കാവ്യ മാധവനും ദിലീപും വീണ്ടും ഒന്നിച്ചെത്തി! ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ സഹോദരന്റെ വിവാഹം
ദിലീപുമായിട്ടുള്ള വിവാഹത്തിന് ശേഷം കാവ്യ മാധവനെ അധികം പുറത്തേക്ക് കണ്ടിട്ടില്ല. ഇതില്‍ ആരാധകരും നിരാശയിലായിരുന്നു. കഴിഞ്ഞ വര്‍ഷം കാവ്യയ്ക്കും ദിലീപിനും ഒരു മകള്‍ പിറക്കുന്നതിന് തൊട്ട് മുന്‍പും ശേഷമാണ് കാവ്യയെ പിന്നീട് പുറംലോകം കണ്ടത്. എന്നാലിപ്പോള്‍ നിരന്തരം പൊതുപരിപാടികളില്‍ പങ്കെടുത്ത് ദിലീപും കാവ്യയും വാര്‍ത്തകളില്‍ നിറയുകയായിരുന്നു.
നടന്‍ കുഞ്ചാക്കോ ബോബന്റെ മകന്റെ മാമ്മോദീസ മുതല്‍ സലീം കുമാറിന്റെ പിറന്നാള്‍ ആഘോഷത്തിന് വരെ താരദമ്പതികള്‍ ഒന്നിച്ചായിരുന്നു എത്തിയത്. ഇപ്പോഴിതാ ദിലീപിന്റെയും കാവ്യയുടെയും ഏറ്റവും പുതിയ ചില ദൃശ്യങ്ങള്‍ കൂടി പുറത്ത് വന്നിരിക്കുകയാണ്. ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ താരങ്ങളുടെ വീഡിയോ ദിലീപ് ഓണ്‍ലൈനിലൂടെയാണ് പുറത്ത് വന്നത്.

ദിലീപിന്റെ സന്തത സഹചരിയായ അപ്പുണ്ണിയെ കേരളക്കര ഒന്നാകെ അറിയും. സിനിമയുടെ ലൊക്കേഷനിലും മറ്റ് കാര്യങ്ങളുമെല്ലാം നോക്കുന്ന ദിലീപിന്റെ മാനേജറും വലംകൈകയുമായി പ്രവര്‍ത്തിക്കുന്ന ആളാണ് അപ്പുണ്ണി. നേരത്തെ ഇരുവരും തമ്മിലുള്ള സൗഹൃദം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ അപ്പുണ്ണിയുടെ സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് താരദമ്പതികള്‍ ഒന്നിച്ചെത്തിയത്. ദിലീപിന്റെ ഫാന്‍സ് പേജുകളിലൂടെയായിരുന്നു ഈ വീഡിയോ വൈറലായത്.

കഴിഞ്ഞ ആഴ്ച നടന്‍ സലീം കുമാറിന്റെ അമ്പതാം പിറന്നാള്‍ ആഘോത്തില്‍ പങ്കെടുക്കാനും ദിലീപും കാവ്യ മാധവനും ഒന്നിച്ചെത്തിയിരുന്നു. അന്ന് മമ്മൂട്ടിയ്‌ക്കൊപ്പം രസകരമായ നര്‍മ്മ സംഭാഷണങ്ങളില്‍ ഏര്‍പ്പെട്ട താരങ്ങളുടെ വീഡിയോ ആയിരുന്നു വൈറലായത്. ഒപ്പം സലീം കുമാറിനെ കുറിച്ചുള്ള കഥകള്‍ കാവ്യ പറഞ്ഞതും തരംഗമായിരുന്നു. തെങ്കാശി പട്ടണം സിനിമയുടെ ലൊക്കേഷനില്‍ നിന്ന് തുടങ്ങി സലീം കുമാര്‍ തന്നെ പറ്റിക്കുന്ന ആളാണെന്നായിരുന്നു കാവ്യ വെളിപ്പെടുത്തിയത്.

അതിന് മുന്‍പ് ലാല്‍ ജോസിന്റെ മകളുടെ വിവാഹനിശ്ചയത്തിലെത്തിയായിരുന്നു കാവ്യ-ദിലീപ് ദമ്പതികള്‍ തിളങ്ങിയത്. വിവാഹനിശ്ചയത്തില്‍ കാവ്യ ഒറ്റയ്ക്കാണ് വന്നതെങ്കില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ ദിലീപും മകള്‍ മീനാക്ഷിയും ഒന്നിച്ചായിരുന്നു എത്തിയത്. എവിടെ പോയാലും ക്യാമറ കണ്ണുകള്‍ പിന്തുടരുന്നതിനാല്‍ കാവ്യയുടെയും ദിലീപിന്റെയും വീഡിയോ പലപ്പോഴും സോഷ്യല്‍ മീഡിയ ആഘോഷമാക്കി മാറ്റാറുണ്ട്. ഇപ്പോഴും അങ്ങനെ തന്നെയാണ് സംഭവിച്ച് കൊണ്ടിരിക്കുന്നത്.

ഇനി ആരാധകര്‍ കാത്തിരുന്നത് ദിലീപ്-കാവ്യ ദമ്പതികളുടെ മകളുടെ പിറന്നാളിന് വേണ്ടിയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ വിജയദശമി ദിനത്തിലായിരുന്നു താരദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറക്കുന്ന്ത്. മകള്‍ക്ക് മഹാലക്ഷ്മി എന്നായിരുന്നു പേരിട്ടത്. വീണ്ടുമൊരു താരപുത്രി പിറന്നതിന്റെ സന്തോഷത്തിലായിരുന്നു താരകുടുംബവും മലയാള സിനിമാലോകവും. മീനാക്ഷിയുടെ കു്ഞ്ഞനയിത്തിയുടെ ഫോട്ടോ ഇതുവരെ പുറത്ത് വിട്ടിട്ടില്ലെങ്കിലും അതിന് വേണ്ടി ആരാധകര്‍ കാത്തിരിക്കുകയാണ്. അതിനൊപ്പം മീനാക്ഷിയെ കുറിച്ച് അന്വേഷിക്കുന്നവരുമുണ്ട്. നിലവില്‍ എംബിബിഎസിന് ചേര്‍ന്നിരിക്കുന്ന മീനൂട്ടി അവധി ദിവസങ്ങളിലാണ് വീട്ടിലേക്ക് വരാറുള്ളത്.


Click it and Unblock the Notifications