ഞാൻ ചെല്ലുമ്പോഴെല്ലാം മഞ്ജു ബിസി, ഒരു കാര്യങ്ങളും ചോദിക്കാറില്ല, ഞാൻ ആരെയും ദ്രോഹിക്കാറില്ല; ദിലീപ് പറഞ്ഞത്!

കഴിഞ്ഞ ദിവസമായിരുന്നു താരപുത്രി മീനാക്ഷിയുടെ ഇരുപത്തിയാറാം പിറന്നാൾ. അച്ഛനൊപ്പം വിദേശ യാത്രയിലാണ് മീനാക്ഷി എന്നാണ് പിറന്നാൾ ആഘോഷത്തിന്റെ ഫോട്ടോകളിൽ നിന്നും വ്യക്തമാകുന്നത്. മകൾക്കൊപ്പമുള്ള ലേറ്റസ്റ്റ് ഫോട്ടോകൾ ആരാധകർക്കായി ആദ്യം പങ്കിട്ടത് ദിലീപ് തന്നെയാണ്. പതിനാറാം വയസിൽ വിട്ടുപോന്നതാണെങ്കിലും മീനാക്ഷിയുടെ ഏത് സോഷ്യൽമീഡിയ അപ്ഡേറ്റ് വന്നാലും സ്നേഹം അറിയിച്ച് ആദ്യം എത്തുന്നവരിൽ അമ്മ മഞ്ജു വാര്യർ ഉണ്ടാവാറുണ്ട്.

ഞാൻ പ്രേമിച്ച് ഒളിച്ചോടിയില്ലല്ലോ, മാതാപിതാക്കൾ തെരഞ്ഞടുത്ത് തരുമ്പോൾ ലൈഫിൽ പ്രോബ്ലം ഉണ്ടാവില്ല; വിജയ് പറഞ്ഞത്
ഞാൻ പ്രേമിച്ച് ഒളിച്ചോടിയില്ലല്ലോ, മാതാപിതാക്കൾ തെരഞ്ഞടുത്ത് തരുമ്പോൾ ലൈഫിൽ പ്രോബ്ലം ഉണ്ടാവില്ല; വിജയ് പറഞ്ഞത്

ദിലീപിനൊപ്പമുള്ള ഫോട്ടോയായതുകൊണ്ടാകണം ആ ഫോട്ടോ കണ്ടില്ലെന്ന് മഞ്ജു നടിച്ചത്. ഒരു സമയത്ത് മീനാക്ഷി മഞ്ജുവിനെ സോഷ്യൽമീഡിയയിൽ ഫോളോ ചെയ്യുന്നുണ്ടായിരുന്നു. ആരാധകർ ഇക്കാര്യം ശ്രദ്ധിക്കുകയും സ്ക്രീൻ ഷോട്ടുകൾ വൈറലാക്കുകയും ചെയ്തതോടെ താരപുത്രി അമ്മയെ അൺഫോളോ ചെയ്തു.

Manju Warrier Dileep

വേർപിരിയാതെ ഇപ്പോഴും ഒരുമിച്ച് കഴിയുകയായിരുന്നുവെങ്കിൽ മലയാള സിനിമയിലെ പവർ കപ്പിളായി മഞ്ജുവും ദിലീപും മാറുമായിരുന്നു. വിവാഹബന്ധം വേർപ്പെടുത്തുന്നതിന് മുമ്പും ശേ‌ഷവും ചില അഭിമുഖങ്ങളിൽ മഞ്ജുവിനെ കുറിച്ചും ദാമ്പത്യത്തെ കുറിച്ചും ദിലീപ് സംസാരിച്ചിരുന്നു. ആ വീഡിയോകളാണ് ഇപ്പോൾ വീണ്ടും സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ആദ്യത്തേത് വർഷങ്ങൾക്ക് മുമ്പ് രേഖ മേനോന് ദിലീപ് നൽകിയ അഭിമുഖമാണ്.

പരോക്ഷമായി മഞ്ജുവിനെ കുറ്റപ്പെടുത്തുന്ന രീതിയിലാണ് ആ അഭിമുഖത്തിൽ ഉടനീളം ദിലീപ് സംസാരിച്ചത്. സിനിമയിൽ നിന്നും വിട്ടുനിൽക്കുകയല്ലേ.... ലൈം ലൈറ്റ് വിട്ടശേഷമുള്ള മഞ്ജുവിന്റെ ലൈഫ് എങ്ങനെയാണ്? ബിസി ലൈഫ് ആണോ എന്നാണ് അവതാരക ചോദിച്ചത്. മഞ്ജുവിന് കുഴപ്പമൊന്നുമില്ല. നന്നായി തന്നെ പോകുന്നു.

പരസ്പരം മുഖം കൊടുക്കുന്നില്ല, പഴയ വൈബോ സന്തോഷമോ ഇല്ല, നിരന്തരം സോളോ ട്രിപ്പും; ജീവയും അപർണയും അകൽച്ചയിൽ?
പരസ്പരം മുഖം കൊടുക്കുന്നില്ല, പഴയ വൈബോ സന്തോഷമോ ഇല്ല, നിരന്തരം സോളോ ട്രിപ്പും; ജീവയും അപർണയും അകൽച്ചയിൽ?

