»   » അച്ഛന്‍റെ കൈ പിടിച്ച് മീനൂട്ടി.. സന്തോഷത്തോടെ കാവ്യയും.. ഈ മകളാണ് അച്ഛന്‍റെ സൗഭാഗ്യമെന്ന് ആരാധകര്‍!

അച്ഛന്‍റെ കൈ പിടിച്ച് മീനൂട്ടി.. സന്തോഷത്തോടെ കാവ്യയും.. ഈ മകളാണ് അച്ഛന്‍റെ സൗഭാഗ്യമെന്ന് ആരാധകര്‍!

Posted By:
Subscribe to Filmibeat Malayalam

ദിലീപിനോടൊപ്പം സന്തോഷത്തോടെ നില്‍ക്കുന്ന മീനാക്ഷിയുടെയും കാവ്യാ മാധവന്റെയും ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. സന്തോഷത്തോടെ നില്‍ക്കുന്ന മൂവരുടെയും ചിത്രങ്ങള്‍ ആരാധകരും ഷെയര്‍ ചെയ്തിട്ടുണ്ട്. കാക്കാത്തുരുത്തി കാളിമലര്‍ക്കാവ് ശ്രീഭദ്രകാളി ക്ഷേത്ര സന്ദര്‍ശനത്തിനിടയിലെ ചിത്രങ്ങളാണ് ഇത്. കഴിഞ്ഞ ദിവസമാണ് സകുടുംബ ദിലീപ് ക്ഷേത്രത്തിലെത്തിയത്. ഷൂട്ടിങ്ങ് തിരക്കുകളിലേക്ക് കടക്കുന്നതിന് മുന്നോടിയായാണ് സകുടുംബം ക്ഷേത്രത്തിലേക്കെത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നാളെ ഈ ഗതി വരാതിരിക്കാന്‍ വേണ്ടിയാണ് ദിലീപ് അത് ചെയ്തത്... ദിലീപിന്റെ ആവശ്യം?

പ്രണയാതുരമായി ഭാവനയും നവീനും.. ശരിക്കും മെയ്ഡ് ഫോര്‍ ഈച്ച് അദര്‍.. ചിത്രം വൈറലാവുന്നു!

രതീഷ് വാസുദേവന്‍ സംവിധാനം ചെയ്യുന്ന കമ്മാരസംഭവത്തിലാണ് ദിലീപ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടയിലായിരുന്നു താരത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റും രേഖപ്പെടുത്തി. 85 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് താരത്തിന് ജാമ്യം ലഭിച്ചത്.

കുടുംബസമേതം ക്ഷേത്രസന്ദര്‍ശനം

ഷൂട്ടിങ്ങ് തിരക്കുകളിലേക്ക് കടക്കുന്നതിന് മുന്‍പ് കുടുംബസമേതം ക്ഷേത്രസന്ദര്‍ശിനെത്തിയ ദിലീപിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. കാക്കാത്തുരുത്തി കാളിമലര്‍ക്കാവ് ഭദ്രകാളി ക്ഷേത്രത്തിലാണ് കാവ്യയ്ക്കും മീനാക്ഷിക്കുമൊപ്പം ദിലീപ് എത്തിയത്.

മീനാക്ഷിയുടെ മുഖത്തെ സന്തോഷം

നാളുകള്‍ക്ക് ശേഷമാണ് ഇത്രയധികം സന്തോഷത്തോടെ മീനാക്ഷിയെ കാണുന്നതെന്ന് ആരാധകര്‍ പറയുന്നു. ഈ മകള്‍ കൂടെയുള്ളിടത്തോളം കാലം ഈ അച്ഛനും മകളും തോല്‍ക്കില്ലെന്നും മകളാണ് ദിലീപിന്റെ ശരിക്കുള്ള ഭാഗ്യമെന്നും ആരാധകര്‍ കുറിച്ചിട്ടുണ്ട്.

അച്ഛന് പൂര്‍ണ്ണപിന്തുണ

നടിയെ ആക്രമിച്ച കേസുമായി ബന്ധമുണ്ടെന്നാരോപിച്ച് ദിലീപിനെ അറസ്റ്റ് ചെയ്തപ്പോഴും വിവാദങ്ങള്‍ വിടാതെ പിന്തുടരുന്നതിനിടയിലും ഈ മകള്‍ അച്ഛനൊപ്പമായിരുന്നു. ജയിലിലെത്തി ദിലീപിനെ സന്ദര്‍ശിച്ചപ്പോഴും ഈ താരപുത്രി പക്വതയോടെയാണ് പെരുമാറിയത്. അനാവശ്യ വികാരപ്രകടനങ്ങളൊന്നുമില്ലാതെയായിരുന്നു മീനാക്ഷി പെരുമാറിയത്.

