'ഭർത്താക്കന്മാരെ കൈമാറി ചുംബിച്ച് രസിക്കുകയാണോ?'; സം​ഗീത കൃഷിന്റെ ബെർത്ത് ഡെ പാർട്ടി ചിത്രങ്ങൾ ചർച്ചയാകുന്നു!

നാൽപത്തിയഞ്ചുകാരിയായ തെന്നിന്ത്യൻ നടി സം​ഗീത കൃഷ് മലയാളികൾക്ക് സുപരിചിതയാണ്. സമ്മർ ഇൻ ബെത്ലഹേം എന്ന ചിത്രം മാത്രം മതി സം​ഗീതയെ മലയാളികൾ ഓർക്കാൻ. ജയറാം കഥാപാത്രമായ രവിശങ്കറിന്റെ അ‍ഞ്ച് മുറപ്പെണ്ണുങ്ങളിൽ ഒരാളായി എത്തി ​ഗംഭീര പ്രകടനമാണ് സം​ഗീത കാഴ്ചവെച്ചത്.

സം​ഗീതയുടെ കരിയറിൽ വേറെയും മലയാള സിനിമകൾ സംഭവിച്ചിട്ടുണ്ട്. തുടക്കം ​ഗം​ഗോത്രി എന്ന മലയാള സിനിമയിലൂടെ 1997ലായിരുന്നു. പിന്നെ ആറ്റുവേല എന്നൊരു മലയാള സിനിമയിലാണ് താരം അഭിനയിച്ച്.

ഈ രണ്ട് സിനിമകളും കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. ശേഷം സം​ഗീത കന്നഡയിലാണ് സിനിമ ചെയ്തത്. പിന്നെ ചില തമിഴ് സിനിമകളിലും അഭിനയിച്ചു. അങ്ങനെയിരിക്കെയാണ് സമ്മർ ഇൻ ബെത്ലഹേമിൽ താരം അഭിനയിക്കുന്നതും മലയാളത്തിൽ ശ്രദ്ധിക്കപ്പെടുന്നതും. ജയറാമിനും സുരേഷ് ​ഗോപിക്കുമൊപ്പം അഭിനയിച്ച ശേഷം ദിലീപിന്റെ നായികയായിരുന്നു സം​ഗീത.

Sangeetha Krish

ജോമോളും പ്രധാന വേഷം ചെയ്ത ദീപസ്തംഭം മഹാശ്ചര്യം എന്ന സിനിമയായിരുന്നു അത്. ശേഷം ഇം​ഗ്ലീഷ് മീഡിയം, ഏഴുപുന്ന തരകൻ തുടങ്ങിയ മലയാള സിനിമകളിലും അഭിനയിച്ച് തിരക്കുള്ള നടിയായി. തമിഴിൽ പിതാമ​ഗൻ അടക്കമുള്ള ചിത്രങ്ങളുടെയും ഭാ​ഗമായിരുന്നു സം​ഗീത. വിവാഹ​ശേഷം താരം കൂടുതലായും സഹനടിയായിട്ടാണ് അഭിനയിക്കുന്നത്.

വാരിസ്, തമിഴ് അരസൻ എന്നിവയാണ് സം​ഗീത അഭിനയിച്ച് അവസാനം തിയേറ്ററുകളിലെത്തിയ സിനിമ. അഭിനയത്തോട് ഒപ്പം തന്നെ അവതാരകയായും റിയാലിറ്റി ഷോ മെന്ററായുമെല്ലാം സം​ഗീത സജീവമാണ്. വയസ് നാൽപത്തിയഞ്ച് ആയെങ്കിലും ഇപ്പോഴും ഇരുപതുകളിലെ സൗന്ദര്യം സം​ഗീതയ്ക്കുണ്ട്.

മോഡേൺ വേഷങ്ങളിൽ പോലും സം​ഗീത യുവനടിമാരെ മറികടക്കും. പ്രശസ്ത പിന്നണി ​ഗായകൻ കൃഷ് ആണ് സം​ഗീതയുടെ ഭർത്താവ്. അടുത്തിടെയായിരുന്നു സം​ഗീതയുടെ പിറന്നാൾ ആഘോഷം. ഇത്തവണയും കൂട്ടുകാർക്കൊപ്പം പിറന്നാൾ ആഘോഷം സം​ഗീത കളറാക്കി. ബെർത്ത് ഡെ പാർട്ടിയുടെ ചിത്രങ്ങൾ‌ സോഷ്യൽമീഡിയയിൽ ശ്ര​ദ്ധിക്കപ്പെട്ടപ്പോൾ ചില വിമർശനങ്ങളും സം​ഗീതയ്ക്ക് നേരിടേണ്ടി വന്നു.