മഞ്ജു എന്റെ നല്ല സുഹൃത്താണ്. നമുക്ക് വേറെ ടെൻഷനും കാര്യങ്ങളുമൊന്നും തരില്ല. ചില സമയത്ത് ഞാൻ ഏതാണ് സിനിമ ചെയ്യുന്നതെന്ന് പോലും ചോദിക്കാറില്ല. എന്ത് ചെയ്യുന്നു, എവിടെയാണ് എന്നൊന്നും ചോദിക്കാറില്ല. മഞ്ജു എപ്പോഴും ബിസിയാണെന്ന് എനിക്ക് തോന്നാറുണ്ട്. കാര്യം ഞാൻ ചെല്ലുമ്പോഴെല്ലാം അവൾ ഭയങ്കര ബിസിയാണ് എന്നാണ് ദിലീപ് പറഞ്ഞത്. നടിയുടെ വിശേഷങ്ങൾ ഒന്നും തന്നെ പങ്കുവെക്കാൻ താൽപര്യമില്ലാത്ത ശരീര ഭാഷയും ദിലീപിൽ പ്രകടമായിരുന്നു.

ഡിവോഴ്സ് കേസ് നടക്കുമ്പോൾ രഹസ്യ വിചാരണ മതിയെന്നത് താനാണ് ആവശ്യപ്പെട്ടതെന്ന് വിവാഹമോചനശേഷം ഒരു അഭിമുഖത്തിൽ ദിലീപ് പറഞ്ഞിരുന്നു. തന്നെ വേദനിപ്പിച്ചവർ നിരവധിയുണ്ടെന്നല്ലാതെ താൻ ആരെയും വേദനിപ്പിച്ചിട്ടില്ലെന്നാണ് അന്ന് ദിലീപ് പറഞ്ഞ മറ്റൊരു കാര്യം. വളരെ സന്തോഷകരമായ ഒരു ജീവിതം തന്നെയായിരുന്നു ഞങ്ങളുടേത്.

Manju Warrier Dileep

പക്ഷെ അതിന് ഇടയിൽ കുറേ കാര്യങ്ങൾ സംഭവിച്ചു. എന്റെ കുടുംബ ജീവിതത്തിൽ എന്താണ് സംഭവിച്ചത് എന്നതിന്റെ വിശദമായ കാര്യങ്ങൾ 2013 ജൂൺ അ‍ഞ്ചാം തിയ്യതി ഞാൻ കോടതിയിൽ സബ്മിറ്റ് ചെയ്ത ഒരു ഡിവോഴ്സ് പെറ്റീഷനുണ്ട്. അതിന് ഡിവോഴ്സ് പെറ്റീഷൻ എന്നല്ല എന്റെ കുടുംബ ചരിത്രമെന്ന് വേണമെങ്കിൽ പറയാം. അതിൽ ഞങ്ങളുടെ കുടുംബത്തിൽ എന്താണ് സംഭവിച്ചതെന്ന് പറയുന്നുണ്ട്.

ഞങ്ങളുടെ വിവാഹമോചനം രഹസ്യ വിചാരണയിൽ നടന്നാൽ മതിയെന്നത് കൂടി ഞാൻ പെറ്റീഷനൊപ്പം പറഞ്ഞിരുന്നു. ഞാൻ ആരെയും ദ്രോഹിക്കുന്നില്ല. എന്നെ ഒരുപാട് ദ്രോഹിച്ചിട്ടുണ്ട് ഓരോ ആളുകൾ എന്നാണ് നടൻ പറഞ്ഞത്. മകൾക്ക് ഏറ്റവും പ്രിയം അച്ഛനെയാണെന്ന് അറിയാവുന്നതുകൊണ്ടാണ് മഞ്ജു മീനാക്ഷിയെ വിട്ട് കിട്ടാൻ വാശി പിടിക്കാതിരുന്നത്. ജീവനാംശവും കൈപറ്റിയിരുന്നില്ല.

ആ ബോധ്യം ഉണ്ടായിരുന്നു! ദൈവമായി കാണിച്ച് തന്നത്! തളരാതെ ജീവിതം തിരിച്ചുപിടിച്ചതിനെക്കുറിച്ച് കാവ്യ മാധവന്‍
ആ ബോധ്യം ഉണ്ടായിരുന്നു! ദൈവമായി കാണിച്ച് തന്നത്! തളരാതെ ജീവിതം തിരിച്ചുപിടിച്ചതിനെക്കുറിച്ച് കാവ്യ മാധവന്‍

ഡിവോഴ്സിനുശേഷം സിനിമയിലേക്ക് തിരികെ എത്തിയ മഞ്ജു ഇന്ന് തന്റെ സ്വപ്നങ്ങൾക്കും സന്തോഷങ്ങൾക്കും പിന്നാലെയാണ്. പഠനം പൂർത്തിയാക്കിയ മീനാക്ഷി ഡോക്ടറായി ജോലി ചെയ്ത് തുടങ്ങി. ഉർവശിയും മകളും ഒരുമിച്ചതുപോലെ മഞ്ജുവും മീനാക്ഷിയും തമ്മിലുള്ള റീയൂണിയൻ താരകുടുംബത്തിന്റെ ആരാധകരുടെ സ്വപ്നമാണ്.

More from Filmibeat

Read more about: manju warrier dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X