മീനാക്ഷി വളരെ സ്പീഡില്‍ കാറോടിക്കും! കൂട്ടുകാരിയ്‌ക്കൊപ്പം മിനിക്കൂപ്പര്‍ കാറില്‍ വന്നിറങ്ങിയ താരപുത്രി
നടന്‍ ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകള്‍ എന്ന ലേബലിലാണ് മീനാക്ഷി ആദ്യം അറിയപ്പെട്ടിരുന്നത്. എന്നാല്‍ മലയാളത്തിലെ മറ്റ് താരപുത്രിമാരെക്കാളും താരമൂല്യമാണ് മീനൂട്ടിയ്ക്ക് ലഭിച്ചിരിക്കുന്നത്. പൊതുവേദിയില്‍ താരപുത്രി പ്രത്യക്ഷപ്പെടുന്നത് അപൂര്‍വ്വമായിട്ടാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്കിടെ മീനാക്ഷിയെ കുറിച്ചുള്ള വാര്‍ത്തകള്‍ വരാറുണ്ട്.
ഏറ്റവും പുതിയതായി നമിത പ്രമോദിന്റെ ബിസിനസ് സംരംഭത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാനാണ് മീനാക്ഷി എത്തിയത്. ഇത്തവണ മാസ് എന്‍ട്രി മീനൂട്ടിയുടേതായിരുന്നു എന്നതാണ് ശ്രദ്ധേയം. മിനിക്കൂപ്പര്‍ കാര്‍ സ്വന്തമായി ഓടിച്ച് കൊണ്ടാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ താരപുത്രി എത്തിയത്.

മീനാക്ഷിയുടെ കൂടെ കൂട്ടുകാരിയായ നാദിര്‍ഷയുടെ മകളും ഉണ്ടായിരുന്നു. കൂട്ടുകാരികള്‍ ഒരുമിച്ച് കാറില്‍ വന്നിറങ്ങുകയും തിരികെ പോകുന്നതുമായ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നിരുന്നത്. അതേ സമയം മീനാക്ഷിയുടെ ഡ്രൈവിങ്ങിനെ പറ്റി ഇളയച്ഛനും ദിലീപിന്റെ സഹോദരനുമായ അനൂപ് പറഞ്ഞ കാര്യങ്ങള്‍ കൂടി വൈറലാവുകയാണ്.
മുന്‍പൊരു അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് തന്റെ നിര്‍ദ്ദേശപ്രകാരമാണ് മീനൂട്ടിയ്ക്ക് മിനിക്കൂപ്പര്‍ കാര്‍ കിട്ടിയതെന്ന് അനൂപ് വെളിപ്പെടുത്തുന്നത്. ഇപ്പോള്‍ സ്വന്തമായി കാര്‍ ഓടിച്ച് വരുന്ന താരപുത്രിയുടെ വീഡിയോ വൈറലായതിന് പിന്നാലെ കാവ്യ മാധവന്റെ ആരാധകരുടെ ഗ്രൂപ്പിലൂടയൊണ് മീനൂട്ടിയെ പറ്റി ഇളയച്ഛന്‍ പറഞ്ഞതും പ്രചരിച്ചത്.
' മീനൂട്ടി എന്റെ കൈയ്യില്‍ വളര്‍ന്ന കുട്ടിയാണ്. അവളിപ്പോള്‍ ഡോക്ടറാണ്. കോഴ്‌സ് കഴിയാന്‍ ഒരു വര്‍ഷം കൂടിയേ ഉള്ളു. ഞാന്‍ കാരണമാണ് അവള്‍ക്ക് മിനിക്കൂപ്പര്‍ അവള്‍ക്ക് കിട്ടിയതെന്നാണ് അനൂപ് പറയുന്നത്. അവള്‍ എന്നോട് പല കാര്യങ്ങളും സംസാരിക്കാറുണ്ട്. മീനൂട്ടി സിനിമയിലേക്ക് വരാന്‍ താല്‍പര്യമുണ്ടോന്ന് ചോദിച്ചാല്‍ അറിയില്ല. ആദ്യം ഡോക്ടറാവട്ടെ, അത് കഴിഞ്ഞിട്ട് അഭിനയം നോക്കാമല്ലോ എന്നാണ് പറഞ്ഞത്.

എന്നാല്‍ ഇടയ്ക്ക് അവളങ്ങനൊരു കാര്യം പറഞ്ഞിരുന്നു. ഞാനിവിടെ ഉള്ളപ്പോള്‍ നായികയെ അന്വേഷിച്ച് നടക്കുന്നത് എന്തിനാണെന്നാണ് മീനൂട്ടി അന്ന് ചോദിച്ചത്. പിന്നീട് അതും പറഞ്ഞ് ചെന്നാല്‍ ഓടിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഇതിനൊപ്പം മീനൂട്ടിയുടെ ഡ്രൈവിങ്ങിനെ പറ്റിയും അദ്ദേഹം സംസാരിച്ചിരുന്നു.മീനാക്ഷി നല്ല ഡ്രൈവറാണോ എന്ന അവതാരകയുടെ ചോദ്യത്തിന് അവള്‍ ഭയങ്കര സ്പീഡില്‍ വാഹനം ഓടിക്കുമെന്നും മീനൂട്ടിയ്ക്ക് ഒടുക്കത്തെ സ്പീഡാണെന്നും താരം പറയുന്നു. ആദ്യ കാലങ്ങളില്‍ അവള്‍ ഡ്രൈവ് ചെയ്യുമ്പോള്‍ കൂടെ ഇരിക്കുന്നത് ഞാനായിരുന്നു. പേടിക്കാനൊന്നുമില്ല. മീനൂട്ടി നല്ലോണം വണ്ടിയോടിക്കുമെന്നും', അനൂപ് പറയുന്നു.
മാതാപിതാക്കന്മാര്‍ അഭിനേതാക്കള്‍ ആയത് കൊണ്ട് മീനാക്ഷി ദിലീപും അഭിനയത്തിലേക്ക് എത്തുമോന്ന് മുന്‍പ് ദിലീപിനോടും പലരും ചോദിച്ചിരുന്നു. എന്നാല്‍ അവളുടെ മനസിലെന്നും ഒരു ഡോക്ടറാവണമെന്നുള്ള ആഗ്രഹമാണെന്നാണ് ദിലീപ് പറഞ്ഞത്. ഇനി മുന്നോട്ട് പോകുമ്പോള്‍ അവള്‍ക്ക് അഭിനയിക്കണമെന്ന് പറയുകയാണെങ്കില്‍ അതിനും കുഴപ്പമില്ല. മകളുടെ ആഗ്രഹമെന്താണോ അതിനൊപ്പം താനും നില്‍ക്കുമെന്നാണ് നടന്‍ മുന്‍പ് വെളിപ്പെടുത്തിയിട്ടുള്ളത്.


Click it and Unblock the Notifications