കാവ്യാ മാധവന്റെ പിന്തുണ

വിവാഹ ജീവിതത്തിലേക്ക് കടക്കുന്നതിന് മുന്‍പേ തന്നെ ദിലീപിനെയും കാവ്യാ മാധവനെയും വിവാദങ്ങള്‍ വേട്ടയാടിയിരുന്നു. ഇവര്‍ തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ ഗോസിപ്പുകളും പ്രചരിച്ചിരുന്നു. രണ്ടാമതൊരു വിവാഹത്തെക്കുറിച്ച് ആലോചിച്ചപ്പോഴും ദിലീപ് കാവ്യയെക്കുറിച്ചാണ് ചിന്തിച്ചത്. വിവാഹ ശേഷവും വിവാദങ്ങള്‍ വിടാതെ പിന്തുടരന്നുണ്ടായിരുന്നു. അറസ്റ്റും ജയില്‍വാസവുമെല്ലാം അരങ്ങേറുന്നതിനിടയിലും ദിലീപിനും കുടുംബത്തിനും പൂര്‍ണ്ണ പിന്തുണ നല്‍കി കാവ്യാ മാധവന്‍ കൂടെയുണ്ടായിരുന്നു.

കമ്മാരസംഭവത്തില്‍ വീണ്ടും ജോയിന്‍ ചെയ്യുന്നു

രതീഷ് വാസുദേവന്‍ ചെയ്യുന്ന കമ്മാരസംഭവത്തിലാണ് ദിലീപ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ വീണ്ടും ജോയിന്‍ ചെയ്യുന്നതിന് ഇടയിലാണ് താരം സകുടുംബം ക്ഷേത്രസന്ദര്‍ശനത്തിനെത്തിയത്.

സ്വതന്ത്ര സംവിധായകനാകുന്നു

ലാല്‍ ജോസ്, ശ്യാമപ്രസാദ്, രഞ്ജിത്ത് തുടങ്ങിയവര്‍ക്കൊപ്പം സഹസംവിധദായകനായി പ്രവര്‍ത്തിച്ചിരുന്ന രതീഷ് അമ്പാട്ട് സ്വതന്ത്ര സംവിധായകനാവുകയാണ് കമ്മാരസംഭവത്തിലൂടെ. ലാല്‍ ജോസ് സംവിധാനം ചെയ്ത ദിലീപ് ചിത്രമായ ഏഴ് സുന്ദരരാത്രികളുടെ നിര്‍മ്മാതാണത്തിലും പങ്കാളിയായിരുന്നു. പരസ്യ സംവിധാനത്തിലും രതീഷ് മികവ് തെളിയിച്ചിട്ടുണ്ട്.

സിദ്ധാര്‍ത്ഥ് മലയാളത്തിലേക്ക്

തെന്നിന്ത്യന്‍ താരമായ സിദ്ധാര്‍ത്ഥ് ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. നായക തുല്യമായ വേഷമാണ് അദ്ദേഹത്തിന്റേത്. പഞ്ചാബി താരമായ സീമര്‍ജിത് സിങ്ങും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

സിദ്ധാര്‍ത്ഥിന് മേല്‍ സമ്മര്‍ദ്ദം

സഹപ്രവര്‍ത്തകയെ ആക്രമിച്ച സംഭവമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിനോടൊപ്പം അഭിനയിക്കരുതെന്ന തരത്തില്‍ സിദ്ധാര്‍ത്ഥിന് മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്നാല്‍ എല്ലാ വെല്ലുവിളികളെയും ധീരമായി നേരിട്ടാണ് സിദ്ധാര്‍ത്ഥ് ദിലീപിനൊപ്പം അഭിനയിക്കാന്‍ എത്തുന്നത്. സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് ചിത്രത്തില്‍ അഭിനയിക്കാന്‍ താരം തീരുമാനിക്കുകയായിരുന്നു.

കമ്മാരന്റെ ജീവിതത്തിലൂടെ

ദിലീപ് അവതരിപ്പിക്കുന്ന കമ്മാരന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. വിവിധ കാലഘട്ടങ്ങളിലൂടെയാണ് കഥ പറയുന്നത്. നമിത പ്രമോദാണ് ചിത്രത്തിലെ നായിക. ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

രാമലീലയുടെ വിജയം

വിവാദങ്ങളും ബഹിഷ്കരണ ഭീഷണികളും അരങ്ങു തകര്‍ക്കുന്നതിനിടയിലാണ് അരുണ്‍ ഗോപി ചിത്രമായ രാമലീല തിയേറ്ററുകളിലേക്ക് എത്തിയത്. നല്ല സിനിമയെ പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന ഉറച്ച വിശ്വാസത്തോടെയാണ് അണിയറപ്രവര്‍ത്തകര്‍ മുന്നേറിയത്. ദിലീപിന്‍റെ കരിയറിലെ തന്നെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി മാറിയ രാമലീല ഇതിനോടകം തന്നെ 50 കോടി ക്ലബിലും ഇടം പിടിച്ചു.

English summary
Dileep visits the temple with family.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam