന്നു! എങ്ങനെയെന്നറിയുമോ?
മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളായ സംവൃത സുനിലും മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. അഖിലുമായുള്ള വിവാഹത്തെത്തുടര്‍ന്ന് വിദേശത്തേക്ക് പോയ താരം നീണ്ട നാളത്തെ ഇടവേള അവസാനിപ്പിച്ച് തിരിച്ചെത്തുകയാണ്. ആരാധകര്‍ കാത്തിരുന്ന തരത്തിലുള്ള വരവ് തന്നെയാണ് ഇതെന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ബിജു മേനോന്‍ നായകനായെത്തുന്ന സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോയെന്ന ചിത്രത്തിലൂടെയാണ് സംവൃതയുടെ വരവ്. ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷം ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന സിനിമയാണിത്. ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രത്തില്‍ ബിജു മേനോന്റെ ഭാര്യയെ അവതരിപ്പിക്കുന്നത് സംവൃതയാണ്.
സജീവ് പാഴൂരാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. സുധി കോപ്പ, ധര്‍മ്മജന്‍, സൈജു കുറുപ്പ്, ഭഗത് മാനുവല്‍, ശ്രീലക്ഷ്മി തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. ഷാന്‍ റഹ്മാനും വിശ്വജിത്തുമാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ബിജിബാലാണ് പശ്ചാത്തല സംഗീതമൊരുക്കുന്നത്. ബിജു മേനോനായിരുന്നു ചിത്രത്തിലേക്ക് തന്നെ വിളിച്ചതെന്നും ആ സമയത്ത് തന്നെ സിനിമയുടെ ചിത്രീകരണം തുടങ്ങിയിരുന്നുവെന്നും സംവൃത പറഞ്ഞിരുന്നു. നായികനായകനില്‍ അതിഥിയായി എത്തിയതിന് പിന്നാലെയായാണ് സംവൃതയുടെ തിരിച്ചുവരവിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ വീണ്ടും ഉയര്‍ന്നുവന്നത്.

മികച്ച അവസരം ലഭിച്ചാല്‍ തിരിച്ചെത്തുമെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. കുടുംബ പശ്ചാത്തലത്തിലൊരുക്കിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ജൂണ്‍ 7ന് വൈകിട്ട് പുറത്തുവരുമെന്നുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ദിലീപിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിടുന്നത്. സിനിമയിലേക്കുളള അരങ്ങേറ്റത്തിലും രണ്ടാം വരവിലും പിന്തുണയുമായെത്തിരിക്കുകയാണ് ദിലീപ്. ലാല്‍ ജോസ് - ദിലീപ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ രസികനിലൂടെയായിരുന്നു സംവൃത അരങ്ങേറിയത്. സംവൃതയുടെ പോസ്റ്റ് കാണാം.


Click it and Unblock the Notifications