അച്ഛനെ വാരിപ്പുണർന്ന് മഹാലക്ഷ്മി, പ്രിയതമനെ ചുംബനം നൽകി സ്വീകരിച്ച് കാവ്യയും; പദ്മസരോവരത്തിൽ പ്രിയപ്പെട്ടവർ!

നടിയെ ആക്രമിച്ച കേസിൽ തനിക്ക് അനുകൂലമായി വിധി വന്നതിന്റെ നിർവൃതിയിലാണ് നടൻ ദിലീപ്. കഴിഞ്ഞ എട്ട് വർഷമായി സംശയത്തിന്റെ കണ്ണുകളോടെ തന്നെ നോക്കുകയും കുറ്റവാളിയായി മുദ്രകുത്തുകയും ചെയ്തവർക്ക് മറുപടി കൊടുക്കാൻ കഴിഞ്ഞതിന്റെ സന്തോഷമായിരുന്നു കോടതി നടപടികൾക്കുശേഷം പുറത്തേക്ക് വന്ന ദിലീപിന്റെ മുഖത്ത്. നടിയെ ആ​ക്രമിച്ച കേസിലെ എട്ടാം പ്രതിയായിരുന്നു ദിലീപ്.

ഒന്നാം പ്രതി പൾസർ സുനി അടക്കം ആദ്യത്തെ ആറ് പ്രതികളെ കോടതി ശിക്ഷിച്ചു. ​​ദിലീപിന് എതിരെ ചാർത്തിയ വകുപ്പുകൾക്ക് വേണ്ട തെളിവുകൾ നൽകി കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിയാതെ പോയതിനാലാണ് നടനെ കോടതി കേസിൽ നിന്നും വെറുതെ വിട്ടത്. വിധി കേട്ടശേഷം പുറത്തിറങ്ങി വന്ന ദിലീപിനെ സ്വീകരിക്കാൻ വലിയൊരു ആരാധകവൃന്ദം കാത്തിരുന്നിരുന്നു.

Kavya Madhavan dileep
Photo Credit: manorama news / dileep

കോടതി പരിസരത്ത് മധുരം വിതരണം ചെയ്താണ് പ്രിയ നടന്റെ വിജയം ആരാധകർ ആഘോഷിച്ചത്. നടന്റെ ആലുവയിലെ വീടിന് മുന്നിലും ആരാധകർ കേക്ക് മുറിച്ചും മറ്റും സന്തോഷം ആ​ഘോഷിച്ചിരുന്നു. കോടതിയിൽ നിന്നും ഇറങ്ങിയ നടൻ‌ നേരെ തന്റെ ആലുവയിലെ വീട്ടിലേക്കാണ് പോയത്. കാവ്യ മാധവനും ഇളയ മകൾ മഹാലക്ഷ്മിയും മറ്റ് ബന്ധുക്കളും സുഹൃത്തുക്കളും നടന് വേണ്ടപ്പെട്ടവരുമെല്ലാം വസതിയിൽ നടന് വേണ്ടി കാത്തിരിക്കുകയായിരുന്നു.

ദിലീപിനെ കണ്ടതും മകൾ മഹാലക്ഷ്മി ഓടി വന്ന് വാരിപ്പുണർന്ന് മുത്തം നൽകി. പിന്നാലെ കാവ്യയും എത്തി നടനെ ചേർത്ത് പിടിച്ച് ചുംബനം നൽകി സന്തോഷം പങ്കിട്ടു. ദിലീപിന്റെ വിജയം ആ​ഘോഷിക്കാൻ പദ്മസരോവരത്തിൽ ഒത്തുകൂടിയ പ്രിയപ്പെട്ടവരുടെ വീഡിയോകൾ വൈറലാണ്. എന്നാൽ നടന്റെയും മഞ്ജുവിന്റെയും മൂത്ത മകൾ മീനാക്ഷിയെ പുറത്തെങ്ങും കണ്ടില്ല.