പിറന്നാൾ ആഘോഷത്തിൽ സം​ഗീതയുടെ പ്രിയ സുഹൃത്ത് സുജ വരുണിയും ഭർത്താവും പങ്കെടുത്തിരുന്നു. ബെൻ ജോൺസൺ സിനിമയിലെ സോന സോന എന്ന ​ഗാനത്തിന് ചുവടുവെച്ചാണ് സുജ മലയാളികൾക്ക് സുപരിചിതയായത്.

Sangeetha Krish

സം​ഗീതയുടെ ബെർത്ത് ഡെ പാർട്ടിയിൽ പങ്കെടുത്ത സന്തോഷവും അവിടെ നിന്നും പകർത്തിയ ചിത്രങ്ങളും സുജ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. ഇനി പാർട്ടി തുടങ്ങാം... വളരെ സന്തോഷമുള്ള ഗംഭീരമായ ജന്മദിനം സംഗീത അക്കയ്ക്ക് നേരുന്നു. നിങ്ങളെ എന്റെ സഹോദരി എന്ന് വിളിക്കാൻ സാധിക്കുന്നത് ഞാൻ ഭാഗ്യമായി കരുതുന്നു.

ഇന്നും എല്ലാ ദിവസവും നിങ്ങളെ ഓർത്ത് ഏറ്റവും മികച്ചതായിരുന്നതിന് നന്ദി. സ്നേഹവും സന്തോഷവും നിറഞ്ഞ ഒരു ദിനം ആശംസിക്കുന്നു... എന്നാണ് സം​ഗീതയ്ക്ക് പിറന്നാൾ ആശംസിച്ച് സുജ കുറിച്ചത്. ഒപ്പം പങ്കുവെച്ച ചിത്രത്തിൽ സുജയുടെ ഭർത്താവ് ശിവജി ദേവ് സം​ഗീതയുടെ കവിളിൽ ​ഗാഢമായി ചുംബിക്കുന്നത് കാണാം.

ശേഷം സുജ സം​ഗീതയുടെ ഭർത്താവ് കൃഷിനെ ചുംബിക്കുന്ന ചിത്രവുമുണ്ട്. ഫോട്ടോകൾ ശ്രദ്ധിക്കപ്പെട്ടതോടെ സോഷ്യൽമീഡിയയിലെ ഒരു വിഭാ​ഗം ആളുകൾ സം​ഗീതയേയും സുജയേയും വിമർശിച്ച് എത്തി. ഭർത്താക്കന്മാരെ കൈമാറി ചുംബിച്ച് രസിക്കുകയാണോ? എന്നൊക്കെയാണ് ഫോട്ടോയെ വിമർശിച്ച് വരുന്ന കമന്റുകൾ.

ഇതിന് വേണ്ടിയാണോ പാർട്ടികൾ നടത്തുന്നതെന്ന തരത്തിലും കമന്റുകളുണ്ട്. വിമർശനം പെരുകിയപ്പോൾ മറ്റൊരു വിഭാ​ഗം സം​ഗീതയേയും സുജയേയും അനുകൂലിച്ച് എത്തി. എല്ലാത്തിലും വൃത്തിക്കേട് മാത്രം കാണാൻ ശ്രമിക്കുന്ന കണ്ണിന്റെ പ്രശ്നമാണെന്നും അവർ ഒരു കുടുംബം പോലെ കഴിയുന്നവരാണെന്നത് മനസിലാക്കണമെന്നുമാണ് ഫോട്ടോയെ വിമർശിച്ചവർക്ക് ലഭിച്ച മറുപടികൾ. സോഷ്യൽമീഡിയ സജീവമായ ശേഷം ഏറ്റവും കൂടുതൽ ക്രൂശിക്കപ്പെടുന്നത് സെലിബ്രിറ്റികളാണ്.

Read more about: sangeetha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X