തുടക്കം മുതൽ ഈ നിമിഷം വരെയും അച്ഛനൊപ്പം നട്ടെല്ല് പോലെ എല്ലാ പിന്തുണയും നൽകി മീനാക്ഷി ഒപ്പമുണ്ട്. അതുകൊണ്ട് തന്നെ മഹാലക്ഷ്മിക്കും കാവ്യയ്ക്കും ഒപ്പം ക്യാമറ കണ്ണുകൾ തിരഞ്ഞത് മീനാക്ഷിയെയായിരുന്നു. കാവ്യയുമായുള്ള വിവാഹശേഷം കുടുംബസമേതം ദിലീപ് ചെന്നൈയിലാണ് താമസം. സിനിമ, കോടതി നടപടികൾ, സിനിമാക്കാരുടെ ഫങ്ഷനുകൾ എന്നിവ വരുമ്പോൾ മാത്രമാണ് നടൻ കേരളത്തിലേക്ക് വരാറുള്ളതും ആലുവയിലെ വീട്ടിൽ താമസിക്കാറുള്ളതും.

കേസുമായി ബന്ധപ്പെട്ട് ഇന്നേവരെ കാവ്യ മാധവൻ എവിടേയും പ്രതികരിച്ചിട്ടില്ല. കാവ്യയ്ക്കും കേസിൽ പങ്കുണ്ടെന്ന തരത്തിൽ പ്രചാരണം ഉണ്ടായിരുന്നു. ഇപ്പോൾ വന്ന വിധിയിൽ അതിജീവിതയെ പിന്തുണയ്ക്കുന്നവർ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. കാശെറിഞ്ഞ് ദിലീപ് നിയമം കൈക്കലാക്കി എന്നുള്ള സംസാരവുമുണ്ട്.

Kavya Madhavan dileep
Photo Credit: Kavya Madhavan / dileep

നിർമാതാവ് സുരേഷ് കുമാർ അടക്കം മലയാള സിനിമയിലെ ഒരു വിഭാ​ഗം ആളുകൾ ദിലീപിന് നീതി ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് എത്തി. ദിലീപിനെ കുടുക്കാൻ ശ്രമിച്ചതാണെന്നും ആ കുടുംബം അനുഭവിച്ച ട്രോമ ചിന്തിക്കാനാവില്ലെന്നുമായിരുന്നു സുരേഷ് കുമാറിന്റെ പ്രതികരണം. ദിലീപിനെ കുറ്റവിമുക്തനാക്കുമെന്ന് വിധി വരുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. ഇന്ന് രാവിലെ ദിലീപിനെ വിളിച്ചിരുന്നു. അനുകൂലമായ വിധി വരുമെന്ന് അദ്ദേഹത്തോട് പറഞ്ഞു.

വിധിയെ കുറിച്ചോർത്ത് എല്ലാവർക്കും ടെൻഷനുണ്ടായിരുന്നു. സത്യം വിജയിച്ചു എന്നതാണ് പ്രധാനം. സത്യമേവ ജയതേ. ദിലീപിനെ വെറുതെ വിട്ടതിൽ ഒരുപാട് സന്തോഷം. വിഷ്ണുലോകം എന്ന എൻ്റെ സിനിമയിൽ അസിസ്റ്റൻ്റ് ഡയറക്ടറായി വന്ന കാലം മുതലുള്ള ബന്ധമാണ് ഞങ്ങളുടേത് എന്നാണ് സുരേഷ് കുമാർ പറഞ്ഞത്.

പ്രതികൾ ശിക്ഷിക്കപ്പെട്ടതിനെ ഇരയ്ക്കൊപ്പം നിൽക്കുന്നുവെന്ന് പറയുന്നവർ കാണുന്നില്ലെന്നും പലരുടേയും പ്രശ്നം ദിലീപിന്റെ നിരപരാധിത്വം തെളിഞ്ഞു എന്നതാണെന്നും സോഷ്യൽമീഡിയയിൽ പ്രതികരണങ്ങൾ ഉയരുന്നുണ്ട്.

Read more about: dileep kavya madhavan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X